മലയാളനാടക അഭിനേത്രിയാണ് ജൂലി ബിനു.

തൊടുപുഴ സ്വദേശിനിയാണ് ജൂലി. നാട്ടിലെ ചെറിയ നാടകസമിതിയിൽ ഡി. മുക്കൻ സംവിധാനം ചെയ്ത നാടകത്തിലൂടെ ആദ്യമായി വേദിയിലെത്തി. പൂഞ്ഞാർ നവധാരയുടെ തീരം കാശ്മീരം എന്ന നാടകത്തിലൂടെ പ്രഫഷണൽ നാടകവേദിയിൽ സജീവമായി.[1]

വൈക്കം ആറാട്ടുകുളങ്ങരയിൽ നാടകകലാകാരനായ ബിനുവാണ് ഭർത്താവ്. ഏകമകൻ അമൽ ബിനു.

പുരസ്കാരങ്ങൾ

തിരുത്തുക

മുപ്പതോളം പ്രാദേശിക അവാർഡുകൾ ജൂലിക്ക് ലഭിച്ചിട്ടുണ്ട്. പാലാ കമ്മ്യൂണിക്കേഷന്റെ മധുരനൊമ്പരപ്പൊട്ട് എന്ന നാടകത്തിലെ അഭിനയത്തിന് 2016-ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ചനടിക്കുള്ള കേരള സംഗീതനാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.[2]

  1. "മധുരം അരങ്ങ്". മനോരമ. Archived from the original on 2017-05-31. Retrieved 31 മെയ് 2017. {{cite web}}: Check date values in: |accessdate= (help)
  2. "വെയിൽ മികച്ച നാടകം; രജേഷ് ഇരുളം സംവിധായകൻ". ജന്മഭൂമി. Archived from the original on 2019-12-20. Retrieved 27 മെയ് 2017. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജൂലി_ബിനു&oldid=3775978" എന്ന താളിൽനിന്ന് ശേഖരിച്ചത്