ജെയ്ൻ ലാംപ്ടൺ "ജീൻ" ക്ലെമെൻസ് (ജീവിതകാലം: ജൂലൈ 26, 1880 മുതൽ ഡിസംബർ 24, 1909 വരെ) പ്രസിദ്ധ സാഹിത്യകാരൻ സാമുവൽ ലാങ്ങ്‌ഹോൺ ക്ലെമെൻസിനും (മാർക്ക് ട്വെയ്ൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു) അദ്ദേഹത്തിൻറെ പത്നി ഒലിവിയ ലാങ്ങ്‌ഹോൺ ക്ലെമെൻസിനും ജനിച്ച മൂന്ന് പെൺമക്കളിൽ ഇളയ പുത്രിയായിരുന്നു. 1909 ലെ ഒരു ക്രിസ്മസ് രാവിൽ പെട്ടെന്ന് അസുഖം മൂർഛിച്ച അവർ പിതാവിന്റെ വീട്ടിലെ ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചു.

ജെയ്ൻ ക്ലെമെൻസ്
ജനനം
ജെയ്ൻ ലാംപ്ടൺ ക്ലെമെൻസ്

(1880-07-26)ജൂലൈ 26, 1880
മരണംഡിസംബർ 24, 1909(1909-12-24) (പ്രായം 29)
മരണ കാരണംമുങ്ങിമരണം
അന്ത്യ വിശ്രമംവുഡ്‍ലോണ് സെമിത്തേരി
ദേശീയതഅമേരിക്കൻ
മാതാപിതാക്ക(ൾ)മാർക്ക് ട്വയിലൻ
ഒലിവിയ ലാങ്ടൺ ക്ലമൻസ്
ബന്ധുക്കൾLangdon Clemens (brother)
Clara Clemens (sister)
Susy Clemens (sister)

ആദ്യകാല ജീവിതവും

തിരുത്തുക

കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിൽ എഴുത്തുകാരനും ഹാസ്യസാഹിത്യകാരനുമായിരുന്ന മാർക്ക് ട്വെയ്ന്റേയും അദ്ദേഹത്തിന്റെ പത്നി ഒലിവിയ ലാങ്ങ്‌ഹോൺ ക്ലെമെൻസിന്റേയും നാല് മക്കളിൽ ഇളയ കുട്ടിയായി അവർ ജനിച്ചു.[1] ദമ്പതികളുടെ ആദ്യ കുട്ടിയായിരുന്ന ലാംഗ്ഡൺ 19 ആം മാസത്തിൽ ഡിഫ്തീരിയ ബാധിച്ച് മരണമടഞ്ഞിരുന്നു. ജെയ്നിന്റെ മൂത്ത സഹോദരിമാർ സൂസി, ക്ലാര എന്നിവരായിരുന്നു. മാർക്ക് ട്വെയിന്റെ ആത്മകഥയിലെ വിവരണ പ്രകാരം, ജീൻ ക്ലെമെൻസ് ദയയുള്ളവളും മാതാവിനേപ്പോലെ മൃഗങ്ങളെ ഇഷ്ടപ്പെടുന്നവളായിരുന്നു. താൻ താമസിച്ചിരുന്ന വിവിധ സ്ഥലങ്ങളിൽ മൃഗ സംരക്ഷണത്തിനായി നിരവധി സൊസൈറ്റികൾ സ്ഥാപിക്കുകയോ അവയോടൊപ്പം പ്രവർത്തിക്കുകയോ ചെയ്തിരുന്നു.[2]

എട്ടോ ഒമ്പതോ വയസ്സിൽ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് 15 വയസ്സുമുതൽ അപസ്മാരം ജീൻ അപസ്മാരം അനുഭവിച്ചിരുന്നുവെന്നു പറയപ്പെടുന്നു.[3] ചികിത്സ തേടി അമേരിക്കയിലും യൂറോപ്പിലുമായി കുടുംബം വർഷങ്ങളോളം ചെലവഴിച്ചിരുന്നു. അനിയന്ത്രിതമായ അപസ്മാരം മൂലം അവളുടെ മാനസികാവസ്ഥ തെറ്റിയിരുന്നതായും ചിലപ്പോൾ തെറ്റായ പെരുമാറ്റമുണ്ടായിരുന്നതായും അവരുടെ പിതാവ് മാർക്ക് ട്വെയ്ൻ ആരോപിച്ചിരുന്നു.[4]

അസുഖം വകവയ്ക്കാതെ ജീന്റെ മാതാവ് അവളെ കുടുംബജീവിതത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും 1904-ൽ ജെയ്ൻ പെട്ടെന്ന് മരണമടഞ്ഞു. 1906 ൽ കുടുംബ വേലക്കാരിയായിരുന്ന കാറ്റി ലിയറിയെ ജീൻ ശാരീരികമായി ആക്രമിച്ചതായി മാർക് ട്വീന്റെ സെക്രട്ടറി ഇസബെൽ ലിയോൺ അവകാശപ്പെട്ടു.[5] ഡേഞ്ചറസ് ഇൻറ്റിമസി: ദി അൺടോൾഡ് സ്റ്റോറി ഓഫ് മാർക്ക് ട്വെയിൻസ് ഫൈനൽ ഇയേഴ്സ് എന്ന 2004 ലെ ജീവചരിത്രത്തിൽ ചരിത്രകാരൻ കാരെൻ ലിസ്ട്ര, ജീന്റെ അക്രമാസക്തമായ പെരുമാറ്റത്തെക്കുറിച്ചുള്ള ലിയോണിന്റെ വിവരണത്തിന്റെ കൃത്യതയെ ചോദ്യം ചെയ്യുന്നതോടൊപ്പം ലിയോൺ മാർക്ക് ട്വെയിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിനാൽ പിതാവും മകളും തമ്മിലുള്ള ഒരു വേർപിരിയലിനായി ഇസബെൽ കൃത്രിമം കാണിക്കുകയും ചെയ്തുവെന്ന് കുറിച്ചിരുന്നു.[6] 1906 അവസാനത്തോടെ ജീനിനെ ന്യൂയോർക്കിലെ കറ്റോണയിൽ സ്ഥിതിചെയ്യുന്ന ഒരു അപസ്മാരം കോളനിയിലേക്ക് അയക്കപ്പെടുകയും അവളെ പരിപാലിക്കാൻ കഴിയില്ലെന്ന് ഭയന്ന് വീട്ടിലേക്ക് തിരിച്ചു വരാനുള്ള അവളുടെ അഭ്യർത്ഥനയെ പിതാവ് നിരസിക്കുകയും ചെയ്തു.[7] വഞ്ചനയിൽ കുറ്റക്കാരാണെന്ന് പറഞ്ഞ മാർക് ട്വെയ്ൻ 1909-ൽ ലിയോണിനെയും അവരുടെ പുതിയ ഭർത്താവിനെയും അവിടെനിന്നു പുറത്താക്കുകയും 1909 ഏപ്രിലിൽ ജീനിനെ നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹം അനുവദിക്കുകയും ചെയ്തു. ജീനും അവളുടെ പിതാവും ഒത്തുചേർന്നു പോകുന്നതായി തോന്നിയിരുന്നുവെങ്കിലും അവൾ മർക്കടമുഷ്ടിയും എളുപ്പത്തിൽ ക്ഷോഭിക്കുന്ന മനോഭാവവുമുള്ളവളാണെന്ന് അദ്ദേഹം കണ്ടെത്തി.[8]

1909 ഡിസംബറിൽ കണക്റ്റിക്കട്ടിലെ റെഡിംഗിലുള്ള സ്റ്റോംഫീൽഡിലെ പിതാവിന്റെ ഭവനത്തിൽ താമസിക്കുകയായിരുന്നു ജീൻ, വരാനിരിക്കുന്ന ക്രിസ്മസ് അവധിക്കായി വീട് അലങ്കരിച്ചിരുന്നതിൽ ബത്തശ്രദ്ധയായിരുന്നു. ഡിസംബർ 24 ന് പുലർച്ചയ്ക്ക് അവളെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തി.[9] ചുഴലിദീനത്തിലെ പെട്ടെന്നുള്ള കോച്ചിപ്പിടുത്തത്തിൽ അവൾ മുങ്ങിമരിക്കുകയുമായിരുന്നിരിക്കാം.[10][11] എൽമിറയിലെ വുഡ്‌ലാൻ സെമിത്തേരിയിൽ ജെയ്ൻ ക്ലെമെൻസിനെ സംസ്കരിച്ചു.[12] നാലുമാസത്തിനുശേഷം 1910 ഏപ്രിൽ 21 ന് മാർക് ട്വെയ്നും അന്തരിച്ചു.

  1. Youngblood, Wayne (2006). Mark Twain Along the Mississippi. Gareth Stevens. p. 60. ISBN 0-8368-6435-2.
  2. Twain, Mark (1910). "The Death of Jean". Mark Twain's Autobiography. Retrieved January 24, 2008.
  3. Trombley, Laura Skandera. "She Wanted to Kill: Jean Clemens and Postictal Psychosis". She Wanted to Kill: Jean Clemens and Postictal Psychosis. Archived from the original on സെപ്റ്റംബർ 2, 2006. Retrieved ജനുവരി 24, 2008.
  4. Ward, Duncan, and Burns (2001), p. 221
  5. Ward, Duncan, and Burns (2001), pp. 227-230
  6. Lystra (2004)
  7. Ward, Duncan and Burns (2001), p. 230
  8. Ward, Duncan, and Burns (2001), p. 248
  9. LeMaster, J.R.; Wilson, James D., eds. (2013). The Routledge Encyclopedia of Mark Twain. Routledge. p. 153. ISBN 1-135-88128-6.
  10. "Miss. Jean Clemens Found Dead in Bath". The New York Times. Redding, Conn. (published December 25, 1909). December 24, 1909. p. 1. ISSN 0362-4331. Retrieved 2008-04-21.
  11. Ward, Duncan and Burns (2001), pp. 250-251
  12. LeMaster, J.R.; Wilson, James D., eds. (2013). The Routledge Encyclopedia of Mark Twain. Routledge. p. 153. ISBN 1-135-88128-6.
"https://ml.wikipedia.org/w/index.php?title=ജെയ്ൻ_ക്ലെമെൻസ്&oldid=3925940" എന്ന താളിൽനിന്ന് ശേഖരിച്ചത്