ഞെക്കാട്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ വർക്കല നഗരത്തിന് എട്ടു കിലോമീറ്റർ കിഴക്കുള്ള ഗ്രാമമാണ്‌ ഞെക്കാട്. ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിലെ ഏറ്റവും വലിയ ഹൈസ്കൂളായ[അവലംബം ആവശ്യമാണ്] ഞെക്കാട് ഗവണ്മെന്റ് വൊക്കെഷനൽ ഹയർ സെക്കന്ററി സ്കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു. കരവാരം, ചെറുന്നിയൂർ, നാവായിക്കുളം, പള്ളിക്കൽ, മണമ്പൂർ എന്നിവയാണ് തൊട്ടടുത്തുള്ള ഗ്രാമങ്ങൾ.[1]

പ്രസിദ്ധ സിംഗപ്പൂർ നോവലെഴുത്തുകാരനായ ജി.പി. ഞെക്കാട് എന്ന തൂലീകാനാമത്തിലറിയപ്പെടുന്ന വില്ലയിൽ രാമൻ ഗോപാലപിള്ളയുടെ സ്വദേശം ഇവിടെയാണ്.

  1. "ഞെക്കാട് ഗ്രാമം". Retrieved 2020 ഓഗസ്റ്റ് 9. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=ഞെക്കാട്&oldid=3408597" എന്ന താളിൽനിന്ന് ശേഖരിച്ചത്