ഹോർഹെ ലൂയിസ് ബോർഹെസ്
അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ ജനിച്ച ഒരെഴുത്തുകാരനും കവിയും ആയിരുന്നു ഹോർഹെ ഫ്രാൻസിസ്കോ ഇസിദോറോ ലൂയിസ് ബോർഹെസ് അസെവേദോ (pronounced /ˈhɔr.heɪ luˈiːs ˈbɔr.hɛz/; സ്പാനിഷ് ഉച്ചാരണം: [ˈxorxe ˈlwis ˈborxes]) (ജനനം: 24 ആഗസ്റ്റ് 1899 – മരണം: 14 ജൂൺ 1986). 1914-ൽ കുടുംബം സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയതിനാൽ ബോർഹെസിൻ്റെ സ്കൂൾ വിദ്യാഭ്യാസം അവിടെയായിരുന്നു. തുടർന്ന് അദ്ദേഹം സ്പെയിനിൽ യാത്ര ചെയ്തു. 1921-ൽ അർജന്റീനയിൽ മടങ്ങിയെത്തിയ ബോർഹെസ്, സറീയലിസ്റ്റ് സാഹിത്യപ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഗ്രന്ഥശാലാധിപനും പൊതുപ്രഭാഷകനും ആയും അദ്ദേഹം പ്രവർത്തിച്ചു. ബോർഹെസിന് അനേകം ഭാഷകൾ വശമുണ്ടായിരുന്നു. അർജന്റീനയിലെ പെറോൻ ഭരണകാലത്ത് അദ്ദേഹം രാഷ്ട്രീയമായ പീഡനത്തിന് ഇരയായി.
ഹോർഹെ ലൂയിസ് ബോർഹെസ് | |
---|---|
ജനനം | Jorge Francisco Isidoro Luis Borges Acevedo 24 ഓഗസ്റ്റ് 1899 Buenos Aires, Argentina |
മരണം | 14 ജൂൺ 1986 Geneva, Switzerland | (പ്രായം 86)
തൊഴിൽ |
|
ഭാഷ | Spanish |
പൗരത്വം | Argentina |
ശ്രദ്ധേയമായ രചന(കൾ) |
|
അവാർഡുകൾ | Commandeur de l'Ordre des Arts et des Lettres (1962)[1] |
ബന്ധുക്കൾ |
|
കയ്യൊപ്പ് |
കവിയും കഥാകാരനുമൊക്കെയായ ബോർഹെസിന്റെ ഏറ്റവും പ്രസിദ്ധമായ രചനകളിലൊന്നാണ് 'ദി ഗാർഡൻ ഓഫ് ഫോർക്കിങ് പാത്ത്‌സ്' (The Garden of Forking Paths). 1941 ൽ പ്രസിദ്ധീകരിച്ച ആ കഥയിൽ അവതരിപ്പിച്ചിട്ടുള്ളതിന് സമാനമായ ഒരു സംഗതിയാണ്, പിൽക്കാലത്ത് ഇന്റർനെറ്റ് എന്ന ആഗോള വിവരവിനിമയ ശൃംഖലയായി പരിണമിച്ചതെന്ന് വിലയിരുത്തുന്നവരുണ്ട്.[2] ആ ചെറുകഥയിൽ വിഭാവനം ചെയ്തിരിക്കുന്ന കഥാതന്തു, അനന്തമായ ഊടുവഴികളും ഭാവികളുമുള്ള ഒരു ഗ്രന്ഥത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഹൈപ്പർടെക്സ്റ്റും വേൾഡ് വൈഡ് വെബ്ബും കമ്പ്യൂട്ടർ ഗെയിമുകളുടെ വ്യത്യസ്്ത ഘടനകളുമുള്ള ഇൻഫർമേഷൻ യുഗത്തെയാണ് അത് പ്രതിധ്വനിപ്പിക്കുന്നത്.[3]
ബ്യൂണസ് അയേഴ്‌സിൽ അദ്ദേഹം ഒൻപത് 'അസന്തുഷ്ട'വർഷങ്ങൾ ഒരു ലൈബ്രേറിയനായി പ്രവർത്തിച്ചു. 1938 ൽ തന്റെ പിതാവിന്റെ മരണത്തിന് ശേഷം, ശിരസ്സിനേറ്റ പരിക്കും രക്തത്തിലെ വിഷബാധയും ബോർഹെസിനെ മരണത്തിന്റെ വക്കിലെത്തിച്ചു. ആ പരിക്കിന് ശേഷം അദ്ദേഹത്തിന് കാഴ്ച നഷ്ടമാകാൻ തുടങ്ങി. 1950 കളോടെ അദ്ദേഹം ഏതാണ്ട് പൂർണമായും അന്ധനായി. എന്നാൽ, അത് വകവെയ്ക്കാതെ തന്റെ സർഗസൃഷ്ടി അദ്ദേഹം തുടർന്നു. ആ പരിക്കാണ് അദ്ദേഹത്തിന്റെ സർഗാത്മകതയെ ആളിക്കത്തിച്ചതെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികൾ മുഴുവൻ അതിന് ശേഷമാണ് പുറത്തു വന്നത്.
പാരമ്പര്യസിദ്ധമായ ഒരു രോഗം അറുപതിനടുത്ത വയസ്സിൽ അദ്ദേഹത്തെ അന്ധനാക്കി. [4] 1955-ൽ അദ്ദേഹം ദേശീയ ഗ്രന്ഥശാലയുടെ ഡയറക്ടറും ബ്യൂണസ് അയേഴ്സ് സർവകലാശാലയിൽ സാഹിത്യത്തിന്റെ പ്രൊഫെസറുമായി നിയമിതനായി. 1961-ൽ ആദ്യത്തെ രാഷ്ട്രാന്തര പ്രസാദധക പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദെഹത്തിന്റെ പ്രശസ്തി പരന്നു. ബോർഹെസിൻ്റെ രചനകൾ അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. 1986-ൽ അദ്ദേഹം സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് അന്തരിച്ചു.
കഥാരചനയുടെ ഭാഷക്ക് പുതിയജീവൻ നൽകി ഒരു തലമുറ മുഴവനിലേയും സ്പാനിഷ്-അമേരിക്കൻ എഴുത്തുകാർക്ക് വഴികാട്ടിയായവനെന്ന് പ്രഖ്യാതസാഹിത്യകാരനായ ജെ.എം. കൂറ്റ്സേ ബോർഹെസിനെ വിശേഷിപ്പിച്ചിട്ടുണ്ട് ."[5]
അവലംബം
തിരുത്തുക- ↑ Troop Software Factory. "Jorge Luis Borges". Archived from the original on 2014-01-13. Retrieved 2022-09-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-26. Retrieved 2011-08-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-27. Retrieved 2021-08-23.
- ↑ "മുപ്പത് വയസ്സിൽ ക്രമേണ ആരംഭിച്ച് 58-ആമത്തെ ജന്മദിനം കഴിഞ്ഞ് പരിപൂർണ്ണതയിലെത്തിയ ഒരു പ്രത്യേകതരം അന്ധതയായിരുന്നു അദ്ദേഹത്തിന്റേത്." ആൽബർട്ടോ മാൻഗുവേലിന്റെ, ബോർഹെസിനോടൊത്ത്" എന്ന ഗ്രന്ഥം, London:Telegram Books (2006), p. 15-16.
- ↑ ജെ.എം. കൂറ്റ്സേ, "ബോർഹെസിന്റെ കറുത്ത ദർപ്പണം", ന്യൂയോർക്ക് ടൈംസ് പുസ്തകനിരൂപണം, വാല്യം 45, ലക്കം 16 · ഒക്ടോബർ 22, 1998