ജെറാർഡ് ടെർബോർച് ഡച്ച് ചിത്രകാരനായിരുന്നു. 1617 ഡിസംബറിൽ സ്വോല്ലെയിൽ ജനിച്ചു. പിതാവ് ചിത്രകാരനായിരുന്നു.

ജെറാർഡ് ടെർബോർച്
Zelfportret by Gerard ter Borch.jpg
Self portrait of Gerard ter Borch (1668)
ജനനംDecember 1617
മരണം8 December 1681
ദേശീയതDutch
അറിയപ്പെടുന്നത്Painting

ജീവിതരേഖതിരുത്തുക

ചെറുപ്പത്തിലേതന്നെ ഇദ്ദേഹം ചിത്രമെഴുത്തു തുടങ്ങി. 8-9 വയസ്സുള്ളപ്പോൾ വരച്ചിട്ടുള്ളവയിൽത്തന്നെ മികച്ച ചിത്രങ്ങളുണ്ട്. ഹോളണ്ടിലെ സമ്പന്ന സമൂഹത്തിന്റെ ഛായാചിത്രങ്ങളും സാധാരണ ജനതയുടെ ജീവിത മുഹൂർത്ത ചിത്രീകരണങ്ങളും കൊണ്ട് വൈവിധ്യമാർന്നതാണ് ഇദ്ദേഹത്തിന്റെ കലാലോകം.

ഛായാചിത്രകാരൻതിരുത്തുക

സാധാരണ ജിവിതചിത്രങ്ങളായിരുന്നു വരച്ചുതുടങ്ങിയത്. 1642-ലെ

  • ക്യാമ്പ് സീൻ വിത്ത് സോൾജിയേഴ്സ് പ്ലേയിഗ് കാർഡ്സ്
  • ബോയ് ഡിഫ്ലീയിഗ് എ ഡോഗ് തുടങ്ങിയവ ഉദാഹരണം.

പിൽക്കാല ഛായാചിത്രങ്ങൾ ഇദ്ദേഹത്തെ ആ രംഗത്തെ ഏറ്റവും പ്രമുഖനാക്കി. കാവ്യാത്മകമായ ഒരു ഭാവം ഓരോ ചിത്രത്തിനും നൽകാൻ ഇദ്ദേഹം ശ്രദ്ധിച്ചു. ജെറാർഡിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രം

  • സ്വിയറിഗ് ഒഫ് ദി ഓഥ് ഒഫ് റാറ്റിഫിക്കേഷൻ ഒഫ് ദ് ട്രീറ്റി ഒഫ് മൂൻസ്റ്റർ (1648) ആണ്. ഇതിൽ സ്പെയിനും ഹോളണ്ടും തമ്മിലുണ്ടായ സമാധാനസന്ധിയുടെ ഒപ്പുവയ്ക്കൽ മുഹൂർത്തമാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്.
  • ദ് ലറ്റർ
  • ദ് കൺസേർട്ട്
  • ഫാദേർലി അഡ്വൈസ്
  • വുമൺ പീലിംഗ്
  • പൊട്ടറ്റോസ്

തുടങ്ങിയവയാണ് മറ്റു പ്രമുഖ ചിത്രങ്ങൾ. 1681 ഡിസംബർ 8-ന് ഡിവെന്ററിൽ നിര്യാതനായി.

അവലംബംതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെർബോർച്, ജെറാർഡ് (1617 - 81) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജെറാർഡ്_ടെർബോർച്&oldid=2365724" എന്ന താളിൽനിന്ന് ശേഖരിച്ചത്