ജെ.ഡി. സാലിംഗർ
ജെറോം ഡേവിഡ് സാലിംഗർ ( ജനുവരി 1, 1919- ജനുവരി 27 2010) (ഉച്ചാരണം [ˈsæ.lən.dʒɚ]) ഒരു അമേരിക്കൻ എഴുത്തുകാരനാണ്. ദ് കാച്ചർ ഇൻ ദ് റൈ എന്ന ഒറ്റ കൃതികൊണ്ട് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. ഈ നോവൽ 1951-ൽ പ്രസിദ്ധീകരിച്ചതു മുതൽ ഇന്നു വരെ വളരെ ജനപ്രിയമായി നിലകൊള്ളുന്നു. സാലിംഗറിന്റെ കൃതികളിലെ ഒരു പ്രധാന വിഷയം വിഹ്വലരായ കൌമാരപ്രായക്കാരുടെ (disturbed adolescents) ശക്തവും എന്നാൽ തരളവുമായ മനസ്സും, ഇങ്ങനെയുള്ളവരുടെ ജീവിതത്തിൽ കൊച്ചുകുട്ടികൾക്ക് മുറിവുണക്കാനുള്ള കഴിവും ആണ്. ആളുകളിൽ നിന്ന് ഒഴുഞ്ഞ് ഏകാകിയായിരിക്കുവാനുള്ള സ്വഭാവത്തിനും സാലിംഗർ പ്രശസ്തനാണ്. അദ്ദേഹം 1980 മുതൽ ഒരു അഭിമുഖവും അനുവദിച്ചിട്ടില്ല. ഒരു പൊതുവേദിയിൽ പോലും അതിൽ പിന്നെ പ്രത്യക്ഷപ്പെട്ടിട്ടില്ല. (സ്വന്തം പേരിൽ) ഒരു കൃതിയും 1965 മുതൽ പ്രസിദ്ധീകരിച്ചിട്ടും ഇല്ല. രണ്ടാം ലോക മഹായുദ്ധത്തിൽ സേവനമനുഷ്ഠിക്കുന്നതിനുമുമ്പ് 1940 കളുടെ തുടക്കത്തിൽ സാലിഞ്ചർ സ്റ്റോറി മാസികയിൽ [1] നിരവധി ചെറുകഥകൾ പ്രസിദ്ധീകരിച്ചു.
ജെ.ഡി. സാലിംഗർ | |
---|---|
ജനനം | മാൻഹാട്ടൻ, ന്യൂയോർക്ക് | ജനുവരി 1, 1919
തൊഴിൽ | നോവലിസ്റ്റും എഴുത്തുകാരനും |
1990-കളിൽ ഒരു ചെറിയ പ്രസാധകൻ സാലിംഗറിന്റെ അവസാനത്തെ കൃതി എന്നു കരുതപ്പെടുന്ന “ഹാപ്‌വർത്ത് 16, 1924“ എന്ന കൃതി പുസ്തകരൂപത്തിൽ ആദ്യമായി എത്തിക്കാൻ പോകുന്നു എന്ന വാർത്ത സാഹിത്യലോകത്ത് വളരെ ചലനം സൃഷ്ടിച്ചിരുന്നു. എങ്കിലും പരസ്യങ്ങൾക്കും പ്രശസ്തിക്കും നടുവിൽ സാലിംഗർ ഈ ഏർപ്പാടിൽ നിന്ന് പെട്ടെന്നു പിന്മാറി.
കൃതികൾ
തിരുത്തുക- The Catcher in the Rye (1951)
- Nine Stories (1953)
- "A Perfect Day for Bananafish" (1948)
- "Uncle Wiggily in Connecticut" (1948)
- "Just Before the War with the Eskimos" (1948)
- "The Laughing Man" (1949)
- "Down at the Dinghy" (1949)
- "For Esmé – with Love and Squalor" (1950)
- "Pretty Mouth and Green My Eyes" (1951)
- "De Daumier-Smith's Blue Period" (1952)
- "Teddy" (1953)
- Franny and Zooey (1961)
- "Franny" (1955)
- "Zooey" (1957)
- Raise High the Roof Beam, Carpenters and Seymour: An Introduction (1963)
- "Raise High the Roof-Beam, Carpenters" (1955)
- "Seymour: An Introduction" (1959)
ചെറുകഥാ സമാഹാരങ്ങൾ
തിരുത്തുക- "Go See Eddie" (1940, republished in Fiction: Form & Experience, ed. William M. Jones, 1969)
- "The Hang of It" (1941, republished in The Kit Book for Soldiers, Sailors and Marines, 1943)
- "The Long Debut of Lois Taggett" (1942, republished in Stories: The Fiction of the Forties, ed. Whit Burnett, 1949)
- "A Boy in France" (1945, republished in Post Stories 1942–45, ed. Ben Hibbs, 1946 and July/August 2010 issue of Saturday Evening Post magazine)
- "This Sandwich Has No Mayonnaise" (1945, republished in The Armchair Esquire, ed. L. Rust Hills, 1959)
- "Slight Rebellion off Madison" (1946, republished in Wonderful Town: New York Stories from The New Yorker, ed. David Remnick, 2000)
- "A Girl I Knew" (1948, republished in Best American Short Stories 1949, ed. Martha Foley, 1949)
- "The Young Folks" (1940)
- "The Heart of a Broken Story" (1941)
- "Personal Notes of an Infantryman" (1942)
- "The Varioni Brothers" (1943)
- "Both Parties Concerned" (1944)
- "Soft-Boiled Sergeant" (1944)
- "Last Day of the Last Furlough" (1944)
- "Once a Week Won't Kill You" (1944)
- "Elaine" (1945)
- "The Stranger" (1945)
- "I'm Crazy" (1945)
- "A Young Girl in 1941 with No Waist at All" (1947)
- "The Inverted Forest" (1947)
- "Blue Melody" (1948)
- "Hapworth 16, 1924" (1965)
അവലംബം
തിരുത്തുക- ↑ "J. D. Salinger". EXPLORING Novels. Detroit: Gale, 2003. Web. November 9, 2010.
പുറം കണ്ണികൾ
തിരുത്തുക- J. D. Salinger, Enigmatic Author, Dies at 91, The New York Times, January 28, 2010
- The Reclusive Writer Inspired a Generation Archived 2012-12-10 at Archive.is, Baltimore Sun, January 29, 2010
- JD Salinger – Daily Telegraph obituary
- Obituary: JD Salinger, BBC News, January 28, 2010
- Implied meanings in J. D. Salinger stories and reverting Archived 2004-06-15 at the Wayback Machine.
- Dead Caulfields – The Life and Work of J.D. Salinger
- Catching Salinger – Serialized documentary about the search for J.D. Salinger
- J.D. Salinger Archived 2019-06-01 at the Wayback Machine. biography, quotes, multimedia, teacher resources
- On J.D. Salinger by Michael Greenberg from The New York Review of Books
- Essay on Salinger's life from Haaretz
- Works by ജെ.ഡി. സാലിംഗർ on Open Library at the Internet Archive
- J.D. Salinger – Hartog Letters, University of East Anglia
- Salinger and 'Catcher in the Rye' Archived 2012-01-24 at the Wayback Machine. — slideshow by Life magazine