ജൂഡി ഡിച്ച്ഫീൽഡ്

ദക്ഷിണാഫ്രിക്കൻ നടി

ജൂഡി ഡിച്ച്ഫീൽഡ് എന്നറിയപ്പെടുന്ന ഒരു ദക്ഷിണാഫ്രിക്കൻ നടിയും ഗായികയുമാണ് ജൂഡിത്ത് ഏഞ്ചെല ബ്രോഡെറിക് (ജനനം: 22 ജൂലൈ 1963). ദ സ്റ്റോറി ഓഫ് ആൻ ആഫ്രിക്കൻ ഫാം, കേപ് ടൗൺ, ഹൂഡ്‌ലം & സൺ എന്നീ പ്രശസ്തമായ പരമ്പരകളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[1] വിജയംവരിച്ച ബിസിനസുകാരിയായ[2] അവർ യുകെ ബിആർപിയും ഫെസിലിറ്റേറ്ററുമായി പരിശീലനം നേടിയിരുന്നു.[3]

ജൂഡി ഡിച്ച്ഫീൽഡ്
ജനനം
ജൂഡിത്ത് ഏഞ്ചല ബ്രോഡെറിക്

(1963-07-23) ജൂലൈ 23, 1963  (61 വയസ്സ്)
ദേശീയതദക്ഷിണാഫ്രിക്കൻ
കലാലയംനതാൽ സർവകലാശാല
തൊഴിൽനടി, ഗായിക, എഴുത്തുകാരി, നിർമ്മാതാവ്
സജീവ കാലം1989–present
ഉയരം1. 63 m
ജീവിതപങ്കാളി(കൾ)പോൾ ഡിച്ച്ഫീൽഡ് (m. 1988)
കുട്ടികൾ2

സ്വകാര്യ ജീവിതം

തിരുത്തുക

1963 ജൂലൈ 22 ന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ ജനിച്ച ജൂഡി പിന്നീട് ഐറീനിൽ വളർന്നു. ആറാമത്തെ വയസ്സിൽ അവർ മാതാപിതാക്കൾക്കൊപ്പം കിംബർലിയിലേക്ക് താമസം മാറി. പതിമൂന്നാമത്തെ വയസ്സിൽ അവരുടെ കുടുംബം വീണ്ടും പീറ്റേർമാരിറ്റ്‌സ്‌ബർഗിലേക്ക് മാറി. 1984 മുതൽ 1987 വരെ ഡർബനിൽ ചെലവഴിച്ച അവർ പിന്നീട് ജോഹന്നാസ്ബർഗിലേക്ക് മാറി. ബെൽഗ്രേവിയ ജൂനിയർ സ്കൂൾ, കിംബർലിയിലെ ഹെർലിയർ പ്രൈമറി എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തുടർന്ന് സ്റ്റാൻഡേർഡ് 5-നുള്ള പെൽഹാം പ്രൈമറി സ്കൂളിൽ ചേർന്നു. പീറ്റേർമാരിറ്റ്‌സ്‌ബർഗ് ഗേൾസ് ഹൈസ്‌കൂളിൽനിന്ന് മെട്രിക് പരീക്ഷ പൂർത്തിയാക്കി.[1]

തുടർന്ന് പീറ്റേർ‌മാരിറ്റ്‌സ്‌ബർഗിലെ നതാൽ സർവകലാശാലയിൽ സൈക്കോളജിയിലും നാടകത്തിലും ബിഎ ബിരുദം നേടി.[4] ബിരുദാനന്തരം 1984 മുതൽ 1987 വരെ നതാൽ പെർഫോമിംഗ് ആർട്സ് കൗൺസിലിൽ (നാപ്പക്) ജോലി ചെയ്തു.[1]

നടനും സംഗീതജ്ഞനുമായ പോൾ ഡിച്ച്ഫീൽഡിനെ അവർ വിവാഹം കഴിച്ചു. ദമ്പതികൾക്ക് കീറ്റൻ, ടോം എന്നീ രണ്ട് ആൺമക്കളുണ്ട്.[4] 1991-ൽ ജനിച്ച കീറ്റൺ ഒരു നടൻ കൂടിയാണ്. 1996-ൽ ജനിച്ച ടോം വിറ്റ്സ് സർവകലാശാലയിൽ ബി.കോം ലോ പഠിക്കുന്നു.[1]

ജൂഡി നാപ്പാക്കിന്റെ ശാഖയായ ലോഫ്റ്റ് തിയറ്റർ കമ്പനി നാടകവേദിയിൽ അഭിനയിച്ചു. ഈ കാലയളവിൽ, പോൾ സ്ലാബൊലെപ്‌സി നിർമ്മിച്ച ബൂ ടു ദി മൂൺ, ജാനീസ് ഹണിമാൻ, ക്വാമൻസി എഴുതിയ ടെയിൽസ് ഫ്രം ദി പ്ലെഷർ പാലസ്, എവരി ഗുഡ് ബോയ് ഡിസെർവ് ഫേവർ, ഹംബെ കഹ്‌ലെ, മെയിഡ് ഇൻ സൗത്ത്ആഫ്രിക്ക, മിസ്റ്റേക്ക്സ് ഓഫ് ആൻ ആഫ്രിക്കൻ നൈറ്റ് ടു കോൺക്വർ, എൻ ഡിറ്റ് വാസ് മോർ, ഇൻ ദി വാർ ആന്റ് കിച്ചൻ ടീ എന്നീ നാടകങ്ങളിൽ അഭിനയിച്ചു.[3] പ്രിട്ടോറിയയിലെ സ്റ്റേറ്റ് തിയേറ്ററിലെ മാക്ബെത്ത് നാടകത്തിലും ആന്റണി അക്കർമാൻ നിർമ്മിച്ച ദി തിംഗ്സ് വി ഡു ഫോർ ലവ്, കോംറേഡ്സ് ആം എന്നീ നാടകങ്ങളിലും അവർ അഭിനയിച്ചു. 2001-ൽ ഒരു കോമഡി റോളിലെ മികച്ച സ്ത്രീ അവതരണത്തിനുള്ള ക്വാസുലു-നടാൽ വീറ്റ നോമിനേഷൻ നേടി.[1]

2019 ൽ ജനപ്രിയ സോപ്പി ഐസിഡിംഗോയിൽ 'സ്റ്റെല്ല ഫൗച്ചെ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഫെയ്ത്ത്സ് കോർണർ, ഗ്ലോറി ഗ്ലോറി, കേപ് ഓഫ് ഗുഡ് ഹോപ്പ്, സ്റ്റാൻഡർ എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചു.[1][3]

ഫിലിമോഗ്രാഫി

തിരുത്തുക
വർഷം സിനിമ കഥാപാത്രം ഇനം റെഫ.
1989 ബോൺ എസ്പെറൻസ് TV സീരീസ്
1997 u'ബെജാനി Animal voices ഫിലിം
2002 ഹൂഡെഡ് ഏഞ്ചൽസ് Old Whore ഫിലിം
2003 സ്റ്റാൻഡർ മിസ്സിസ് ജെന്നിംഗ്സ് ഫിലിം
2004 കേപ്പ് ഓഫ് ഗുഡ് ഹോപ്പ് Snake Lady ഫിലിം
2005 ഫെയിത്സ് കോർണർ Motorist ഫിലിം
2006 റണ്ണിങ് റിയോട്ട് ബിയാട്രിസ് കൊക്കെമോയർ ഫിലിം
2014 സെസ് 'ടോപ്പ് ലാ ശ്രീമതി റാബിനോവിറ്റ്സ് TV സീരീസ്
2019 ഇസിഡിംഗോ സ്റ്റെല്ല ഫൗച്ചെ TV സീരീസ്
  1. 1.0 1.1 1.2 1.3 1.4 1.5 "Judy Ditchfield career". tvsa. 2020-11-25. Retrieved 2020-11-25. {{cite web}}: |archive-date= requires |archive-url= (help)
  2. "Judy Ditchfield". Female Entrepreneur SA. 2020-11-25. Retrieved 2020-11-25. {{cite web}}: |archive-date= requires |archive-url= (help)
  3. 3.0 3.1 3.2 "JUDY DITCHFIELD". roleplay. 2020-11-25. Retrieved 2020-11-25. {{cite web}}: |archive-date= requires |archive-url= (help)
  4. 4.0 4.1 "Judy Ditchfield bio". ESAT. 2020-11-25. Retrieved 2020-11-25. {{cite web}}: |archive-date= requires |archive-url= (help)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജൂഡി_ഡിച്ച്ഫീൽഡ്&oldid=3480583" എന്ന താളിൽനിന്ന് ശേഖരിച്ചത്