ഊതിക്കാച്ചിയ പൊന്ന്
ഷണ്മുഖപ്രിയ ഫിലിംസിന്റെ ബാനറിൽ പി.കെ. ജോസഫ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഊതിക്കാച്ചിയ പൊന്ന്. ജോൺ ആലുങ്കലിന്റെ കഥയ്ക്ക് ഡോക്ടർ പവിത്രൻ തിരക്കഥയും സംഭാഷണവുമെഴുതി.
1981ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിൽ ശങ്കർ, മോഹൻലാൽ, മമ്മൂട്ടി, പൂർണ്ണിമ ജയറാം, റോജ രമണി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.[1][2]