കേരളത്തിലെ ഒരു നാടകസമിതിയാണ് കോട്ടയം ജില്ലയിലെ പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള പാലാ കമ്മ്യൂണിക്കേഷൻസ്. ഗാനമേളകളും ഈ സമിതി അവതരിപ്പിക്കുന്നു.

1996-ലാണ് സമിതി പ്രവർത്തനം ആരംഭിച്ചത്. പാലാ രൂപതാ മെത്രാനായിരുന്ന ജോസഫ് പള്ളിക്കാപ്പറമ്പിലാണ് സമിതി ഉദ്ഘാടനം ചെയ്തത്. ഫാദർ തോമസ് കടുകപ്പള്ളി ഡയറക്ടറായാണു സമിതിയുടെ ആരംഭം. ഇപ്പോൾ ഫാദർ ജോയൽ പണ്ടാരപ്പറമ്പിലിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം. നിരവധി പുരസ്കാരങ്ങൾ സമിതി അവതരിപ്പിച്ച നാടകങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. 2016-ൽ സമിതിയുടെ നാടകങ്ങൾക്ക് വിവിധ വിഭാഗങ്ങളിലായി 3 പുരസ്കാരങ്ങൾ ലഭിച്ചു.[1]

നാടകങ്ങൾ തിരുത്തുക

  • മധുരനൊമ്പരപ്പൊട്ട്‌ - 2016 ലെ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം.[2]
  • അച്ഛനായിരുന്നു ശരി
  • ഫെയ്‌സ്ബുക്കിൽ കണ്ട മുഖം
  • മാപ്പുസാക്ഷി
  • അബ്രഹാം

അവലംബം തിരുത്തുക

  1. "മധുരം അരങ്ങ്". മനോരമ. Archived from the original on 2017-05-31. Retrieved 31 മെയ് 2017. {{cite web}}: Check date values in: |accessdate= (help)
  2. "വെയിൽ മികച്ച നാടകം; രജേഷ് ഇരുളം സംവിധായകൻ". ജന്മഭൂമി. Archived from the original on 2019-12-20. Retrieved 27 മെയ് 2017. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക