ഞാൻ ഗന്ധർവ്വൻ

മലയാള ചലച്ചിത്രം
(ഞാൻ ഗന്ധർവൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്‌ ഞാൻ ഗന്ധർവ്വൻ. നിതീഷ് ഭരദ്വാജ്, സുപർണ്ണ എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ചു. ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധർവ്വന്റെ കഥയാണ്‌ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. പത്മരാജൻ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ്‌ ഞാൻ ഗന്ധർവ്വൻ. ഗുഡ് നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ. മോഹൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മനോരാജ്യം റിലീസ് ആണ്.ജോൺഷൻ മാസ്റ്റർ ഈ ചിത്രത്തിന്റെ സംഗീതവും , പശ്ചാത്തല സംഗീതവും നിർവഹിച്ചു.

ഞാൻ ഗന്ധർവ്വൻ
ചലച്ചിത്രത്തിന്റെ വി.സി.ഡി.പുറംചട്ട
സംവിധാനംപി. പത്മരാജൻ
നിർമ്മാണംആർ. മോഹൻ
രചനപി. പത്മരാജൻ
അഭിനേതാക്കൾ
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം
ഛായാഗ്രഹണംവേണു
ചിത്രസംയോജനംബി. ലെനിൻ
വി.ടി. വിജയൻ (സഹായി)
സ്റ്റുഡിയോഗുഡ് നൈറ്റ് ഫിലിംസ്
വിതരണംമനോരാജ്യം റിലീസ്
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം146 മിനിറ്റ്

ഈ ചിത്രത്തിന് പ്രദർശനശാലകളിൽ വിജയം നേടാൻ കഴിഞ്ഞില്ല.എങ്കിലും ഈ ചിത്രത്തിന് പിന്നീട് നിരവധി ആരാധകർ ഉണ്ടായി.

സിനിമയുടെ രത്നച്ചുരുക്കം തിരുത്തുക

ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനിയായ ഭാമയ്ക്ക്(സുപർണ ആനന്ദ്) കടൽക്കരയിൽ നിന്നൊരു ആൺ രൂപത്തിലുള്ള മരപ്പാവ കിട്ടുന്നു. മരപ്പാവയുടെ സൗന്ദര്യം കണ്ട് ഭാമയത് കൈവശം വയ്ക്കുന്നു.

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
നിതീഷ് ഭരദ്വാജ് ഗന്ധർവ്വൻ (ദേവൻ)
സുപർണ്ണ ഭാമ
എം.ജി. സോമൻ ഗോപാലകൃഷ്ണൻ നായർ (ഭാമയുടെ അച്ഛൻ)
കെ.ബി. ഗണേഷ് കുമാർ പ്രദീപ്
ഫിലോമിന (ഭാമയുടെ മുത്തശ്ശി)
സുലക്ഷണ (ഭാമയുടെ അമ്മ)
വിന്ദുജ മേനോൻ ഭാമയുടെ സഹോദരി
തെസ്നി ഖാൻ ഭാമയുടെ സുഹൃത്ത്
നരേന്ദ്രപ്രസാദ് ബ്രഹ്മാവിന്റെ ശബ്ദം

സംഗീതം തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ജോൺസൺ ആണ്. ഗാനങ്ങൾ തരംഗിണി വിപണനം ചെയ്തിരിക്കുന്നു.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ജനപ്രീതി നേടിയവയാണ്.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പാലപ്പൂവേ" (രാഗം: കാപ്പി)കെ.എസ്. ചിത്ര  
2. "ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ" (രാഗം: രാഗമാലിക)കെ.ജെ. യേശുദാസ്  
3. "ദേവീ ആത്മരാഗം" (രാഗം: മിയാൻ കി മൽഹാർ)കെ.ജെ. യേശുദാസ്  

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു
ചിത്രസം‌യോജനം ബി. ലെനിൻ, വി.ടി. വിജയൻ
കല രാജീവ് അഞ്ചൽ
ചമയം ബാലകൃഷ്ണൻ
വസ്ത്രാലങ്കാരം ഇന്ദ്രൻസ്
സംഘട്ടനം എ.ആർ. പാഷ
പരസ്യകല സാബു കൊളോണിയ
യൂണിറ്റ് ശ്രീമൂവീസ്
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സുനിൽ ഗുരുവായൂർ
നിർമ്മാണ നിർവ്വഹണം സി.എസ്. ഹമീദ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ ഞാൻ ഗന്ധർവ്വൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ചിത്രം കാണുവാൻ തിരുത്തുക

ഞാൻ ഗന്ധർവ്വൻ (1991)

"https://ml.wikipedia.org/w/index.php?title=ഞാൻ_ഗന്ധർവ്വൻ&oldid=3698645" എന്ന താളിൽനിന്ന് ശേഖരിച്ചത്