ജോജി ജോൺ

മലയാളം ചലചിത്രനടൻ
(ജോജി മുണ്ടക്കയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്ര അഭിനേതാവാണ് ജോജി എന്നറിയപ്പെടുന്ന ജോജി ജോൺ. 2000 മുതൽ സീരിയൽ, സിനിമ മേഖലയിൽ സഹ സംവിധായകനായും പ്രവർത്തിച്ചു വരുന്നു.[1] ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ആയിരുന്നു അഭിനയിച്ച ആദ്യത്തെ സിനിമ.

ജോജി ജോൺ
Joji-John 01.jpg
ജോജി ജോൺ
ജനനം (1976-02-20) 20 ഫെബ്രുവരി 1976  (46 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽചലച്ചിത്ര അഭിനേതാവ്, സഹ സംവിധായകൻ
സജീവ കാലം2000–മുതൽ
ഉയരം6 അടി (2 മീ)*
ജീവിതപങ്കാളി(കൾ)
ഷർമിൾ
(m. 2010)
കുട്ടികൾജോഹൻ ജോജി, ജോ‌വോൺ ജോജി
മാതാപിതാക്ക(ൾ)കെ. ജെ. ജോൺ
ലൂസമ്മ
ബന്ധുക്കൾജിജി ജോൺ, ജോമോൻ ജോൺ, ജിൻസി ബെന്നി (സഹോദരങ്ങൾ)

ജീവിതരേഖതിരുത്തുക

കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണു ജോജി. കെ. ജെ. ജോൺ ലൂസമ്മ ദമ്പതികളുടെ മകനായി കല്ലക്കുളം കുടുബത്തിൽ ജനിച്ചു. എൻ. എസ്. എസ്. കോളേജ്, വാഴൂരിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ജോജി, 2000 മുതൽ തന്നെ സിനിമ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഷർമിൾ ആണ് ഭാര്യ, ജോഹൻ ജോജി, ജോ‌വോൺ ജോജി ഇവർ മക്കളാണ്. സഹോദരങ്ങൾ ജിജി ജോൺ, ജോമോൻ ജോൺ, ജിൻസി ബെന്നി.[2] [3] [4] [5] [6]

ചലച്ചിത്രരംഗംതിരുത്തുക

അഭിനയിച്ച സിനിമകളുടേയും സീരിയലുകളുടേയും വിവരങ്ങൾ കൊടുക്കുന്നു.

സിനിമകൾതിരുത്തുക

  1. ജോജി
  2. ബ്രോ ഡാഡി
  3. സൗദി വെള്ളയ്ക്ക
  4. 1744 വൈറ്റ് ആൾട്ടോ - സെന്ന ഹെഗ്ഡെ [7] [8]

സീരിയൽതിരുത്തുക

  1. പ്രണയകഥ
  2. കുങ്കുമം (സീരിയൽ)

ഷൂട്ടിങ് നടക്കുന്ന സിനിമകൾതിരുത്തുക

  1. ചട്ടമ്പി
  2. ത തവളയുടെ ത

ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജോജി_ജോൺ&oldid=3770760" എന്ന താളിൽനിന്ന് ശേഖരിച്ചത്