ജെയ്മി അലക്സാണ്ടർ
ഒരു അമേരിക്കൻ നടിയാണ് ജെയ്മി അലക്സാണ്ടർ (ജനനം, ജയ്മി ലൌറൻ ടർബഷ്, മാർച്ച് 12, 1984)[1]. കൈലെ XY എന്ന ടെലിവിഷൻ പരമ്പരയിലെ ജെസ്സി, 2011 ൽ പുറത്തിറങ്ങിയ തോർ എന്ന സൂപ്പർ ഹീറോ സിനിമയിലെ സിഫ്, 2013 ൽ പുറത്തിറങ്ങിയ അതേ ചിത്രത്തിൻറെ തുടർച്ച, എജൻറ്സ് ഓഫ് S.H.I.E.L.D. എന്ന ടെലിവിഷൻ പരമ്പരയിലെ കഥാപാത്രം എന്നിവ അവതരിപ്പിച്ചതിൻറെ പേരിലാണ് അവർ ഏറെ പ്രശസ്തയായത്. 2015 മുതൽ, അവർ എൻബിസി പരമ്പരയായ ബ്ലൈൻഡ് സ്പോട്ടിലെ വേഷം അവതരിപ്പിച്ചിരുന്നു.
ജെയ്മി അലക്സാണ്ടർ | |
---|---|
ജനനം | ജെയ്മി ലോറൻ ടാർബുഷ് മാർച്ച് 12, 1984 ഗ്രീൻവിൽ, സൗത്ത് കരോലീന, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 2001–ഇന്നുവരെ |
ഒപ്പ് | |
ആദ്യകാലം
തിരുത്തുകതെക്കൻ കരോലൈനയിലെ ഗ്രീൻവില്ലിൽ ജനിച്ച ജെയ്‌മി അലക്സാണ്ടർ, ടെക്സസിലെ ഗ്രേപ്‍വൈനിലേയ്ക്ക് താമസം മാറി. അഞ്ച് കുട്ടികളുള്ള ഒരു കുടുംബത്തിലെ ഏക പെൺകുട്ടിയായിരുന്നു അവർ.[2] അലക്സാണ്ടർ ആദ്യമായി ഗ്രേഡ് സ്കൂളിൽവച്ച് ഒരു നേരമ്പോക്കിനായി നാടകാഭിനയരംഗത്ത് പ്രവേശിച്ചു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ പാടാൻ കഴിയാത്തതിനാലാണ് നാടകവേദിയിൽ നിന്ന് താൻ പുറത്താക്കപ്പെട്ടതെന്ന് അലക്സാണ്ടർ പറഞ്ഞു. അതിനാൽ അവൾ കായികരംഗത്തേക്ക് പ്രവേശിച്ചു.[3] കോളിവില്ലെ ഹെറിറ്റേജ് ഹൈസ്‌കൂളിൽ[4] നിന്ന് ബിരുദം നേടിയ ശേഷം, ഒന്നര വർഷത്തിനുശേഷം, അഭിനയ ജീവിതം പിന്തുടരുന്നതിനായി ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി.[5]
സിനിമകൾ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2004 | സ്ക്വിറൽ ട്രാപ്പ് | സാറ | |
2006 | റെസ്റ്റ് സ്റ്റോപ്പ് | നിക്കോൾ കാരോ | |
2006 | ദ അദർ സൈഡ് | ഹന്നാ തോംസൺ | |
2007 | ഹല്ലോവ്ഡ് ഗ്രൌണ്ട് | ലിസ് ചാമ്പേർസ് | |
2010 | ലവ് & അദർ ഡ്രഗ്സ് | കരോൾ | Uncredited[6] |
2011 | തോർ | സിഫ് | |
2012 | ലൂസിയേർസ് | ലൂസി ആറ്റ്വുഡ് | |
2013 | സാവന്ന | ലൂസി സ്റ്റബ്സ് | |
2013 | ദ ലാസ്റ്റ് സ്റ്റാൻഡ് | സാരാ ടോറൻസ് | |
2013 | കൊളിഷൻ | ടെയ്ലർ ഡോലൻ | |
2013 | തോർ: ദ ഡാർക്ക് വേൾഡ് | സിഫ് | |
2016 | ബ്രോക്കൺ വോസ് | ടാരാ ബ്ലൂം | |
2017 | ലണ്ടൻ ഫീൽഡ്സ് | ഹോപ് ക്ലിഞ്ച് | Completed |
ടെലിവിഷൻ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2005 | ഇറ്റ്സ്് ആൾവേസ് സണ്ണി ഇൻ ഫിലാഡെൽഫിയ | ടാമ്മി | എപ്പിസോഡ്: "Underage Drinking: A National Concern" |
2006 | സ്റ്റൻഡോഫ് | ബാരിസ്റ്റ | എപ്പിസോഡ്: "Pilot" |
2006–07 | വാച്ച് ഓവർ മീ | കൈറ്റ്ലിൻ പോർട്ടർ | പ്രധാന റോൾ, 58 എപ്പിസോഡുകൾ |
2007–09 | കൈലെ XY | ജെസ്സി ഹോളണ്ടർ | പ്രധാന കഥാപാത്രം (seasons 2–3), 33 episodes |
2009 | ബോൺസ് | മോളി ബ്രിഗ്ഗ്സ്് | എപ്പിസോഡ്: "The Beaver in the Otter" |
2009 | CSI: മയാമി | ജെന്ന യോർക്ക് | എപ്പിസോഡ്: "Flight Risk" |
2011 | നർസ് ജാക്കീ | ടൂണീ പെയ്റ്റൺ | 3 എപ്പിസോഡുകൾ |
2011 | കവെർട്ട് അഫയേർസ് | റീവാ ക്ലൈൻ | 2 എപ്പിസോഡുകൾ |
2011 | ദ ബേർഡ്സ് ഓഫ് ആംഗർ | ആന്നീ | ഹ്രസ്വം |
2012 | പെർസെപ്ഷൻ | നിക്കീ അറ്റ്കിൻസ് | എപ്പിസോഡ്: "Messenger" |
2014 | അണ്ടർ ദ ഗൺ | സ്വയം, ജഡ്ജ് | എപ്പിസോഡ്: "Superhero Fashion" |
2014–15 | ഏജൻറ്സ്് ഓഫ് S.H.I.E.L.D. | സിഫ് | 2 എപ്പിസോഡുകൾ |
2015–present | ബ്ലൈൻഡ് സ്പോട്ട് | ജെയിൻ ഡോ | പ്രധാന കഥാപാത്രം |
2015 | ദ ബ്രിങ്ക് | Lt. ഗയിൽ സ്വീറ്റ് | Recurring role |
അവലംബം
തിരുത്തുക- ↑ Rose, Lacey; O'Connell, Michael; Sandberg, Bryn Elise; Stanhope, Kate; Goldberg, Lesley (August 28, 2015). "Next Gen Fall TV: 10 Stars Poised for Breakouts". The Hollywood Reporter. Retrieved December 2, 2015.
- ↑ Pejkovic, Matthew (April 21, 2011). "Interview with Thor actors Jaimie Alexander and Tom Hiddleston". Trespass Magazine. Archived from the original on 2020-10-02. Retrieved August 16, 2011.
- ↑ VanAirsdale, S.T. (May 23, 2011). "Jaimie Alexander on Her Thor Breakthrough and Visions of Lara Croft". Movieline. Archived from the original on June 14, 2012. Retrieved January 5, 2019.
- ↑ Martindale, David (September 18, 2015). "Colleyville Heritage grad Jaimie Alexander inks starring role in NBC's 'Blindspot'". Fort Worth Star-Telegram – via www.star-telegram.com.
- ↑ "Jaimie Alexander Fan » Jaimie". jaimie-alexander.com. Archived from the original on 2015-02-12. Retrieved March 12, 2015.
- ↑ Martin, Michael (January 3, 2010). "Jaimie Alexander". Interview Magazine.