ജോർജ്ജ് ക്ലൂണി

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ജോർജ്ജ് തിമോത്തി ക്ലൂണി(ജനനം: 6, മേയ്, 1961). മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം രണ്ടുതവണ നേടിയിട്ടുണ്ട്. രാഷ്ട്രീയം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലും സജീവമായി പ്രവർത്തിക്കുന്ന ക്ലൂണി, 2008 ജനുവരി 31 മുതൽ ഐക്യരാഷ്ട്രസഭയുടെ സമാധാനദൂതനായി പ്രവർത്തിക്കുന്നു.[1][2][3]

ജോർജ്ജ് ക്ലൂണി
ജോർജ്ജ് തിമോത്തി ക്ലൂണി, 2012
ജനനം
ജോർജ്ജ് തിമോത്തി ക്ലൂണി

(1961-05-06) മേയ് 6, 1961  (63 വയസ്സ്)
ലെക്സിംഗ്ടൺ, കെന്റക്കി, യു.എസ്.
തൊഴിൽനടൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്
സജീവ കാലം1978–തുടരുന്നു
ജീവിതപങ്കാളി(കൾ)റ്റാലിയ ബാൽസം
(1989–1993) അമാൽ ക്ലൂനി
(2014-)
പങ്കാളി(കൾ)സ്റ്റേസി കീബ്ലർ
(2011-തുടരുന്നു)
മാതാപിതാക്ക(ൾ)നിക്ക് ക്ലൂണി
ബന്ധുക്കൾറോസ്മേരി ക്ലൂനി
(അമ്മായി)
മിഗേൽ ഫെറർ, റാഫേൽ ഫെറർ

ആദ്യകാല ജീവിതം

തിരുത്തുക

നീന ബ്രൂസ് - നിക്ക് ക്ലൂണി ദമ്പതികളുടെ മകനായി കെന്റക്കിയിലെ ലെക്സിംഗ്ടണിൽ ജനിച്ചു.[4][5] പിതാവ് ഒരു ഗെയിം ഷോ അവതാരകനായിരുന്നു. റോമൻ കത്തോലിക്ക വിശ്വാസത്തിൽ വളർന്നു.[6][7][8][9] കെന്റക്കിയിലും ഒഹായോവിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മിഡിൽ സ്കൂൾ കാലഘട്ടത്തിൽ മുഖപേശികളെ തളർത്തുന്ന ബെൽസ് പാൾസി പിടിപെട്ടുവെങ്കിലും ഒരുവർഷത്തിനകം തന്നെ രോഗവിമുക്തനായി. രോഗവും സഹപാഠികളുടെ കളിയാക്കലുമൊക്കെയായി, തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച കാലമായിരുന്നു അത് എന്ന് ജോർജ്ജ് ക്ലൂണി പിന്നീട് അഭിപ്രായപ്പെട്ടു.[10]

പിന്നീട് കെന്റക്കിയിലെ അഗസ്റ്റാ ഹൈസ്കൂളിൽ ചേർന്നു. 1979-81 കാലഘട്ടത്തിൽ നോർത്തേൺ കെന്റക്കി യൂണിവേഴ്സിറ്റിയിൽ ബ്രോഡ്കാസ്റ്റ് ജേർണലിസത്തിൽ മേജർ ചെയ്തു. കുറച്ചുകാലം സിൻസിനാറ്റി യൂണിവേഴ്സിറ്റിയിലും പഠിച്ചുവെങ്കിലും ബിരുദം നേടിയില്ല.[11]

  1. Worsnip, Patrick (January 18, 2008). "George Clooney named UN messenger of peace". Reuters.
  2. "UN gives actor Clooney peace role". BBC News. February 1, 2008. Retrieved July 5, 2008.
  3. "Clooney PSA Announcement". Betterworldcampaign.org. Archived from the original on 2009-01-06. Retrieved September 19, 2009.
  4. "Intriguing people for January 18, 2010". CNN. January 18, 2010.
  5. . February 1, 2006 http://nl.newsbank.com/nl-search/we/Archives?p_product=LH&s_site=kentucky&p_multi=LH&p_theme=realcities&p_action=search&p_maxdocs=200&p_topdoc=1&p_text_direct-0=10F871099DD82300&p_field_direct-0=document_id&p_perpage=10&p_sort=YMD_date:D&s_trackval=GooglePM. {{cite news}}: Missing or empty |title= (help)
  6. King, Larry (February 16, 2006). "CNN LARRY KING LIVE;Interview With George Clooney". CNN. Retrieved May 6, 2010. but claims not to believe in Heaven or Hell and doesn't know if he believes in God. :(George Clooney answers the question about his family strict Catholicism; "Yes, we were Catholic, big time, whole family, whole group")
  7. Donnelly, Gabrielle (December 22, 2006). "I used to go to confession every week". Catholic Herald. Retrieved May 6, 2010.
  8. White, Deborah. "The Politics of George Clooney, Actor and Liberal Activist". About.com. Retrieved June 22, 2010. By all reports, the Clooneys are a close-knit, Irish-Catholic family...
  9. Rader, Dotson. "'It's Finally About Friendship And Loyalty'". Parade. Retrieved December 30, 2010.
  10. ജോൺസ്റ്റൺ, ജെന്നി (മാർച്ച് 1, 2003). "മൈ ഹെൽ ആസ് എ ബോയ് മോൺസ്റ്റർ". ഡെയ്‌ലി മിറർ. യു.കെ.
  11. Kimberly Potts. George Clooney: the last great movie star. Retrieved January 31, 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ക്ലൂണി&oldid=3797337" എന്ന താളിൽനിന്ന് ശേഖരിച്ചത്