ന്യൂ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാ നിരൂപകനും ആർട്ട് ക്യൂറേറ്ററും വിവർത്തകനും എഴുത്തുകാരനുമാണ് ജോണി എം.എൽ. കേരളത്തിലെ മ്യൂസിയങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി രൂപീകരിച്ച മ്യൂസിയം കമ്മീഷൻ അംഗമാണ്.[1][2][3][4][5]

ജോണി എം.എൽ
ജനനം
ജോണി എം.എൽ

(1969-03-21) 21 മാർച്ച് 1969  (55 വയസ്സ്)
വക്കം, കേരളം, ഇന്ത്യ
അറിയപ്പെടുന്നത്കലാ നിരൂപകൻ, ആർട്ട് ക്യൂറേറ്റർ, വിവർത്തകൻ, എഴുത്തുകാരൻ
വെബ്സൈറ്റ്Johny ML

ജീവിതരേഖ

തിരുത്തുക

1969-ൽ തിരുവനന്തപുരം ജില്ലയിലെ വക്കം എന്ന ഗ്രാമത്തിൽ ജനിച്ചു. ഗോൾഡ്സ്മിത്ത് കോളേജ്, ലണ്ടൻ സർവകലാശാല, എംഎസ്. സർവകലാശാല, ബറോഡ, കേരള സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യം, കലാവിമർശനം, ആർട്ട് ക്യുറേഷൻ എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുണ്ട്. സ്റ്റാൻസ് മാഗസിൻ, ആർട്ട് തെഹൽക, മാറ്റേഴ്‌സ് ഓഫ് ആർട്ട്, നാരദ ന്യൂസ് മലയാളം, കാർട്ട് ഓൺ ആർട്ട് എന്നിവയുൾപ്പെടെ നിരവധി ഓൺലൈൻ, പ്രിൻ്റ് മാസികകളിൽ എഡിറ്റർ / റൈറ്റർ എന്ന നിലയിൽ അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്. 2012ലെ യുണൈറ്റഡ് ആർട്ട് ഫെയറിന്റെ ആദ്യ പതിപ്പിന്റെ മുഖ്യ ക്യൂറേറ്ററായിരുന്നു. നിരവധി ഷോകൾ അദ്ദേഹം ക്യൂറേറ്റ് ചെയ്തിട്ടുണ്ട്.

ജെറാം പട്ടേൽ, എൻ.എൻ. റിംസൺ, സഞ്ജീവ് സിൻഹ എന്നീ മൂന്ന് കലാകാരന്മാരെക്കുറിച്ചുള്ള ഡോക്യുമെൻ്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.[6][7][8]

  • പുറനാടന്റെ രഹസ്യ ജീവിതങ്ങൾ (നോവൽ)
  • ക്യൂറേറ്ററുടെ കല
  • പുത്രസൂത്രം (നോവൽ)
  • ദളിത് പോപ്പ് (ലേഖനങ്ങൾ)
  • ബ്രാന്റി ഷോപ്പ് (കഥാ സമാഹാരം)
  • അക്ഷരാർത്ഥം (ലേഖനങ്ങൾ)
  • നായക നിർമിതിയുടെ രാഷ്ട്രീയം (ലേഖനങ്ങൾ)
  • ആസക്തിയുടെ പുസ്തകം (ലേഖനങ്ങൾ)

വിവർത്തനങ്ങൾ

തിരുത്തുക

ക്യൂറേറ്റ് ചെയ്ത പ്രദർശനങ്ങൾ

തിരുത്തുക
  • ഡ്രീംസ് : പ്രോജക്റ്റ്സ് അൺ റിയലൈസ്ഡ്, 2003
  • ലെൻസിംഗ് - ഇറ്റ്, 2011
  • തെക്കൻ കാറ്റ് (47 ആമത് കൊൽക്കത്ത ബിർല അക്കാദമി പ്രദർശനം)
  • LoC -ലൈൻ ഓഫ് കൺട്രോൾ (49 ആമത് കൊൽക്കത്ത ബിർല അക്കാദമി പ്രദർശനം)
  • കാർട്ടിസ്റ്റ് പ്രോജക്റ്റ്, ജയ്‍പൂർ
  • R.A.P.E – റെയർ ആക്റ്റ്സ് ഓഫ് പൊളിറ്റിക്കൽ എൻഗേജ്മെന്റ്
  • വൈബ്രന്റ് ഗുജറാത്ത്
  1. "Face to Face – JOHNY ML – Photo Mail". Archived from the original on 2017-05-17. Retrieved 2017-06-01.
  2. "DNA India | Latest News, Live Breaking News on India, Politics, World, Business, Sports, Bollywood". DNA India. Retrieved 25 June 2022.
  3. "INTERVIEW OF THE WEEK: A Curator by All Means Necessary - Trivandrum News | Yentha.com". Archived from the original on 2016-05-05. Retrieved 2016-08-16.
  4. "Art and religion influential: Johny ML". newindianexpress.com. Archived from the original on August 21, 2016.
  5. https://newspaper.mathrubhumi.com/news/kerala/kerala-1.10146489
  6. "Johny ML". Archived from the original on 2016-08-22. Retrieved 2016-08-22.
  7. "'Memorials for Something'- Making a Documentary on Artists Sanjeev Sinha and Dianne Hagen". Archived from the original on 2016-08-23. Retrieved 2016-08-22.
  8. "Texting the Subtexts: Extending Documentations in Time". Artehelka.wordpress.com. 2015-03-12.
"https://ml.wikipedia.org/w/index.php?title=ജോണി_എം.എൽ&oldid=4287531" എന്ന താളിൽനിന്ന് ശേഖരിച്ചത്