ടിൻ ഡ്രം
സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ഗുന്തർ ഗ്രാസിന്റെ ആദ്യ കൃതിയാണ് ദ ടിൻ ഡ്രം. ആധുനിക യൂറോപ്യൻ സാഹിത്യത്തിലെ സുപ്രധാന രചനകളിലൊന്നാണിത്. നിരൂപകപ്രശംസ നേടിയ ഈ നോവൽ മാത്രമല്ല, ബെസ്റ്റ് സെല്ലറായിരുന്നു. പിൽക്കാലത്ത് ഗബ്രിയേൽ ഗാർഷ്യ മാർക്കേസിലൂടെ പൂർണതയിലെത്തിയ മാജിക്കൽ റിയലിസത്തിന്റെ വികസനത്തിനും ഈ നോവൽ വഴിതുറന്നു.
പ്രമാണം:Die Blechtrommel earliest edition german.jpg | |
കർത്താവ് | ഗുന്തർ ഗ്രാസ് |
---|---|
യഥാർത്ഥ പേര് | Die Blechtrommel |
പരിഭാഷ | Ralph Manheim, Breon Mitchell |
രാജ്യം | ജർമ്മനി |
ഭാഷ | ജർമ്മൻ |
പരമ്പര | ഡാൻസിഗ് ത്രയം |
പ്രസാധകർ | Luchterhand |
പ്രസിദ്ധീകരിച്ച തിയതി | 1959 |
ഏടുകൾ | 576 |
ശേഷമുള്ള പുസ്തകം | കാറ്റ് ആൻഡ് മൗസ് |
പ്രമേയം
തിരുത്തുക1959ൽ രണ്ടാം ലോകയുദ്ധം പ്രമേയമാക്കി എഴുതിയ നാസി വിരുദ്ധകൃതിയാണ് ഇത്. മൂന്നാമത്തെ വയസ്സിൽ ഇനി വളരേണ്ട എന്ന് തീരുമാനിച്ച ഒരു ബാലമനുഷ്യൻ ഓസ്‌കർ മാറ്റസെറാത്തിന്റെ കാഴ്ചപ്പാടിലൂടെ 20-ാം നൂറ്റാണ്ടിന്റെ ചരിത്രമാണ് കഥനം ചെയ്യപ്പെടുന്നത്.
സിനിമയിൽ
തിരുത്തുക1979-ൽ പുറത്തിറങ്ങിയ ടിൻ ഡ്രമ്മിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന് അക്കൊല്ലത്തെ കാൻ ചലച്ചിത്രമേളയിലെ പാം ദ ഓർ അവാർഡും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കർ അവാർഡും ലഭിച്ചു.[1]
അവലംബം
തിരുത്തുക- ↑ "നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ". www.mathrubhumi.com. Archived from the original on 2015-04-15. Retrieved 15 ഏപ്രിൽ 2015.