ടാഗിഷ് തടാകം
ടാഗിഷ് തടാകം യുകോണിലെയും കാനഡയിലെ വടക്കൻ ബ്രിട്ടീഷ് കൊളംബിയയിലെയും ഒരു തടാകമാണ്. തടാകത്തിന് 100 കിലോമീറ്ററിലധികം (62 മൈൽ) നീളവും ഏകദേശം 2 കിലോമീറ്റർ (1 മൈൽ) വീതിയുമുണ്ട്.
രണ്ട് ശാഖകളുള്ള തടാകത്തിന്റെ കിഴക്കൻ ടാക്കു ശാഖ വളരെ നീളമുള്ളതും കൂടുതലും ബ്രിട്ടീഷ് കൊളംബിയയിലും പടിഞ്ഞാറുള്ള വിൻഡി ശാഖ കൂടുതലും യുക്കോണിലുമാണ്. ക്ലോണ്ടിക്ക് ഹൈവേ കാർക്രോസിന് തെക്ക് വിൻഡി ശാഖയ്ക്ക് സമാന്തരമായി കടന്നുപോകുന്നു. ബെന്നറ്റ് തടാകം ടാഗിഷ് തടാകത്തിലേക്ക് ഒഴുകുന്നതിനാൽ ടാഗിഷ് തടാകത്തിന്റെ വടക്കൻ ഭാഗം ക്ലോണ്ടിക് ഗോൾഡ് റഷിന്റെ സമയത്ത് സ്വർണ്ണം തേടുന്നവർ ക്ലോണ്ടിക്കിലേക്കുള്ള റൂട്ടിന്റെ ഭാഗമായി ഉപയോഗിച്ചിരുന്നു.