ജോസഫ് ലെലിവെൽഡ്
ന്യൂയോർക്ക് ടൈംസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്‌സർ സമ്മാനജേതാവുമാണ് ജോസഫ് ലെലിവെൽഡ് (ജനനം :5 ഏപ്രിൽ 1937). ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും വിദേശകാര്യ ലേഖകനായിരുന്നു. മൂവ് യുവർ ഷാഡോ എന്ന ഗ്രന്ഥം പുലിറ്റ്സർ സമ്മാനത്തിന് അർഹമായി.
ജീവിതരേഖ
തിരുത്തുക1962 മുതൽ നാൽപ്പതു വർഷത്തോളം ടൈെംസ് പത്രത്തിൽ പ്രവർത്തിച്ചു. ഹാർവാർഡിലും കൊളംബിയൻ കോളേജ് ഓഫ് ജേർണലിസത്തിലും പടിച്ചു. ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പും ലഭിച്ചിരുന്നു. ജോഹനായ്ബർഗ്ഗിൽ നിന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്ത ലേഖന സമാഹാരം മൂവ് യുവർ ഷാഡോ : സൗത്ത് ആഫ്രിക്ക ബ്ളാക്ക് ഓർ വൈറ്റ് എന്ന ഗ്രന്ഥത്തിന് പുലിറ്റ്സർ സമ്മാനം ലഭിച്ചിരുന്നു.
ലെലിവെൽഡിന്റെ, 'ഗ്രേറ്റ് സോൾ: മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ' എന്ന പുസ്തകത്തിൽ ഗാന്ധിജിയെ സ്വവർഗാനുരാഗിയായി ചിത്രീകരിക്കുന്നുവെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് ഗുജറാത്തിൽ മോദി സർക്കാർ നിരോധിച്ചു.[1] ജർമൻ ജൂതവംശജനായ ഹെർമൻ കാലെൻ ബാഷുമായി ഗാന്ധിക്ക് ലൈംഗിക അനുരാഗമുണ്ടായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മഹാത്മാഗാന്ധിയെപ്പറ്റി താനെഴുതിയ പുസ്തകം ഇന്ത്യയുടെ ദേശീയ പുരാവസ്തു ശേഖരത്തിൽ ലഭ്യമായ രേഖകൾ അടിസ്ഥാനമാക്കിയാണെന്നും വാർത്തകൾ സൃഷ്ടിക്കാൻ ലക്ഷ്യമാക്കിയുള്ള കൃതിയല്ല തൻേറതെന്നുമായിരുന്നു ലെലിവെൽഡിന്റെ നിലപാട്.[2]
കേരളവുമായുള്ള ബന്ധം
തിരുത്തുകഇന്തോ ആംഗ്ളിയൻ കവയിത്രിയായ മീന അലക്സാണ്ടറിൻെറ ഭർതൃസഹോദരനാണ് ജോസഫ് ലെലിവെൽഡ്.[3]
കൃതികൾ
തിരുത്തുക- മൂവ് യുവർ ഷാഡോ
- 'ഗ്രേറ്റ് സോൾ: മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ'
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ [www.doolnews.com/gandhi-book-banned-in-gujarath-677.html "ഗാന്ധിജി ദ്വിലിംഗാനുരാഗി: വിവാദ പുസ്തകം ഗുജറാത്തിൽ [[നരേന്ദ്ര മോദി|മോദി]] സർക്കാർ നിരോധിച്ചു"]. www.doolnews.com. Retrieved 9 ഓഗസ്റ്റ് 2014.
{{cite web}}
: Check|url=
value (help); URL–wikilink conflict (help) - ↑ [www.mathrubhumi.com/story.php?id=173654 "ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകം പുരാരേഖകൾ അടിസ്ഥാനമാക്കി -ലെലിവെൽഡ്"]. www.mathrubhumi.com. Retrieved 9 ഓഗസ്റ്റ് 2014.
{{cite web}}
: Check|url=
value (help) - ↑ "പത്രജീവിതത്തിൻെറ അരനൂറ്റാണ്ട് അഭിമുഖം: തോമസ് ജേക്കബ്". www.madhyamam.com. Retrieved 9 ഓഗസ്റ്റ് 2014.
{{cite web}}
:|first=
missing|last=
(help)
പുറം കണ്ണികൾ
തിരുത്തുക- അഭിമുഖം[പ്രവർത്തിക്കാത്ത കണ്ണി]
- Column archive at The New York Review of Books
- Appearances on C-SPAN
- ജോസഫ് ലെലിവെൽഡ് on ചാർളി റോസിൽ
- രചനകൾ ജോസഫ് ലെലിവെൽഡ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Lelyveld audio interview reporting from the 2008 Republican National Convention for The New York Review of Books
- Review of Lelyveld's Gandhi biography by Christopher Hitchens, July 2011 in The Atlantic