പുരാതന മായൻ സംസ്കാര കാലഘട്ടത്തിലെ ഏറെ പ്രാധാന്യമുള്ള വൻനഗരങ്ങളിലൊന്ന്. എ. ഡി. 600 കളിലും 700 കളിലും ഇവിടെ ജനങ്ങൾ തിങ്ങിപ്പാർത്തിരുന്നതായി കരുതപ്പെടുന്നു. പടിഞ്ഞാറൻ ഗ്വാട്ടിമാലയിലുള്ള പീറ്റനിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കാണാം.

ടികാൽ നാഷണൽ പാർക്ക്
ടികാൽ Temple I rises 47 metres (154 ft) high.[1]
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഗ്വാട്ടിമാല Edit this on Wikidata[2]
മാനദണ്ഡംi, iii, iv, ix, x
അവലംബം64
നിർദ്ദേശാങ്കം17°13′20″N 89°37′25″W / 17.222094444444°N 89.623613888889°W / 17.222094444444; -89.623613888889
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.tikalpark.com

ചരിത്രം തിരുത്തുക

ഒരു ചെറു കാർഷിക ഗ്രാമമെന്ന നിലയ്ക്കാണ് ഇതിന്റെ ആരംഭമെന്ന് (600 ബി.സി.) കരുതപ്പെടുന്നു. ബി. സി. 300 കളിൽ നിർമ്മാണമാരംഭിച്ച ടികാൽ നഗരത്തിന്റെ കേന്ദ്രഭാഗത്തിന്റെ പണി എ. ഡി. 800 ആയപ്പോഴേക്കും പൂർത്തിയായി എന്നാണ് വിശ്വാസം. ഏറെ വിസ്തൃതമായിരുന്ന നഗരത്തിന്റെ കേന്ദ്രഭാഗത്തിന് 2.59 ച. കി. മീ. വിസ്തീർണമുണ്ടായിരുന്നു. നഗരപ്രൗഢിയുടെ ഉച്ചാവസ്ഥയിൽ ഇവിടെ ഒരു ലക്ഷത്തോളം ജനങ്ങൾ നിവസിച്ചിരുന്നതായിട്ടാണ് രേഖകൾ സൂചിപ്പിക്കുന്നത്. സമ്പൽസമൃദ്ധമായിരുന്ന ഈ നഗരം കാർഷിക-വാണിജ്യ-മത മേഖലകളിലും കലാരംഗത്തും ഒരുപോലെ ശോഭിച്ചിരുന്നു. മധ്യ മെക്സിക്കോയിൽനിന്നുവരെ വണിക്കുകൾ തങ്ങളുടെ ഉത്പന്നങ്ങൾ കൈമാറ്റം ചെയ്യുവാനായി ഇവിടെ എത്തിയിരുന്നു.

നാശം തിരുത്തുക

ജനപ്പെരുപ്പം, പ്രകൃതി വിഭവങ്ങളുടെ ദൗർലഭ്യം, മായൻ നഗരങ്ങൾ തമ്മിലുണ്ടായിരുന്ന കിടമത്സരം തുടങ്ങിയ കാരണങ്ങളാൽ ഈ നഗരം ഉപേക്ഷിക്കപ്പെട്ടുവെന്ന് ചരിത്രകാരൻമാർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇന്നും ഇതിന്റെ യഥാർഥകാരണം അജ്ഞാതമാണ്.

ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും അവശിഷ്ടങ്ങൾ ടികാൽ പ്രദേശത്തു കാണാം. തട്ടുതട്ടായി നിലകൊള്ളുന്ന പിരമിഡുകളിലാണ് ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. നഗരചത്വരത്തിനു ചുറ്റുമായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഇതിലെ ഏറ്റവും പൊക്കംകൂടിയ കെട്ടിടഭാഗത്തിന്റെ ഉയരം 67 മീ. ആണ്.

ടികാൽ പ്രദേശത്തുനിന്നും കണ്ടെടുത്തിട്ടുള്ളതിൽവച്ച് ഏറ്റവും പ്രധാന പുരാവസ്തു മുദ്രിതമായ ഒരു ജേഡ് കല്ല് (Layden plaque) ആണ്. കട്ടികുറഞ്ഞ ഈ ജേഡ് പാളിയുടെ ഒരു വശം 320 എ. ഡിക്ക് അനുരൂപമായ ഒരു തീയതിയാലും മറുവശം വേഷഭൂഷാദികളണിഞ്ഞ രൂപത്താലും അലംകൃതമായിരിക്കുന്നു. ഇവിടെനിന്നും ലഭിച്ച കൊത്തുപണികൾ ചെയ്ത ശിലാസ്തൂപങ്ങൾ, ശിലാമണ്ഡപങ്ങൾ എന്നിവ ഒരു അനുഷ്ഠാന കേന്ദ്രമെന്ന നിലയിൽ ടികാലിനുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.

1960 കളിലും 70 കളിലും പെൻസിൽവാനിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഈ പ്രദേശത്ത് പര്യവേക്ഷണവും പുരാവസ്തുഗവേഷണവും നടത്തുകയുണ്ടായി. ഇന്ന് ഗ്വാട്ടിമാലയിലെ ദേശീയ ഉദ്യാനങ്ങളിലൊന്നാണ് ടികാൽ.

ഭരണാധികാരികൾ തിരുത്തുക

The dynastic line of Tikal, founded as early as the 1st century AD, spanned 800 years and included at least 33 rulers.[3]

Name (or nickname)[4][5] Ruled Dynastic
succession no.
Alternative Names
Yax Ehb' Xook c. 90 1 Yax Moch Xok, Yax Chakte'l Xok, First Scaffold Shark[6]
Foliated Jaguar c. 292 ?
Animal Headdress ? 10? Kinich Ehb'?
Siyaj Chan K'awiil I c. 307 11
Lady Une' B'alam c. 317 12?
K'inich Muwaan Jol I ? –359 13 Mahk'ina Bird Skull, Feather Skull
Chak Tok Ich'aak I 360–378 14 Jaguar Paw, Great Paw, Great Jaguar Paw
Yax Nuun Ayiin I 379 –404? 15 Curl Snout, Curl Nose
Siyaj Chan K'awiil II 411–456 16 Stormy Sky, Manikin Cleft Sky
Kan Chitam 458–c. 486 17 Kan Boar, K'an Ak
Chak Tok Ich'aak II c. 486–508 18 Jaguar Paw II, Jaguar Paw Skull
Lady of Tikal Kaloomte' B'alam c. 511–527+ 19 Curl Head
Bird Claw ? 20? Animal Skull I
Wak Chan K'awiil 537?–562 21 Double Bird
Animal Skull c. 593–628 22
K'inich Muwaan Jol II c. 628–650 23 or 24
Nuun Ujol Chaak c. 650–679 25 Shield Skull, Nun Bak Chak
Jasaw Chan K'awiil I 682–734 26 Ruler A, Ah Cacao
Yik'in Chan K'awiil 734–c. 766 27 Ruler B, Yaxkin Caan Chac, Sun Sky Rain
Ruler 28 c. 766–768 28
Yax Nuun Ayiin II 768–c. 794 29
Nuun Ujol K'inich c. 800? 30?
Dark Sun –810+ 31?
Jewel K'awiil –849+ ?
Jasaw Chan K'awiil II –869+ ?

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Martin & Grube 2000, p.47.
  2. Error: Unable to display the reference properly. See the documentation for details.
  3. Martin & Grube 2000, p.25.
  4. Sharer & Traxler 2006, pp.310-2
  5. Martin & Grube 2000 pp.26-52.
  6. Drew 1999, p.187.

Wonders of the world

പുറം കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടികാൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടികാൽ&oldid=3632823" എന്ന താളിൽനിന്ന് ശേഖരിച്ചത്