ജെസീക്ക ഹെയ്ൻസ്
ഒരു ദക്ഷിണാഫ്രിക്കൻ നടിയാണ് ജെസീക്ക ഹെയ്ൻസ് (ജനനം 1978).[1] 2008-ൽ പുറത്തിറങ്ങിയതും ജോൺ മാൽക്കോവിച്ചിനൊപ്പം അഭിനയിച്ചതുമായ ഡിസ്‌ഗ്രേസ് എന്ന ചിത്രത്തിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. റിച്ചാർഡ് അൻക്രം വാക്കറെ വിവാഹം കഴിച്ച അവർക്ക് മൂന്ന് മക്കളുണ്ട്. ഉത്തരാഫ്രിക്കയിലെ ടുണീഷ്യയിൽ രണ്ടുവർഷത്തോളം താമസിച്ചശേഷം അവർ കെനിയയിലെ നെയ്‌റോബിയിലേക്ക് താമസം മാറുകയും അവിടെ 8 വർഷം താമസിക്കുകയും ചെയ്തു. അവർ ഇപ്പോൾ ഉഗാണ്ടയിലെ കമ്പാലയിലാണ് താമസിക്കുന്നത്.[2][3]
ജെസീക്ക ഹെയ്ൻസ് | |
---|---|
ജനനം | 11 ഡിസംബർ 1978 ഉംറ്റാറ്റ, ദക്ഷിണാഫ്രിക്ക |
തൊഴിൽ | നടി |
സജീവ കാലം | 2005–ഇതുവരെ |
ജീവിതപങ്കാളി(കൾ) | റിച്ചാർഡ് വാക്കർ |
ആദ്യകാല ജീവിതവും കരിയറും
തിരുത്തുകദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പിലെ ഉംതാതയിലാണ് ജെസീക്ക ഹെയ്ൻസ് ജനിച്ചത്. 1990-ൽ ക്വ-സുലു നതാലിലെ എപ്‌വർത്തിലെ ബോർഡിംഗ് സ്കൂളിൽ വിദ്യാഭ്യാസത്തിനായി ചേർന്നു. ചെറുപ്പം മുതൽ തന്നെ അരങ്ങിനോട് പ്രത്യേക പ്രണയമുണ്ടായിരുന്ന അവർ ക്ലാസിക്കൽ ബാലെ, സമകാലീന നൃത്തം എന്നിവ അവതരിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി സ്കൂൾ കലാപരിപാടികളിൽ പങ്കെടുത്ത അവർ ബ്രിഗഡൂൺ, ഒക്ലഹോമ, ഫെയിം തുടങ്ങിയ സംഗീതാവതരണങ്ങളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. എപ്വർത്തിൽ പഠനം തുടരുന്നതിന് 1993-ൽ ആർട്സ് സ്കോളർഷിപ്പ് നേടുകയും 1997-ൽ എപ്വർത്തിൽ സാംസ്കാരിക ബഹുമതികൾ നേടിയ ആദ്യ പെൺകുട്ടിയുമായിരുന്നു അവർ. ഇംഗ്ലീഷ് സാഹിത്യം, നാടകം, സാമൂഹിക നരവംശശാസ്ത്രം എന്നിവയിൽ ആദ്യം പഠനം നടത്തിയ കേപ് ടൗൺ സർവകലാശാലയിൽ നിന്ന് ഓണേഴ്സ് ബിരുദം പൂർത്തിയാക്കാൻ അവർ 1998-ൽ നതാൽ വിടുകയും ചെയ്തു. 2002-ൽ ജെസീക്കയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചിരുന്നു.
ഫിലിമോഗ്രാഫി
തിരുത്തുകYear | Film | Role | Notes |
---|---|---|---|
2003 | "The Triangle" (minisries, A.M.C) | ||
2005 | ഹോം അഫയേഴ്സ് | കാതറിൻ | |
2008 | ഡിസ്ഗ്രേസ് | ലൂസി | |
2009 | ദി പ്രിസണർ | No. 554 | |
2009 | വൈറ്റ് വെഡ്ഡിംഗ് | ഡെയ്‌സി | directed by ജാൻ ടർണർ |
2010 | ദി ലോസ്റ്റ് ഫ്യൂച്ചർ | നീന | (BBC film for television) |
2010 | ദി ബാംഗ് ബാംഗ് ക്ലബ് | അല്ലി | (film directed by സ്റ്റീവൻ സിൽവർ) |
2011 | ഔട്ട്കാസ്റ്റ്സ് | കരീന ഹോബൻ | (miniseries directed by ബരാത്ത് നരുലി for Kudos Films) |
2012 | ഫിൻബോസ് | മെറിൽ | Directed by ഹാരി പത്രമണിസ് |
2015 | കേപ്ഡൗൺ | ഹന്ന നോർട്ടിയർ | Directed by പീറ്റർ ലഡ്കാനി |
2018 | "ദി ലാസ്റ്റ് ബ്രീത്ത്" (in production) | "സ്യൂ സ്കോട്ട്" | Directed by സാം ബെൻസ്റ്റെഡ് |
അവലംബം
തിരുത്തുക- ↑ Windsor, Ailsa (17 August 2009). "Jessica Haines makes her début in 'Disgrace'". Going Places. Retrieved 20 March 2011.
- ↑ Rapold, Nicolas (6 September 2009, S. 11). "Tough Terrain To Document : South Africa". The New York Times. Retrieved 20 March 2011.
{{cite news}}
: Check date values in:|date=
(help) - ↑ INTERVIEW: ‘Disgrace’ star Jessica Haines Incontention. 4 December 2009