പുള്ളിച്ചുണ്ടൻ കൊതുമ്പന്നം

(ഞാറപ്പക്ഷി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഞാറപ്പക്ഷികളിൽപെടുന്ന തെക്കേ ഏഷ്യയിൽ കണ്ടുവരുന്ന ഒരുതരം പക്ഷികളാണ് പുള്ളിച്ചുണ്ടൻ കൊതുമ്പന്നം[2] [3][4][5] (Spot-billed Pelican) (ശാസ്ത്രീയനാമം: Pelecanus philippensis). ഇവ പെലിക്കൺ കുടുംബത്തിലെ ചാരനിറമുള്ള പെലിക്കൺ എന്നും അറിയപ്പെടുന്നു. വലിയ തടാകങ്ങളിലോ തീരപ്രദേശങ്ങളിലോ ഇവയെ കാണപ്പെടുന്നു. ദൂരത്തുനിന്നും മറ്റ് പെലിക്കണുകളോട് സാദൃശ്യംതോന്നുമെങ്കിലും, ചാരനിറം ഇവയെ വ്യത്യസ്തമാക്കുന്നു. മനുഷ്യവാസത്തിനോടടുത്ത് വലിയ കൂടുകളുടെ കോളനികളായും ഇവയെ കണ്ടുവരുന്നു.

പുള്ളിച്ചുണ്ടൻ കൊതുമ്പന്നം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Pelecanus
Species:
P. philippensis
Binomial name
Pelecanus philippensis
Gmelin, 1789
 
മുതിർന്നതും കുഞ്ഞും കൂട്ടിൽ

പെലിക്കനുകളിൽ വെച്ച് താരതമ്യേന ചെറുതാണ് ഈ പക്ഷി. 125-152 സെ.മീ നീളം. 4.1- 6 കി.ഗ്രാം തൂക്കം. ഇവയ്ക്ക് വെള്ള നിറം. ഉച്ചി ചാര നിറമാണ്. വാലിന് തവിട്ടു നിറവും. മേൽ ചുണ്ടിന്റെ വശങ്ങളിൽ കുത്തുകളുണ്ട്.

 
ചിറകിന്റെ അടിവശം കാണുക.

ഇവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്ക, കമ്പോഡിയ എന്നിവിടങ്ങളിലും കാണുന്നു. താഴ്വരകളിലെ തടാകങ്ങളിൽ കൂടുതലയി കാണുന്നു.

പ്രജനനം

തിരുത്തുക
 
കൂട്, ചായമുണ്ടികളുടെ കൂടെ

മറ്റു ജലപക്ഷികളുമായി ചേർന്ന് കൂട്ടമായാണ് പ്രജനനം നടത്തുന്നത്. ജലാശയത്തിനടുത്തുള്ള ചെറിയ മരങ്ങളിലാണ് കൂടു കെട്ടുന്നത്, ചിലപ്പോൾ മനുഷ്യ വാസം ഉള്ളിടത്തും.

 
പറക്കുന്ന കൂട്ടം
 
പുള്ളിച്ചുണ്ടൻ കൊതുമ്പന്നം

കൂട് ഉയരം കുറഞ്ഞ മരങ്ങളിൽ കമ്പുകൾ കൊണ്ടുള്ള കട്ടിയുള്ള കൂടുകളാണ്. മൂന്നു നാലു മങ്ങിയ മുട്ടകളാണ് ഇടുന്നത്. മുട്ട 30-33 ദിവസത്തിനുള്ളിൽ വിരിയും.

 
-

മത്സ്യമാണ് പ്രധാന ഭക്ഷണം. ഇവ മിക്കപ്പോഴും ഒറ്റയ്ക്കാണ് ഇര തേടുന്നത്.

  1. "Pelecanus philippensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക