ടിച്ചീനോ
ദക്ഷിണ സ്വിറ്റ്സർലൻഡിലെ ഒരു പ്രവിശ്യ. ഫ്രഞ്ചിലും ജർമനിയിലും ടെസിൻ (Tessin) എന്നറിയപ്പെടുന്ന ഈ പ്രദേശം അത്യന്തം പർവതനിബിഡവും മനോഹരവുമാണ്. പ്രശാന്തമായ കാലാവസ്ഥയും തെളിഞ്ഞ സൂര്യപ്രകാശവും ടിച്ചീനോയെ സ്വിറ്റ്സർലൻഡിലെ ഒരു പ്രമുഖ ശൈത്യകാല സുഖവാസ കേന്ദ്രമാക്കി വികസിപ്പിച്ചിരിക്കുന്നു. ആൽപ്സിന്റെ തെ. സ്ഥിതിചെയ്യുന്ന ടിച്ചീനോ പ്രവിശ്യയെ ടിച്ചീനോ നദിയും പോഷകനദികളും ജലസിക്തമാക്കുന്നു. പ്രവിശ്യാവിസ്തീർണം: 2812 ച. കി. മീ. തലസ്ഥാനം: ബെലിൻസോണ (Bellinzona).
Repubblica e Cantone Ticino | ||
---|---|---|
| ||
![]() | ||
Coordinates: 46°19′N 8°49′E / 46.317°N 8.817°ECoordinates: 46°19′N 8°49′E / 46.317°N 8.817°E | ||
Country | Switzerland | |
Capital | Bellinzona | |
Largest City | Lugano | |
Subdivisions | 115 municipalities, 8 districts | |
Government | ||
• Executive | Council of State (5) | |
• Legislative | Grand Council (90) | |
വിസ്തീർണ്ണം | ||
• ആകെ | 2,812.2 കി.മീ.2(1,085.8 ച മൈ) | |
ജനസംഖ്യ (December 2013)[2] | ||
• ആകെ | 3,46,539 | |
• ജനസാന്ദ്രത | 120/കി.മീ.2(320/ച മൈ) | |
ISO 3166 കോഡ് | CH-TI | |
Highest point | 3,402 മീ (11,161 അടി): Adula (Rheinwaldhorn) | |
Lowest point | 195 മീ (640 അടി): Lake Maggiore | |
Joined | 1803 | |
Languages | Italian | |
വെബ്സൈറ്റ് | www |
ധാതുവിഭവങ്ങളുടെ കാര്യത്തിൽ ടിച്ചീനോ തീരെ അപര്യാപ്തമാണെങ്കിലും വൻതോതിലുള്ള ജലവൈദ്യുതോർജ പദ്ധതികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ടിച്ചീനോ നദിയിലാണ് ഇവയിലധികവും കേന്ദ്രീകരിച്ചിട്ടുള്ളത്. ലുഗാനോ (Lugano), മാഗിയോറി (Maggiore) എന്നീ തടാകങ്ങൾ ഈ പ്രവിശ്യയിലാണ്. കാർഷികവിളകളിൽ ഭക്ഷ്യധാന്യങ്ങൾ, പുകയില, പഴങ്ങൾ, ചെസ്റ്റ്നട്ട്, മുന്തിരി എന്നിവയ്ക്കാണ് പ്രാമുഖ്യം. ഇറ്റലിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം 1512-ൽ സ്വിസ് ഭരണത്തിൻകീഴിലായി. തുടർന്ന് 1803-ൽ ടിച്ചീനോ കോൺഫെഡറേഷനിൽ അംഗമായി. ബി. സി. 218-ലെ രണ്ടാം പ്യൂണിക് യുദ്ധത്തിൽ റോമൻ ജനറലായിരുന്ന പൂബ്ലിയസ് കോർണീലിയസ് സീപിയോ (Publius Comelius)യെ തോൽപിച്ച് കാർതേജിയൻ ജനറലായിരുന്ന ഹാനിബാൾ (Hannibal) വിജയം നേടിയത് ഇവിടെ വച്ചായിരുന്നു.
അവലംബംതിരുത്തുക
- ↑ Arealstatistik Standard - Kantonsdaten nach 4 Hauptbereichen
- ↑ Swiss Federal Statistics Office – STAT-TAB Ständige und Nichtständige Wohnbevölkerung nach Region, Geschlecht, Nationalität und Alter (German ഭാഷയിൽ) accessed 18 August 2014
അധിക വായനക്ക്തിരുത്തുക
പുറം കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Canton of Ticino എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Cantone Ticino (ഭാഷ: Italian) official site
- Ticino Tourism, official website of tourism office
- Ticino 360° Fullscreen panoramic images
- Photos of San Francisco photographer JB Monaco's 1908 pilgrimage to Ticino
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടിച്ചീനോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |