ജോർഹട്ട് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ

ജോർഹട്ട് മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ (ജെഎംസിഎച്ച്) ഇന്ത്യയിലെ അസമിലെ ജോർഹട്ട് ആസ്ഥാനമായുള്ള ഒരു മെഡിക്കൽ കോളേജും ഹോസ്പിറ്റലുമാണ്. സംസ്ഥാനത്തെ നാലാമത്തെ മെഡിക്കൽ കോളേജാണിത്, ഇത് ജോർഹട്ട് ജില്ലയിലെ 1.2 ദശലക്ഷത്തിലധികം ആളുകൾക്കും അയൽ ജില്ലകളായ ഗോലാഘട്ട്, ശിവസാഗർ, മജുലിയുടെയും അയൽ സംസ്ഥാനങ്ങളായ നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ രോഗികൾക്കും ആരോഗ്യ സംരക്ഷണം നൽകുന്നു. [1] അസമിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്.

ജോർഹട്ട് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
പ്രമാണം:Jorhat Medical College Logo.jpeg
Official Seal of Jorhat Medical College & Hospital
തരംPublic
സ്ഥാപിതം12 ഒക്ടോബർ 2009
(15 വർഷങ്ങൾക്ക് മുമ്പ്)
 (2009-10-12)
ബന്ധപ്പെടൽSrimanta Sankaradeva University of Health Sciences,
Medical Council of India
സൂപ്രണ്ട്Purnima Barua
പ്രധാനാദ്ധ്യാപക(ൻ)Ratna Kanta Talukdar
ബിരുദവിദ്യാർത്ഥികൾ125 per year
45 per year
സ്ഥലംJorhat, Assam, India
വെബ്‌സൈറ്റ്www.jorhatmedicalcollege.in

ചരിത്രം

തിരുത്തുക

2008 ഓഗസ്റ്റ് 25-ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അസമിലെ നാലാമത്തെ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടു. 2009 ഒക്ടോബർ 12-ന് അന്നത്തെ ബഹുമാനപ്പെട്ട അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് ജോർഹത്ത് മെഡിക്കൽ കോളേജിന്റെ ആശുപത്രി വിഭാഗം ഉദ്ഘാടനം ചെയ്തു. 2009-ൽ ഉദ്‌ഘാടനം ചെയ്‌തതിന് ശേഷം ഇൻഫ്രാസ്ട്രക്ചറിന്റെയും രോഗികളുടെ ഭാരത്തിന്റെയും കാര്യത്തിൽ ഇത് അസമിലെ ഏറ്റവും മികച്ചതാണെന്ന് പറയപ്പെടുന്നു.

സ്ഥലവും ഗതാഗതവും

തിരുത്തുക

ജോർഹട്ട് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്ജോർഹട്ട് നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് പടിഞ്ഞാറ് എകദേശം 3 കി.മീ. മാറിയാണ്.കോളേജ് ബസുകളും ഓട്ടോറിക്ഷകളും കോളേജിലേക്ക് ലഭ്യമാണ്. റോഡ്, റെയിൽ, എയർവേ എന്നിവ വഴി ജോർഹട്ട് മറ്റു പ്രദേശങ്ങളുമായി നന്നായി ബന്ധിപ്പിച്ചിരിക്കുന്നു. തലസ്ഥാന നഗരമായ ഗുവാഹത്തിയിൽ നിന്ന് ജോർഹട്ടിലേക്ക് ലക്ഷ്വറി (എസി/നോൺ എസി) പകലും രാത്രിയും ബസ് സർവീസുകൾ ലഭ്യമാണ്, ഇതിന് 6 മണിക്കൂർ എടുക്കും. ഗുവാഹത്തി, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലേക്ക് ദിവസേന നേരിട്ട് വിമാന സർവീസുകളുള്ള ജോർഹട്ട് എയർപോർട്ട് കോളേജിന് സമീപമാണ്. കോളേജിന് സമീപമുള്ള രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകൾ ഉണ്ട് ജോർഹട്ട് ടൗൺ റെയിൽവേ സ്റ്റേഷനും മരിയാനി ജംഗ്ഷനും.

വകുപ്പുകൾ

തിരുത്തുക
 
ജോർഹട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പി.ഡി

കോഴ്സുകൾ

തിരുത്തുക

ജനറൽ മെഡിസിൻ 10 സീറ്റ്, ജനറൽ സർജറി 10 സീറ്റ്, ഒർത്തോപീഡിക്‌സ് 8 സീറ്റ്, പീഡിയാട്രിക്സ് 8 സീറ്റ്, റേഡിയോളജി 5 സീറ്റ്, അനസ്‌തേഷ്യ 10 സീറ്റ്, ഇ എൻ ടി 5 സീറ്റ്. ഒഫ്താൽമോളജി 5 സീറ്റ്.

നോൺ ക്ലിനിക്കൽ വിഭാഗങ്ങളിലാണ് മറ്റ് പിജി സീറ്റുകൾ.

പുസ്തകശാല

തിരുത്തുക

സെൻട്രൽ ലൈബ്രറി

തിരുത്തുക

കോളേജിലെ സെൻട്രൽ ലൈബ്രറിയിൽ 78 ഇന്ത്യൻ ജേണലുകളും 65 വിദേശ ജേണലുകളുമുൾപ്പടെ 7000-ലധികം പുസ്തകങ്ങളുണ്ട്. കൂടാതെ ഇന്റർനെറ്റ് സൗകര്യങ്ങളുള്ള 50 കമ്പ്യൂട്ടറുകളുണ്ട്.ഇത് 1650 ചതുരശ്ര അടി വിസ്തീർണ്ണം ഉൾക്കൊള്ളുന്നു. ലൈബ്രറിയുടെ റീഡിംഗ് റൂമിൽ 100 വിദ്യാർത്ഥികൾക്ക് വായന സൗകര്യമുണ്ട്, കൂടാതെ 100 സീറ്റുകളുള്ള അധിക റീഡിംഗ് റൂമും ലഭ്യമാണ്.

വകുപ്പുതല ലൈബ്രറി

തിരുത്തുക

ഫാക്കൽറ്റി അംഗങ്ങളുടെയും അധ്യാപക ജീവനക്കാരുടെയും പരിശ്രമത്താൽ ഓരോ ഡിപ്പാർട്ട്‌മെന്റിലെയും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വേണ്ടി ഇരുപത്തിരണ്ട് ഡിപ്പാർട്ട്‌മെന്റ് ലൈബ്രറികൾ സ്ഥാപിച്ചു.

ബുക്ക് ബാങ്ക്

തിരുത്തുക

വിദ്യാർഥികളുടെ പ്രയോജനത്തിനായി ബുക്ക് ബാങ്കിന്റെ സൗകര്യവും കോളേജിലുണ്ട്. മെറിറ്റ് അടിസ്ഥാനത്തിൽ SC / ST, OBC വിദ്യാർത്ഥികൾക്ക് മാത്രം പാഠപുസ്തകങ്ങൾ വായ്പ നൽകുന്നതിനുള്ള വ്യവസ്ഥയാണിത്.

ഇതും കാണുക

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
  1. "Overview: Brief history of Jorhat Medical College". Jorhat Medical College (Official Website). 2020-01-04. Retrieved 2020-04-04.
  2. "Long-felt need fulfilled, JMCH gets neurosurgery department". The Sentinel. 5 July 2018. Retrieved 12 July 2018.