ജെയ്ൻ മാൻസ്ഫീൽഡ്

അമേരിക്കന്‍ ചലചിത്ര നടന്‍

അമേരിക്കക്കാരിയായ ഒരു സിനിമ, തിയേറ്റർ, ടെലിവിഷൻ അഭിനേത്രിയായിരുന്നു ജെയ്ൻ മാൻസ്ഫീൽഡ് (Jayne Mansfield) (ജനനം: വീര ജെയ്ൻ പാമെർ, ഏപ്രിൽ 19, 1933 - ജൂൺ 29, 1967). ഒരു നൈറ്റ്ക്ലബ് എന്റർടെയ്നർ, ഗായിക എന്നതുകൂടാതെ ആദ്യകാല പ്ലേബോയ് പ്ലേമിറ്റുകളിൽ ഒരാളുമായിരുന്നു അവർ. ഇരുപതാം നൂറ്റാണ്ടിലെ ഫോക്സിന്റെ കരാർ പ്രകാരം1950 കളിലും 1960 കളുടെ തുടക്കത്തിലും ഒരു പ്രമുഖ ഹോളിവുഡ് സെക്സ് സിമ്പൽ ആയിരുന്നു. വളരെ പ്രസിദ്ധമായ വ്യക്തിഗത ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്. ഇറ്റലിയിലെ ഓസ്കാർ രണ്ട് വേൾഡ് അവാർഡുകൾ മാൻസ്ഫീൽഡ് സ്വന്തമാക്കിയിയിരുന്നു.[1][2]

ജെയ്ൻ മാൻസ്ഫീൽഡ്
മാൻസ്ഫീൽഡ് in കിസ് ദെം ഫോർ മി (1957)
ജനനം
വെറ ജെയ്ൻ പാമെർ

(1933-04-19)ഏപ്രിൽ 19, 1933
ബ്രയിൻ മൻവർ, പെൻസിൽവാനിയ, യു എസ്
മരണംജൂൺ 29, 1967(1967-06-29) (പ്രായം 34)
ഈസ്റ്റേൺ, ന്യൂ ഓർലിയൻസ്, ലൂസിയാന, യു എസ്
മരണ കാരണംബ്രെയിൻ ട്രോമ കാർ അപകടത്തിൽ പെട്ടു
അന്ത്യ വിശ്രമംFairview Cemetery (Pen Argyl, Pennsylvania)
40°51′42″N 75°14′25″W / 40.861672°N 75.240244°W / 40.861672; -75.240244
കലാലയംതെക്കൻ മെതോഡിസ്റ്റ് സർവ്വകലാശാല
ഓസ്റ്റിനിലെ ടെക്സാസിൻ യൂണിവേഴ്സിറ്റി
കാലിഫോർണിയ സർവകലാശാല, ലോസ് ആഞ്ചലസ്
തൊഴിൽ
  • നടി
  • ഗായിക
  • പ്ലേബോയ് പ്ലേമാറ്റ്
സജീവ കാലം1954–1967
ജീവിതപങ്കാളി(കൾ)
പോൾ മാൻസ്ഫീൽഡ്
(m. 1950; div. 1958)


(m. 1964; div. 1966)
കുട്ടികൾ5, ജെയ്ൻ മാരി മാൻസ്ഫീൽഡിനും, മാരിസ്ക ഹർഗിറ്റയ്ക്കും
പുരസ്കാരങ്ങൾതിയറ്റർ വേൾഡ് അവാർഡ് for Promising Personality (1956)
ഗോൾഡൻ ഗ്ലോബ്for New Star Of The Year – Actress (1957)
വെബ്സൈറ്റ്www.jaynemansfield.com
ഒപ്പ്

മാൻസ്ഫീൽഡിന്റെ സിനിമാ ജീവിതകാലം നൈമിഷികമായിരുന്നുവെങ്കിലും ഒട്ടേറെ ബോക്സ് ഓഫീസ് വിജയങ്ങൾ ജെയ്ൻ സ്വന്തമാക്കിയിട്ടുണ്ട്. തിയേറ്റർ വേൾഡ് അവാർഡും ഗോൾഡൻ ഗ്ലോബ് അവാർഡും കരസ്ഥമാക്കിയിരുന്നു. 1955-1956 ബ്രോഡ്വേ പതിപ്പിലും, 1957- ലെ ഹോളിവുഡ് മൂവി പതിപ്പായ വിൽ സ്യൂസെന്റ് സ്പൈയിൽ റോക്ക് ഹണ്ടറിന്റെയും സാങ്കൽപ്പിക അഭിനേത്രിയായ റിത മാർലോയുടെ വേഷം വിജയമായിരുന്നു. ദ് ഗേൾ കാൻഡ് ഹെൽപ്പ് ഇറ്റ് (1956), ദ വേ വാർഡ് ബസ് (1957), ടൂ ഹോട്ട് ടു ഹാൻഡിൽ (1960), ലൈംഗിക ചൂഷണ ചിത്രമായ പ്രോമിസെസ്! പ്രോമിസെസ്! (1963) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹോളിവുഡ് മോഷൻ പിക്ചറിൽ നഗ്ന നായികയാവുന്ന ആദ്യത്തെ അമേരിക്കൻ വനിതയായിരുന്നു ജെയ്ൻ മാൻസ്ഫീൽഡ്.

പബ്ലിക് റിലേഷൻസ് പ്രൊഫഷണൽ ആയ ആദ്യ ഭർത്താവ് പോൾ മാൻസ്ഫീൽഡിൽ നിന്നും മാൻസ്ഫീൽഡ് തന്റെ പ്രൊഫഷണൽ പേര് എടുത്തു. മൂന്നു തവണ വിവാഹിതയും വിവാഹമോചനവും നേടിയ മാൻസ്ഫീൽഡിന് അഞ്ചു കുട്ടികൾ ഉണ്ടായിരുന്നു. മൻസ്ഫീൽഡിന് റോബർട്ട്, ജോൺ കെ. കെന്നഡി, അവരുടെ അറ്റോർണി സാമുവൽ എസ്. ബ്രോഡ്, ലാസ് വെഗാസ് എന്റർടെയിനർ നെൽസൺ സാർഡെല്ലി എന്നിവരുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു.1967 ജൂൺ 29 ന് 34 വയസുള്ളപ്പോൾ ന്യൂ ഓർലിയൻസിലെ ഒരു കാറപകടത്തിൽപ്പെട്ട് ജെയ്ൻ മാൻസ്ഫീൽഡ് മരണമടഞ്ഞു. [3][4]

ജീവിതരേഖ

തിരുത്തുക

ജർമനിയുടെയും ഇംഗ്ലീഷുകാരുടെയും വംശത്തിൽ നിന്നുള്ള ഹെർബെർട്ട് വില്യം പാമർ (1904-1936), ഇംഗ്ലീഷുകാരിയായ വെരാ (നീ ജെഫ്രി) പാമർ (1903-2000) എന്നിവരുടെ ഏക സന്താനമായ ജെയ്ൻ 1933 ഏപ്രിൽ 19 ന് പെൻസിൽവാനിയയിലെ ബ്രൈൻ മാറിൽ ജനിച്ചു.[5] അമ്മയുടെ മുത്തച്ഛനായ തോമസിന്റെ പക്കൽ നിന്ന് 90,000 ഡോളറും 1958- ൽ ബിയാട്രിസ് മേരി പാമെർ എന്ന അമ്മയുടെ മുത്തശ്ശിയിൽ നിന്ന് 36,000 ത്തിൽ കൂടുതൽ ഡോളറും പാരമ്പര്യസ്വത്തായി ലഭിച്ചിരുന്നു.[6]

ന്യൂ ജേഴ്സിയിലെ ഫിലിപ്സ്ബർഗിലാണ് ബാല്യകാലം ജെയ്ൻ ചെലവഴിച്ചിരുന്നത്.[7] അവിടെയാണ് അറ്റോർണി പരിശീലനം നടത്തിവന്നിരുന്നതും ഭാവിയിലെ ന്യൂ ജേഴ്സി ഗവർണർ ആകേണ്ടിയിരുന്നതുമായ പിതാവ് റോബർട്ട് ബി.മേയ്നർ 1936- ൽ ഹൃദയാഘാതം മൂലം അന്തരിച്ചു. 1939-ൽ അവരുടെ അമ്മ സെയിൽസ് എഞ്ചിനീയർ ഹാരി ലോറൻസ് പിയേഴ്സിനെ വിവാഹം കഴിക്കുകയും കുടുംബം ടെക്സസിലെ[8] ഡല്ലസിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. അവിടെ അവർ വെരാ ജെയ്ൻ പിയേഴ്സ് എന്നറിയപ്പെട്ടു.[9][10]

ഒരു കുട്ടിയായിരുന്നപ്പോൾ ഷേർലി ടെമ്പിൾ പോലൊരു ഹോളിവുഡ് താരമാകാൻ ജെയ്ൻ ആഗ്രഹിച്ചു [11] [12][13]പന്ത്രണ്ടു വയസ്സുള്ളപ്പോൾ അവൾ ബാൽറൺ നൃത്തം പഠിച്ചു.[14] 1950- ൽ ഹൈലാൻഡ് പാർക്ക് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി. [15] [16][17][18]ഹൈസ്കൂളിൽ ആയിരിക്കുമ്പോൾ പാമർ വയലിൻ, പിയാനോ, വയൊലാ പാഠങ്ങൾ എന്നിവ കൂടാതെ അവർ സ്പാനിഷ്, ജർമ്മൻ ഭാഷകളും പഠിച്ചു എടുത്തു.[19][20] ഗണിതശാസ്ത്രത്തിൽ അടക്കം ഉയർന്ന ബി എസ് ഗ്രേഡുകൾ ലഭിച്ചിട്ടുണ്ട്.[21]


  1. "Filming in Italy Rough on Star". The News and Courier. July 27, 1962.
  2. Faris 1994, p. 26
  3. Martha Ross, Los Angeles: The truly essential Hollywood tour, Mercury News, November 24, 2017
  4. James Bartlett, A New, Improved Hollywood Death Tours and Museum Is Opening Across From Hollywood Forever, LA Times, APRIL 20, 2017
  5. Strait 1992, p. 10
  6. "Jayne Mansfield to get $90,000". The Beaver County Times. January 23, 1957. p. 15.
  7. "Jayne Mansfield is Killed in Early Morning Smash Up on Narrow Louisiana Road". St. Petersburg Times. June 30, 1967. "Born Vera Jayne Palmer in Bryn Mawr, Pa., April 19, 1933, Miss Mansfield grew up in Phillipsburg, N.J.,"
  8. "Vera Peers Buried in Pen Argyl Near Daughter Jayne Mansfield". Los Angeles Times. November 19, 2000. Archived from the original on March 5, 2016.
  9. Highland Park High School: The Highlander. 1949.
  10. "Names in Yearbook" (PDF). Dallas Public Library.
  11. Saxton 1975, pp. 6–7
  12. Strait 1992, p. 19
  13. David, Lester; David, Irene (1983). The Shirley Temple story. Putnam. p. 21. ISBN 9780399127984.
  14. Strait 1992, p. 37
  15. Miller, Bobbi (September 25, 1988). "Highland Park High Alumni Have Gone on to Greatness". The Dallas Morning News.
  16. Commire, Anne; Klezmer, Deborah (2001). Women in World History: A Biographical Encyclopedia. 10. Yorkin. pp. 185–186. ISBN 9780787640699.
  17. Garraty, John Arthur; Carnes, Mark Christopher (1999). American National Biography. Oxford University. p. 450. ISBN 9780195127935.
  18. "Jayne Mansfield Killed". The Deseret News. AP. June 29, 1967. p. 1.
  19. Hopper, Hedda (November 25, 1956). "Jayne Shapes Up Her Career". Los Angeles Times. p. 2. Archived from the original on November 5, 2012.(subscription required)
  20. Strait 1992, p. 217
  21. Havemann, Ernst (April 23, 1956). "Star's Legend". Life: 186.

ഇന്റർനെറ്റ്

തിരുത്തുക

പുസ്തകങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ജെയ്ൻ മാൻസ്ഫീൽഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ജെയ്ൻ_മാൻസ്ഫീൽഡ്&oldid=4113788" എന്ന താളിൽനിന്ന് ശേഖരിച്ചത്