കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്നു ജോർജ് ഈഡൻ (1953-2003) എറണാകുളത്ത് നിന്ന് ലോക്സഭയിലും നിയമസഭയിലും അംഗമായും പ്രവർത്തിച്ചു. ഹൈബി ഈഡൻ മകനാണ്[2] [3]

ജോർജ് ഈഡൻ
ലോക്സഭാംഗം
ഓഫീസിൽ
1998-1999, 1999-2003
മുൻഗാമിസെബാസ്റ്റ്യൻ പോൾ
പിൻഗാമിസെബാസ്റ്റ്യൻ പോൾ
മണ്ഡലംഎറണാകുളം
നിയമസഭാംഗം
ഓഫീസിൽ
1991-1996, 1996-1998
മുൻഗാമിഎം.കെ. സാനു
പിൻഗാമിസെബാസ്റ്റ്യൻ പോൾ
മണ്ഡലംഎറണാകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം07/11/1953
കടമക്കുടി, എറണാകുളം ജില്ല
മരണം26/07/2003
ദേശീയതIndian
പങ്കാളിRani
കുട്ടികൾ1 son and 1 daughter
വസതിsഈഡൻ ഗാർഡൻ,കലൂർ,എറണാകുളം
As of 26 ജൂലൈ, 2003
ഉറവിടം: [കേരള നിയമസഭ[1]]

ജീവിതരേഖ

തിരുത്തുക

എറണാകുളം ജില്ലയിലെ കടമക്കുടി എന്ന ഗ്രാമത്തിൽ അമ്പാട്ട് മാത്യുവിൻ്റെയും അന്നമ്മയുടേയും മകനായി 1953 നവംബർ ഏഴിന് ജനിച്ചു. ബി.എസ്.സി.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. എറണാകുളം എം.പിയായിരിക്കെ 2003 ജൂലൈ 26ന് അന്തരിച്ചു.[4]

രാഷ്ട്രീയ ജീവിതം

തിരുത്തുക

കോൺഗ്രസിൻ്റെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത്. 1980-ൽ കെ.എസ്.യുവിൻ്റെ സംസ്ഥാന സെക്രട്ടറിയായും യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗമായും 1987-ൽ യു.ഡി.എഫിൻ്റെ എറണാകുളം ജില്ലാ കൺവീനറായും പ്രവർത്തിച്ചു.

1991, 1996 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് നിയമസഭാംഗമായും 1998, 1999 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് തന്നെ ലോക്സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടു.[5]

സ്വകാര്യ ജീവിതം

തിരുത്തുക

ഭാര്യ : റാണി ഒരു മകനും ഒരു മകളും

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ[6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1999 എറണാകുളം ലോകസഭാമണ്ഡലം ജോർജ് ഈഡൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മാണി വിതയത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1998 എറണാകുളം ലോകസഭാമണ്ഡലം ജോർജ് ഈഡൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സെബാസ്റ്റ്യൻ പോൾ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
  1. http://www.niyamasabha.org/codes/members/m164.htm
  2. http://www.indiapress.org/election/archives/lok12/biodata/12kl11.php
  3. https://www.mathrubhumi.com/mobile/ernakulam/news/kochi-1.3002798[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.niyamasabha.org/codes/members/m164.htm
  5. http://164.100.47.194/loksabha/members/memberbioprofile.aspx?mpsno=119&lastls=13
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-16.
"https://ml.wikipedia.org/w/index.php?title=ജോർജ്_ഈഡൻ&oldid=4070759" എന്ന താളിൽനിന്ന് ശേഖരിച്ചത്