കമ്പ്യൂട്ടറുകളിൽ ചിത്രങ്ങൾ സംക്ഷിപ്തമാക്കി(Compress) സൂക്ഷിക്കുന്നതിനുള്ള ഒരു രീതിയാണ്‌ ജെ.പി.ഇ.ജി. (JPEG (ജെ-പെഗ്ഗ് എന്നുച്ചരിക്കാം) . ചിത്രത്തിന്റെ ഗുണനിലവാരവും, വലിപ്പത്തിനുമനുസരിച്ച് സംക്ഷിപ്തമാക്കുന്നതിന്റെ അളവും നിർണ്ണയിക്കാം എന്നതാണ്‌ ഈ രീതിയുടെ ഒരു സവിശേഷത. കമ്പ്യൂട്ടറുകളിലും,ക്യാമറകളിലും സാധാരണയായി ചിത്രങ്ങൾ സൂക്ഷിക്കുന്നതിനും, വേൾഡ് വൈഡ് വെബ്ബ് വഴി ചിത്രങ്ങൾ അയക്കുന്നതിനും ശേഖരിക്കുന്നതിനുമുള്ള ഒരു ഫയൽ ഫോർമാറ്റ് കൂടിയാണ്‌ ജെ.പി.ഇ.ജി.

ജെ.പി.ഇ.ജി.
Phalaenopsis JPEG.png
A photo of a flower compressed with successively more lossy compression ratios from left to right.
എക്സ്റ്റൻഷൻ.jpg, .jpeg, .jpe
.jif, .jfif, .jfi (containers)
ഇന്റർനെറ്റ് മീഡിയ തരംimage/jpeg
ടൈപ്പ് കോഡ്JPEG
യൂനിഫോം ടൈപ്പ് ഐഡന്റിഫയർpublic.jpeg
വികസിപ്പിച്ചത്Joint Photographic Experts Group
ഫോർമാറ്റ് തരംlossy image format

ജെ.പി.ഇ.ജി. യുടെ മൈം മീഡിയ ടൈപ്പ്(MIME Media Type) image/jpeg എന്നതാണ്‌. ആർ.എഫ്.സി 1341-ൽ ആണ്‌ ഇതിനെ നിർ‌വ്വചിച്ചിരിക്കുന്നത്.

ജെ.പി.ഇ.ജി. പ്രമാണംതിരുത്തുക

ജോയന്റ് ഫോട്ടോഗ്രാഫിക് എക്സ്പേർട്ട് ഗ്രൂപ്പ്(Joint Photographic Experts Group) എന്നതിന്റെ ചുരുക്കെഴുത്താണ്‌ ജെ.പി.ഇ.ജി. ഈ പ്രമാണ രീതി സൃഷ്ടിച്ചത് ജോയന്റ് പിക്‌ചേർസ് എക്സ്പേർട്ട് ഗ്രൂപ്പ് എന്ന കമ്മറ്റിയായതു കൊണ്ടാണ്‌ ഈ പേര് കിട്ടിയത്‌.

"https://ml.wikipedia.org/w/index.php?title=ജെ.പി.ഇ.ജി.&oldid=1731386" എന്ന താളിൽനിന്ന് ശേഖരിച്ചത്