ജെറാൾഡ് ഡ്യൂ മോറിയർ

ബ്രിട്ടീഷ് നടൻ

ജെറാൾഡ് ഡ്യൂ മോറിയൽ ഇംഗ്ലീഷ് നടനും തിയെറ്റർ മാനേജരുമായിരുന്നു. 20- നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ് നാടകരംഗത്തെ ഒരു പ്രമുഖ വ്യക്തിയായിരുന്നു ജെറാൾഡ്. 1873 മാർച്ച് 26-ന് ഹാംസ്റ്റെഡിൽ ജനിച്ചു. സാഹിത്യകാരനായ ജോർജ് ഡ്യൂമോറിയറാണ് പിതാവ്. 1894-ൽ നാടകാഭിനയം ആരംഭിച്ച ഡ്യൂമോറിയർ 1902-ൽ ജെ.എം. ബാരിയുടെ ദി അഡ്മയറബിൾ ക്രിച്ടൻ എന്ന നാടകത്തിലൂടെയാണ് ശ്രദ്ധേയനായത്. 1904-ൽ ബാരിയുടെ മറ്റൊരു നാടകമായ പിറ്റർ പാനിൽ ക്യാപ്റ്റൻ ഹുക്കിന്റെ വേഷമണിഞ്ഞ് ജനശ്രദ്ധ പിടിച്ചുപറ്റി. ഏണസ്റ്റ് ഹോർണങ്കിന്റെ റാഫിൾസ് എന്ന നാടകത്തിലൂടെയാണ് ഡ്യൂമോറിയർ ഒന്നാം നിരയിലെത്തിയത്.

ജെറാൾഡ് ഡ്യൂ മോറിയൽ
ജനനം(1873-03-26)26 മാർച്ച് 1873
മരണം11 ഏപ്രിൽ 1934(1934-04-11) (പ്രായം 61)
തൊഴിൽActor
സജീവ കാലംpre-1900–1934

1910-ൽ തിയെറ്റർ മാനേജരായി പ്രവർത്തനം ആരംഭിച്ച ഡ്യൂമോ റിയർ 1916-ൽ ബാരിയുടെ എകിസ്ഫോറസിന്റെല്ലെ എന്ന നാടകവും 1917-ൽ ഡിയർ ബ്രൂട്ടനും വിജയകരമായി അവതരിപ്പിച്ചു. സിറിൽ മക്നീലിന്റെ ബുൾഡോഗ് ഡ്രമണ്ട് എന്ന നാടകമാണ് ശ്രദ്ധേയമായ മറ്റൊരു സംഭാവന.

1934 ഏപ്രിൽ 11-ന് ലണ്ടനിൽ ഡ്യൂമോറിയർ അന്തരിച്ചു. ഇദ്ദേഹത്തിന്റെ മകളും സാഹിത്യകാരിയുമായ ഡാഫ്നെ ഡ്യൂമോറിയർ പിതാവിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്യൂമോറിയർ, ജെറാൾഡ് (1873 - 1934) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജെറാൾഡ്_ഡ്യൂ_മോറിയർ&oldid=3632171" എന്ന താളിൽനിന്ന് ശേഖരിച്ചത്