ജൽസ ( transl. ആഘോഷം) സുരേഷ് ത്രിവേണി സംവിധാനം ചെയ്ത 2022-ലെ ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ ത്രില്ലർ ചിത്രമാണ് . [2] ടി-സീരീസും അബുണ്ടൻഷ്യ എൻ്റർടൈൻമെൻ്റും ചേർന്നാണ് ജൽസ നിർമ്മിച്ചത്. വിദ്യാ ബാലനും ഷെഫാലി ഷായുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. [3] 2022 മാർച്ച് 18-ന് ആമസോൺ പ്രൈം വീഡിയോയിൽ ഇത് പ്രദർശിപ്പിച്ചു അഭിനേതാക്കളെ പ്രശംസിച്ചുകൊണ്ട് (പ്രത്യേകിച്ച് ബാലൻ, ഷാ, ബാലതാരം സൂര്യ കാശിഭട്ട്‌ല ) ഇതിന് നല്ല അവലോകനങ്ങൾ ലഭിച്ചു.

Jalsa
പ്രമാണം:Jalsa 2022 poster.jpg
Official release poster
സംവിധാനംസുരേഷ് ത്രിവേണി
നിർമ്മാണംഭൂഷൺ കുമാർ

കൃഷൻ കുമാർ വിക്രം മൽഹോത്ര

ശിഖ ശർമ്മ
കഥപ്രജ്വൽ ചന്ദ്രശേഖർ

സുരേഷ് ത്രിവേണി ഹുസൈൻ ദലാൽ

അബ്ബാസ് ദലാൽ
സംഗീതംഗൗരവ് ചാറ്റർജി സാൽവേജ് ഓഡിയോ കളക്ടീവ്
സ്റ്റുഡിയോ
വിതരണംആമസോൺ പ്രൈം വീഡിയോ[1]
Release date(s)18 മാർച്ച് 2022
ദൈർഘ്യം126 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷഹിന്ദി

മായാ മേനോൻ ( വിദ്യാ ബാലൻ ) ഒരു സമ്പന്നയായ, കഠിനാധ്വാനിയായ, സത്യം പറയുന്ന, സ്വാധീനമുള്ള ടിവി ജേണലിസ്റ്റാണ്, ഉയർന്ന ധാർമികതയുള്ളവളാണ്. അവൾ "ഫേസ് ദ ട്രൂത്ത്" എന്ന പേരിൽ ഒരു വിജയകരമായ ടിവി ഷോ ഹോസ്റ്റ് ചെയ്യുന്നു. ഒപ്പം അവളുടെ എതിരാളികളും സമപ്രായക്കാരും ജൂനിയേഴ്സും ഒരുപോലെ ആഗ്രഹിക്കുന്ന സെലിബ്രിറ്റി പദവി ആസ്വദിക്കുന്നു. അവളുടെ സെറിബ്രൽ പാൾസി ബാധിച്ച മകൻ ആയുഷിനും അമ്മയ്ക്കും ഒപ്പമാണ് അവർ താമസിക്കുന്നത്. അവൾ തൻ്റെ ബോസുമായി ഒരു ചെറിയ പ്രണയബന്ധത്തിലാണ്. മായ തൻ്റെ മുൻ ഭർത്താവുമായും നല്ല ബന്ധം പുലർത്തുന്നു. ഒരു രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വണ്ടി ഓടിച്ച് പോകുമ്പോൾ ഉറങ്ങിപ്പോകുന്നു. പെട്ടെന്ന് തൻ്റെ കാറിനു മുന്നിൽ പ്രത്യക്ഷപ്പെട്ട ഒരു പെൺകുട്ടിയെ അവൾ അശ്രദ്ധമായി ഇടിക്കുന്നു. അപകടത്തിന് ശേഷം പെട്ടെന്നൊരാൾ അവിടെ നിന്ന് ഓടിപ്പോകുന്നത് അവൾ കണ്ടു, ഭയന്ന് അവളും അപകടസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നു, ഇതെല്ലാം അടുത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

മായ വല്ലാതെ ഭയന്ന് വീട്ടിലെത്തി. അവൾ കാറിൻ്റെ കേടുപാടുകൾ പരിശോധിക്കുകയും കാർ മറയ്ക്കുകയും ചെയ്യുന്നത് വീണ്ടും സുരക്ഷാ ക്യാമറകളിൽ പതിഞ്ഞു. റുഖ്‌സാന ( ഷെഫാലി ഷാ ), അവളുടെ മകൻ്റെ പരിചാരകയും, പാചകക്കാരിയുമാണ്. ആയുഷിനെ സ്വന്തം മകനെപ്പോലെയാണ് റുഖ്‌സാന സ്നേഹിക്കുന്നത്. അന്നു രാത്രി മായ വൈകും എന്ന് പറഞ്ഞിരുന്നതിനാൽ റുഖ്‌സാന മായയുടെ അഭ്യർത്ഥന പ്രകാരം രാത്രി മായയുടെ വീട്ടിൽ താമസിച്ചു. വീട്ടിലെത്തിയ മായ വളരെ അസ്വസ്ഥയാണെന്ന് റുഖ്‌സാന കാണുന്നു.

പിറ്റേന്ന് രാവിലെ, കഥ ചുരുളഴിയാൻ തുടങ്ങുന്നു. അപകടത്തിൽ പെട്ട പെൺകുട്ടി റുഖ്‌സാനയുടെ മകളാണു. തൻ്റെ 18 വയസ്സുള്ള മകൾ എന്തുകൊണ്ടാണ് രാത്രി ഇത്ര വൈകി പുറത്തുപോയതെന്നും അപകടം നടന്ന സ്ഥലത്ത് അവൾ എന്താണ് ചെയ്യുന്നതെന്നും റുഖ്‌സാനക്ക് മനസ്സിലാക്കൻ ആവുന്നില്ല.

കേസിൽ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ, അപകടത്തിന് ഒരു മണിക്കൂർ മുമ്പ്, അതേ സ്ഥലത്ത് നടന്ന തൻ്റെ സ്വന്തം അശ്രദ്ധ (സിസിടിവി ദൃശ്യങ്ങളിൽ നിന്ന്) കണ്ടെത്തുന്നു. അതിനാൽ, സിസിടിവി ദൃശ്യങ്ങൾ (മായയുടെ കുറ്റകൃത്യത്തിൻ്റെ ഏക തെളിവ്) വെളിപ്പെടുത്താതിരിക്കാനും കേസ് അടിച്ചമർത്താനും അവനെ പ്രേരിപ്പിക്കുന്നു.


കാർ കേടായതും തകർന്ന വിൻഡ്‌ഷീൽഡിൽ ഒരു പെൺകുട്ടിയുടെ കമ്മൽ കുടുങ്ങിയതും കണ്ടെത്തുന്ന മായയുടെ ഡ്രൈവർ മായയാണ് കുറ്റവാളിയെന്നു മനസ്സിലാക്കുന്നു, എന്നാൽ മായയിൽ നിന്ന് അരലക്ഷം രൂപ (കുടുംബത്തിൻ്റെ നിർണായക ചെലവുകൾക്കായി) ആവശ്യമുള്ളതിനാൽ അയാളും നിശബ്ദനായി.

എന്നാലും മായ തൻ്റെ കുറ്റം ബോസിനോട് ഏറ്റുപറയുന്നു, പക്ഷേ അവനും അവളെ നിശബ്ദനായിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു, കാരണം റ്റിവി സ്റ്റേഷന്റെ തകർച്ച ഒഴിവാക്കാൻ. (മായ കാരണം അത് വലിയ വിജയമാണ്)

മായയുടെ കീഴിൽ പ്രവർത്തിക്കുകയും അവളെ ആഴത്തിൽ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പത്രപ്രവർത്തക ഈ കേസ് അന്വേഷിക്കുന്നു. അവൾ എല്ലാ സത്യങ്ങളും കണ്ടെത്തുന്നു എങ്കിലും കുടുംബ സമ്മർദ്ദങ്ങൾ കാരണം അവൾക്ക് ജോലിയും പണവും ആവശ്യമാണ്.

ഇവരിൽ ആരെങ്കിലും മുന്നോട്ട് വരുമോ? വ്യക്തിപരമായ കുറ്റബോധത്തിൽ അവർ എങ്ങനെ കഷ്ടപ്പെടുന്നു, അത് അവരെ എന്ത് ബാധിക്കും? കേസ് ന്യായമായി പരിഹരിക്കപ്പെടുന്നതിന് എല്ലാവരുടെയും സത്യത്തിൻ്റെ വിശദാംശങ്ങൾ എന്നെങ്കിലും കണ്ടെത്താൻ കഴിയുമോ? ജൽസ കാഴ്ചക്കാരനെ ഈ യാത്രയിലൂടെ കൊണ്ടുപോകുകയും കാഴ്ചക്കാർക്ക് തീരുമാനിക്കാൻ ഒരു തുറന്ന അന്ത്യം നൽകുകയും ചെയ്യുന്നു.

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് വേഷം
വിദ്യാ ബാലൻ മായാ മേനോൻ
ഷെഫാലി ഷാ റുഖ്‌സാന
രോഹിണി ഹട്ടങ്ങാടി രുക്മിണി
സൂര്യ കാശിഭട്ട്‌ല ആയുഷ് മേനോൻ
മാനവ് കൗൾ ആനന്ദ്
കാശിഷ് റിസ്വാൻ ആലിയ മുഹമ്മദ്
വിധാത്രി ബന്ദി രോഹിണി ജോർജ്
ജുനൈദ് ഖാൻ റിസ്വാൻ

നിർമാണം

തിരുത്തുക

[4][5]പ്രധാന ചിത്രീകരണം 2021 ഓഗസ്റ്റ് 12 ന് ആരംഭിച്ച് 2022 ജനുവരി 12 ന് പൂർത്തിയായി.

Jalsa
Soundtrack album by Gaurav Chatterji and Salvage Audio Collective
Released23 April 2022[6]
GenreFeature film soundtrack
Length16:39
LanguageHindi
LabelT-Series
Music video
Jalsa - Full Album യൂട്യൂബിൽ

സന്ദീപ് ഗൗറും ചരണും ചേർന്ന് എഴുതിയ ചിത്രത്തിൻ്റെ വരികൾക്ക്, ഗൗരവ് ചാറ്റർജിയും സാൽവേജ് ഓഡിയോ കളക്റ്റീവും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Track listing
# ഗാനംSinger(s) ദൈർഘ്യം
1. "Thehar"  Shilpa Rao 3:40
2. "Thehar" (Male Version)Gaurav Chatterji 3:38
3. "Raat" (Music by Salvage Audio Collective)Vishwesh Krishnamoorthy 2:13
4. "Jalsa - Theme"  Instrumental 1:48
5. "Maya's Guilt"  Instrumental 2:40
6. "Ruksana's Pain"  Instrumental 1:00
7. "The Drive"  Instrumental 1:40
ആകെ ദൈർഘ്യം:
16:39

പ്രകാശനം

തിരുത്തുക

2022 മാർച്ച് 18 ന് ഹോളിയോട് അനുബന്ധിച്ച് ആമസോൺ പ്രൈമിൽ ചിത്രം പ്രദർശിപ്പിച്ചു.

സ്വീകരണം

തിരുത്തുക

വിമർശകരിൽ നിന്ന് ജൽസയ്ക്ക് നല്ല അവലോകനങ്ങൾ ലഭിച്ചു.

  1. "Vidya Balan and Shefali Shah's Jalsa to premiere on Amazon Prime on this date". The Indian Express. 28 February 2022. Archived from the original on 3 March 2022. Retrieved 28 February 2022.
  2. "Vidya Balan & Shefali Shah Starrer 'Jalsa' Gets A March 2022 Release Date, First Look Posters Out!". koimoi.com. Archived from the original on 3 March 2022. Retrieved 20 February 2022.
  3. "Vidya Balan की Jalsa का फर्स्ट लुक आउट, इस दिन होगा फिल्म का वर्ल्ड प्रीमियर". AajTak. Archived from the original on 3 March 2022. Retrieved 20 February 2022.
  4. "Shefali Shah completes 'Jalsa' shoot". The Times of India. 27 September 2021. Archived from the original on 4 July 2023. Retrieved 4 March 2022.
  5. "Suresh Triveni's Jalsa starring Vidya Balan and Shefali Shah commences filming". Bollywood Hungama. 12 August 2021. Archived from the original on 12 August 2021. Retrieved 4 March 2022.
  6. "Jalsa – Original Motion Picture Soundtrack". Jiosaavn. 28 March 2022. Archived from the original on 23 April 2022. Retrieved 23 April 2022.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജൽസ_(2022_ചലച്ചിത്രം)&oldid=4072371" എന്ന താളിൽനിന്ന് ശേഖരിച്ചത്