ബെന്നറ്റ് തടാകം
ബെന്നറ്റ് തടാകം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലും വടക്കുപടിഞ്ഞാറൻ കാനഡയിലെ യുകോൺ ടെറിട്ടറിയിലുമുള്ള ഒരു തടാകമാണ്. യു.എസ്. സംസ്ഥാനമായ അലാസ്കയുടെ അതിർത്തിയുടെ വടക്ക്, അലാസ്കൻ തുറമുഖമായ സ്കാഗ്വേയ്ക്ക് സമീപത്തായാണ് ഇത് സ്ഥിതിചെയ്യുന്നത. നാരോ-ഗേജ് വൈറ്റ് പാസ് ആന്റ്‍ യൂക്കോൺ റെയിൽപ്പാത തടാകത്തിന്റെ തെക്കേ അറ്റത്തുള്ള ബെന്നറ്റ് കമ്മ്യൂണിറ്റിയെ കൂടുതൽ തെക്ക് സ്‌കാഗ്‌വേയുമായും വടക്ക് യുകോണിലെ വൈറ്റ്‌ഹോഴ്‌സുമായും ബന്ധിപ്പിക്കുന്നു. വേനൽക്കാലത്ത് ബ്രിട്ടീഷ് കൊളംബിയയിലെ സ്കഗ്വേയ്ക്കും ഫ്രേസറിനും ഇടയിലാണ് തീവണ്ടി ഓടുന്നത്. ചരിത്രപരമായി സാധാരണ ലേക്ക് ബെന്നറ്റ് ലേക്ക് അല്ലെങ്കിൽ ബെന്നറ്റ് ലേക്ക് എന്നും അറിയപ്പെടുന്ന ബ്രിട്ടീഷ് കൊളംബിയയിലെ ഉപേക്ഷിക്കപ്പെട്ട പട്ടണമായ ബെന്നറ്റും യുകോണിലെ കാർക്രോസ് പട്ടണവും ബെന്നറ്റ് തടാകത്തിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്.
ബെന്നറ്റ് തടാകം | |
---|---|
സ്ഥാനം | ബ്രിട്ടീഷ് കൊളംബിയ, യൂക്കോൺ |
നിർദ്ദേശാങ്കങ്ങൾ | 60°05′30″N 134°51′56″W / 60.09167°N 134.86556°W[1] |
Part of | ബെറിംഗ് കടൽ ഡ്രെയിനേജ് ബേസിൻ |
പ്രാഥമിക അന്തർപ്രവാഹം | വാട്സൺ നദി, വീറ്റൺ നദി, പാർട്രിഡ്ജ് നദി, ഹോമൻ നദി |
Primary outflows | നരേസ് നദി |
Basin countries | കാനഡ |
അവലംബം
തിരുത്തുക- ↑ "Bennett Lake". Geographical Names Data Base. Natural Resources Canada. Retrieved 2014-07-28.