ജോൺ എബ്രഹാം (നടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ജോൺ എബ്രഹാം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജോൺ എബ്രഹാം (വിവക്ഷകൾ) എന്ന താൾ കാണുക. ജോൺ എബ്രഹാം (വിവക്ഷകൾ)

ബോളിവുഡ് ഹിന്ദി സിനിമാ രം‌ഗത്തെ ഒരു നടനും മോഡലുമാണ് ജോൺ എബ്രഹാം (ജനനം: ഡിസംബർ 17, 1972, മുംബൈ).

ജോൺ എബ്രഹാം
തൊഴിൽചലചിത്ര നടൻ, മോഡൽ
സജീവ കാലം2003—ഇതുവരെ
വെബ്സൈറ്റ്http://www.johnabraham.com/

ജീവിത രേഖ

തിരുത്തുക

1972 ഡിസംബർ 17-ന് മലയാളിയായ അച്ഛൻ ജോണിന്റെയും പാഴ്സിയായ അമ്മ ഫർഹാന്റെയും മകനായി മുംബൈയിൽ ജനനം. ആലുവ സ്വദേശിയായ പിതാവ് ഒരു ആർക്കിടെക്ട് ആയിരുന്നു. സഹോദരൻ അലൻ. മുംബൈ സ്കോട്ടിഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുംബൈ എജ്യൂക്കേഷണൽ ട്രെസ്റ്റിൽ നിന്നും മാസ്റ്റർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ബിരുദം നേടി.[1]

അഭിനയ ജീവിതം

തിരുത്തുക

ജോൺ എബ്രഹാം മോഡലിങ്ങ് രംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മ്യൂസിക് ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2003-ൽ ജിസംഎന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻവിജയമായി. ഈ ചിത്രത്തിൽ ബിപാഷാ ബസുവായിരുന്നു നായിക. അന്നു മുതൽ തന്നെ ജോണും ബിപാഷയും പ്രണയത്തിലായി. ഇത്രയും കാലമായി പിരിയാതെ നിൽക്കുന്ന പ്രണയ ജോഡികൾ ബോളിവുഡ്ഡിൽ മറ്റാരുമില്ല. സൂപ്പർ കപിൾ ഇൻ ഇന്ത്യ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ഇതുവരെ 27 ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യം മോഡലിം‌ഗിലായിരുന്നു ജോണിന്റെ ശ്രദ്ധ മുഴുവനും. പിന്നീട് 2003 ൽ വിവാദമായ ജിസം എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സിനിമ വിജയിക്കുകയും ജോണിന്റെ വേഷം പ്രത്യേകം ശ്രദ്ധ ആകർഷിയ്ക്കുകയും ചെയ്തു.[2]. അതേ വർഷം തന്നെ സായ എന്ന ചിതത്തിലും ജോൺ അഭിനയിച്ചു. 2004 ൽ പാപ് എന്ന സിനിമയിലും, വൻ വിജയമായ ധൂം എന്ന ചിത്രത്തിലും അഭിനയിച്ചു.[3] 2005 ൽ കാൽ എന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ജോൺ അവതരിപ്പിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു. എന്നാൽ അതേ വർഷം പുറത്തിറങ്ങിയ ഗരം മസാല എന്ന സിനിമ വൻ വിജയമായി.[4] ആ വർഷാവസാനം വാട്ടർ എന്ന സിനിമയിൽ വളരെയധികം വിമർശനത്തിനിടയാക്കിയ ഒരു വേഷത്തിലും അഭിനയിച്ചു.

2006 ൽ സിന്ദാ, ടാക്സി ന. 921, ബാബുൽ, കാബൂൾ എക്‌സ്പ്രസ്സ്, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.[5]

2007 ൽ സലാമേ ഇശ്ക് തന്റെ എന്ന ചിത്രം പരാജയമായിരുന്നു.[6] കൂടാതെ നോ സ്മോകിം‌ഗ്, ഗോൾ എന്ന ചിത്രത്തിലും അതേ വർഷം അഭിനയിച്ചു.

 
ജോൺ തന്റെ കൂട്ടുകാരി ബിപാഷയോടൊപ്പം

വ്യക്തി ജീവിതം

തിരുത്തുക

ജോൺ ഇപ്പോൾ തന്റെ ജീവിത കൂട്ടുകാരിയായ ബിപാഷ ബസുവിനോടൊപ്പം മും‌ബൈയിൽ താമസിക്കുന്നു. 2002 മുതൽ ഇവർ ഒന്നിച്ച് താമസിയ്ക്കുന്നതാണ്.

അഭിനയിച്ച സിനിമകൾ

തിരുത്തുക
വർഷം അഭിനയിച്ച ചിത്രം വേഷം അവാർഡുകൾ/അംഗീകാരങ്ങൾ
2003 ജിസം കബീർ ലാൽ Nomination, Filmfare Best Debut Award
സായാ ഡോ. ആകാശ് "അക്കി"
2004 എയ്റ്റ്ബാർ ആര്യൻ ത്രിവേഡി
പാപ്പ് ശിവൻ
ലഖീർ - ഫോർഹിഡൻ ലൈൻസ് സാഹിൽ
ധൂം കബീർ Nomination, Filmfare Best Villain Award
മധോഷി അമൻ
2005 ഇലാൻ അഭിമന്യു
കരം ജോൺ
കാൽ ക്രിഷ് തപർ
വിരുദ്ധ്... ഫാമിലി കംസ് ഫസ്റ്റ് അമർ
വാട്ടർ നര്യാന
ഗരം മസാല സാം
Shikhar Himself Special Appearance
2006 Zinda Rohit Chopra Nomination, Filmfare Best Villain Award
Taxi Number 9211 Jai Mittal
കഭി അൽവിദാ നാ കെഹനാ DJ Special Appearance in song Where's The Party Tonight?
Baabul Rajat Verma Nomination, Filmfare Best Supporting Actor Award
കാബൂൾ എക്സ്പ്രസ്സ് സുഹേൽ ഖാൻ
2007 Salaam-e-Ishq: A Tribute To Love Ashutosh
ഹാട്രിക്ക് Himself Special Appearance in song Wicket Bacha
നോ സ്മോക്കിങ്ങ് കെ
ധാൻ ധാനാ ധാൻ ഗോൾ സണ്ണി ബാസിൻ
  1. "John Abraham's official personal site and user portal". Archived from the original on 2006-12-14. Retrieved 2006-12-14.
  2. "Box Office 2003". Archived from the original on 2012-05-25. Retrieved 2008-09-11.
  3. "Box Office 2004". Dhoom. Archived from the original on 2012-05-30. Retrieved 2008-09-11.
  4. "Box Office". Archived from the original on 2012-06-30. Retrieved 2005-11-12.
  5. "Box Office". Archived from the original on 2012-05-25. Retrieved 2006-11-05.
  6. "Box Office 2007". Salaam-e-Ishq. Archived from the original on 2012-07-30. Retrieved മേയ് 8, 2007.

പുറമേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോൺ_എബ്രഹാം_(നടൻ)&oldid=3970568" എന്ന താളിൽനിന്ന് ശേഖരിച്ചത്