കൊടിയാവണക്ക്

ചെടിയുടെ ഇനം
(ഞെട്ടാവണക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഔഷധയോഗ്യമായ ഒരു ചെറിയ സസ്യമാണ് കൊടിയാവണക്ക്. Euphorbiaceae (Castor family) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Microstachys chamaelea (L.) Müll.Arg. എന്നാണ്. ഒടിയാവണക്ക്, ഞെട്ടാവണക്ക് എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു[1].

കൊടിയാവണക്ക്
ഇലയും കായും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. chamaelea
Binomial name
Microstachys chamaelea
(L.) Müll.Arg.
Synonyms
  • Cnemidostachys chamaelaea (L.) Spreng.
  • Cnemidostachys linearifolia Miq.
  • Elachocroton asperococcum F.Muell.
  • Excoecaria chamelaea (L.) Baill.
  • Sebastiania chamaelea (L.) Müll.Arg.
  • Sebastiania chamaelea var. africana Pax & K.Hoffm.
  • Sebastiania chamaelea var. asperococca (F.Muell.) Pax
  • Sebastiania chamaelea var. chariensis Beille
  • Stillingia asperococca (F.Muell.) Baill.
  • Stillingia chamaelea (L.) Müll.Arg.
  • Tragia chamaelea L.

രസഗുണങ്ങൾ

തിരുത്തുക

ഔഷധനിർമ്മാണത്തിൽ സമൂലമായി ഉപയോഗിക്കുന്ന ഈ സസ്യം ഏകദേശം 30 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നു. തണ്ട് പച്ചനിറത്തിലോ പച്ചയിൽ ചുവപ്പ് കലർന്നതോ ആയിരിക്കും. ഇലകൾ ചെറുതും നീളമുള്ളതുമാണ്. വളരെ ചെറിയ പൂക്കൾ ഉണ്ടാകുന്ന ഇതിന്റെ പൂക്കൾക്ക് മഞ്ഞ നിറമായിരിക്കും. മൂന്ന് വരിപ്പുകൾ ഉള്ള കായ്കളിൽ അണ്ഡാകൃതിയിലുള്ള മൂന്ന് വിത്തുകൾ കാണപ്പെടുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-24. Retrieved 2011-09-26.
"https://ml.wikipedia.org/w/index.php?title=കൊടിയാവണക്ക്&oldid=3629637" എന്ന താളിൽനിന്ന് ശേഖരിച്ചത്