ഒലിവിയ ലാങ്ങ്ടൺ ക്ലമൻസ് (ജീവിതകാലം : നവംബർ 27, 1845 – ജൂൺ 5, 1904) പ്രശസ്ത അമേരിക്കൻ സാഹിത്യകാരനായിരുന്ന സാമുവൽ ലാങ്ങ്ഹോൺ ക്ലമൻസിന്റെ (മാർക് ട്വയിൻ) പത്നിയായിരുന്നു.

ഒലിവിയ ലാങ്ങ്ടൺ ക്ലമൻസ്
ഒലിവിയ 1869-ൽ
ജനനം
ഒലിവിയ അയോണ ലൂയിസ് ലാംഗ്ഡൺ

(1845-11-27)നവംബർ 27, 1845
മരണംജൂൺ 5, 1904(1904-06-05) (പ്രായം 58)
അന്ത്യ വിശ്രമംഎൽമിറ, ന്യൂയോർക്ക്
ദേശീയതAmerican
ജീവിതപങ്കാളി(കൾ)
കുട്ടികൾ

ആദ്യകാലജീവിതം തിരുത്തുക

ഒലിവിയ ലാങ്ങ്ടൺ ക്ലമൻസ് 1845 ൽ ന്യൂയോർക്കിലെ എൽമിറയിൽ ജെർവിസ് ലാങ്ങ്ടൺ, ഒലിവിയ ലെവിസ് ലാങ്ങ്ടൺ എന്നിവരുടെ മകളായി ജനിച്ചു. ഇന്ന് 413 ലേക്ക് തെരുവിലുള്ള ഒരു കെട്ടിടമായിരുന്നു 1847 മുതൽ 1862 വരെയുള്ള കാലത്ത് അവരുടെ ബാല്യകാല ഭവനം. ജെർവിസ് ധനികനായ ഒരു കൽക്കരി വ്യവസായിയായിരുന്നു. അവരുടെ കുടുംബം, മതനിഷ്ടയുള്ളതും പരിഷ്കരണവാദികളും, ഒപ്പം അടിമത്തവ്യവസ്ഥിതിയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചവരുമായിരുന്നു. ബാല്യകാലത്ത് ലിവി എന്ന പേരിലറിയപ്പെട്ടിരുന്ന ഒലിവിയ വീട്ടിലെ ട്യൂഷൻ സമ്പ്രദാത്തിലൂടെയും തർസ്റ്റൺസ് ഫീമെയിൽ സെമിനാരി, എൽമിറ ഫീമെയിൽ കോളജ് എന്നിവിടങ്ങളിലുമായി വിദ്യാഭ്യാസം ചെയ്തു. ക്ഷയരോഗം പിടിപെട്ടിരുന്നതിനാൽ ജീവിതകാലത്തുടനീളം അവരെ ആരോഗ്യപ്രശ്നങ്ങൾ വലച്ചിരുന്നു. ഒലിവിയ ലാങ്ങ്ടൺ സാമുവൽ ക്ലമൻസിനെ കണ്ടുമുട്ടുന്നത് 1867 ഡിസംബറിലായിരുന്നു. ഒലിവിയയുടെ സഹോദരൻ ചാൾസ് വഴിയാണ് അവർ തമ്മിൽ പരിചയപ്പെടുന്നത്. ആദ്യകൂടിക്കാഴ്ചയുടെ അവസരത്തിൽ ന്യൂയോർക്ക് നഗരത്തിൽ ചാൾസ് ഡിക്കൻസ് പങ്കെടുത്ത ഒരു സാഹിത്യശിബിരത്തിൽ അവർ പങ്കെടുത്തിരുന്നു. 1868 കളിൽ ക്ലമൻസ് ഒലിവിയയുമായി പ്രണയത്തിലായി. അവർ എഴുത്തുകളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. വിവാഹാഭ്യർത്ഥന ആദ്യതവണ ഒലിവിയ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ രണ്ടുമാസങ്ങൾക്കു ശേഷം 1868 ൽ അവരുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. 1869 ലെ വിവാഹനിശ്ചയത്തിനുശേഷം 1870 ഫെബ്രുവരിയൽ അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തു. എൽമിറയിൽവച്ചു നടന്ന വിവാഹച്ചടങ്ങിൽ ജോസഫ് ട്വിച്ചെൽ, തോമസ് കെ. ബീച്ചർ‌ തുടങ്ങിയ അക്കാലത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തിരുന്നു.[1]:321

അവലംബം തിരുത്തുക

  1. Smith, Harriet Elinor, ed. (2010). Autobiography of Mark Twain: Volume 1. University of California Press. ISBN 978-0-520-26719-0.