ഫിലിപ്പ് റോത്ത്
പ്രമുഖ അമേരിക്കൻ എഴുത്തുകാരനും പുലിറ്റ്‌സർ അവാർഡ് ജേതാവുമായിരുന്നു ഫിലിപ് റോത്ത് (Philip Roth) (മാർച്ച് 19, 1933 – മേയ് 22, 2018).
ഫിലിപ്പ് റോത്ത് | |
---|---|
ജനനം | ഫിലിപ്പ് മിൽട്ടൺ റോത്ത് മാർച്ച് 19, 1933 നെവാർക്ക്, ന്യൂ ജഴ്സി, യു.എസ്. |
മരണം | മേയ് 22, 2018 Manhattan, New York, U.S. | (പ്രായം 85)
തൊഴിൽ | നോവലിസ്റ്റ് |
വിദ്യാഭ്യാസം | Bucknell University (BA) University of Chicago (MA) |
Period | 1959–2010 |
Genre | സാഹിത്യം |
പങ്കാളി | Margaret Martinson Williams
(1959–1963) |
ന്യൂ ജഴ്സിയിലെ നെവാർക്കിലുള്ള വീക്വാഹിക് മേഖലയിൽ ജൂതകുടുംബത്തിലായിരുന്നു റോത്ത് ജനിച്ചത്. യാഥാർത്ഥ്യവും ഭാവനയും ഈ പ്രദേശം റോത്തിന്റെ പല നോവലുകളിലും പശ്ചാത്തലമാകുന്നുണ്ട്. യാഥാർത്ഥ്യവും ഭാവനയും ഇട കലർത്തിയുള്ള റോത്തിന്റെ രചനകളിൽ അദ്ദേഹത്തിന്റെ ആത്മകഥാംശം ആഴത്തിൽ ഉൾച്ചേർന്നിരുന്നു.[1] ജൂത കുടുംബ ജീവിതാനുഭവങ്ങളും രതിയും അമേരിക്കയുടെ പശ്ചാത്തലത്തിൽ നോവലുകളിലൂടെ തുറന്നെഴുതുകവഴിയാണ് ഫിലിപ് റോത്ത് ശ്രദ്ധേയനാകുന്നത്.
1959 ൽ ൽ എഴുതിയ ഗുഡ്‌ബൈ കൊളംബസ് എന്ന നോവല്ലയിലൂടെ രചനാ ലോകത്തേക്കെത്തിയ റോത്തിന് ആദ്യ രചനക്ക് തന്നെ യു.എസ്. നാഷണൽ ബുക്ക് അവാർഡും ജൂത ബുക്ക് കൗൺസിൽ പുരസ്കാരവും ലഭിച്ചു..[2] ‘സ്വയം വെറുക്കുന്ന ജൂതനെ’ന്ന കുപ്രസിദ്ധി ആ പുസ്തകം മുതൽ എഴുത്തുകാരന്റെ ഒപ്പം കൂടി. നാഷണൽ ബുക്ക് അവാർഡും നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡും രണ്ട് തവണ നേടി. മൂന്നു തവണ ഫോക്നർ പുരസ്കാരം ലഭിച്ചു. 1997 ൽ അമേരിക്കൻ പാസ്റ്ററൽ എന്ന നോവലിന് പുലിറ്റ്സർ സമ്മാനം ലഭിച്ചു. 2001 ല്ഡ ആദ്യ കാഫ്ക പ്രൈസും റോത്തിനാണ് ലഭിച്ചത്.
കൃതികൾ
തിരുത്തുകമുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
- ‘ഗുഡ് ബൈ കൊളംബസ് ’(1959)
- ദ് പ്ലോട്ട് എഗൻസ്റ്റ് അമേരിക്ക’
- ദി ഹ്യൂമൻ സ്റ്റെയിൻ, ഐ മാരീഡ് കമ്യൂണിസ്റ്റ്
- ‘പോർട്ട്നോയ്’സ് കംപ്ലയിന്റ്’
- ദ ഗോസ്റ്റ് റൈറ്റർ,
- അമേരിക്കൻ പാസ്റ്ററൽ
- ദ കൗണ്ടർലൈഫ്
- ദ പ്രൊഫസർ ഓഫ് ഡിസൈർ
- ദ ഡയിങ് അനിമൽ
- സാബത്‌സ് തിയറ്റർ,
മലയാളത്തിൽ
തിരുത്തുക’ഞാൻ വിവാഹം കഴിച്ചത് ഒരു സഖാവിനെ, അമേരിക്കക്കെതിരെ ഉപജാപം, അവജ്ഞ എന്നീ നോവലുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിനിമകൾ
തിരുത്തുകഗുഡ് ബൈ കൊളംബസ് ’, ‘പോർട്ട്നോയ്’സ് കംപ്ലയിന്റ്’, ദ ഡയിങ് അനിമൽ , അമേരിക്കൻ പാസ്റ്ററൽ തുടങ്ങി എട്ടു പുസ്തകങ്ങൾ സിനിമകളായിട്ടുണ്ട്. [6]
അവലംബം
തിരുത്തുകCitations
തിരുത്തുക- ↑ U.S. Department of State, U.S. Life, "American Prose, 1945–1990: Realism and Experimentation" Archived March 4, 2011, at the Wayback Machine.
- ↑ Brauner (2005), pp. 43–7
- ↑
{{cite news}}
: Empty citation (help) - ↑ "Philip Roth, Towering Novelist Who Explored Lust, Jewish Life and America, Dies at 85". The New York Times. May 22, 2018. Retrieved May 22, 2018.
- ↑ http://www.bbc.com/news/world-us-canada-44220189
- ↑ "The Ghost Writer". January 17, 1984.