ഏഷ്യയിലെ ആദ്യത്തെ വനിതാസൈനിക റെജിമെന്റാണ് ഐ.എൻ.എയുടെ ഭാഗമായിരുന്ന ഝാൻസി റാണി റെജിമെന്റ്.ക്യാപ്റ്റൻ ലക്ഷ്മി സ്വാമിനാഥൻ ആയിരുന്നു ഈ സൈനിക വിഭാഗത്തിന്റെ മേധാവി. ഈ വനിതാസേന 1943 ഒക്ടോബർ മുതൽ 1945 മേയ് മാസം വരെ സജീവമായിരുന്നു. പ്രധാന പരിശീലനക്യാമ്പുകൾ റങ്കൂണിലും,സിംഗപ്പൂരിലും പിന്നീട് ബാങ്കോക്കിലും പ്രവർത്തിക്കുകയുണ്ടായി.[1]

ഝാൻസി റാണി റെജിമെന്റ്

1940-കളിൽ ട്രെയിനിംഗ് നടത്തുന്ന റെജിമെന്റിലെ ഒരു അംഗം
പ്രവർത്തന കാലം 1943 ഒക്ടോബർ മുതൽ 1945 മേയ് വരെ
രാജ്യം  ഇന്ത്യ
കൂറ് ആസാദ് ഹിന്ദ്
ഘടകം കാലാൾപ്പട
Role ഗറില്ലാ സേന സൈനിക നേഴ്സിങ്
അംഗബലം 1,000 (ഏകദേശം)
കമാൻഡർമാർ
പരമാധികാരി  സുഭാഷ് ചന്ദ്ര ബോസ്
ശ്രദ്ധേയരായ
കമാൻഡർമാർ
ക്യാപ്റ്റൻ ലക്ഷ്മി
Janaki Devar

ഏകദേശം ആയിരത്തിൽപ്പരം സൈനികരും ചാന്ദ് ബീബി നഴ്സിങ് കോർപ്സ് എന്ന സേവനവിഭാഗവും ഇതിന്റെ കീഴിൽ ഉണ്ടായിരുന്നു. ഇംഫാലിലൂടെയുള്ള സൈനികനീക്കത്തിൽ നിന്നും ഐ.എൻ.എ. പിൻവാങ്ങിയതോടെ റെജിമെന്റ് പിരിച്ചുവിട്ടു.

അവലംബം തിരുത്തുക

  1. Edwardes, Michael (1975) Red Year: the Indian Rebellion of 1857. London: Sphere; p. 126

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഝാൻസി_റാണി_റെജിമെന്റ്&oldid=3804648" എന്ന താളിൽനിന്ന് ശേഖരിച്ചത്