സൗദി അറേബ്യയുടെ വടക്കു-കിഴക്കെ അതിർത്തിയിൽ കുവൈത്തിനോട് ചേർന്നുകിടക്കുന്ന നഗരമാണ് ഖഫ്ജി (അറബി: رأس الخفجي [Raʾs al-Ḫafğī] Error: {{Transliteration}}: unrecognized transliteration standard: din-31365 (help)).[1] ദമാം ആസ്ഥാനമായ കിഴക്കൻ പ്രവിശ്യയിലാണ് രാജ്യത്തെ പ്രധാന പെട്രോളിയം ഖനന മേഖലയായ ഖഫ്ജി നഗരം സ്ഥിതി ചെയ്യുന്നത്[2]. ദമാമിൽ നിന്നും മുന്നൂറു കിലോമീറ്റർ വടക്ക് ഭാഗത്താണ് ഈ നഗരം.

ഖഫ്ജി

الخفجي

റാസ് അൽ-ഖഫ്ജി
Skyline of ഖഫ്ജി
രാജ്യം സൗദി അറേബ്യ
പ്രവിശ്യകിഴക്കൻ പ്രവിശ്യ
ഭരണസമ്പ്രദായം
 • പ്രവിശ്യ ഗവർണർസൗദ് ബിൻ നായിഫ്‌ രാജകുമാരൻ
ജനസംഖ്യ
 (2005)
 • ആകെ65,000
സമയമേഖലUTC+3 (AST)

ചരിത്രം

തിരുത്തുക

1970 വരെ സൗദിക്കും കുവൈറ്റിനുമിടയിലുള്ള നിഷ്പക്ഷ പ്രദേശമായിരുന്നു ഖഫ്ജി. 1970 കളോടെ ഇവിടെ പെട്രോളിയം നിക്ഷേപം കണ്ടെത്തിയതോടെ ഈ പ്രദേശം സൗദി അറേബ്യയുടെയും കുവൈറ്റിന്റെയും ശ്രദ്ധാകേന്ദ്രമായി മാറി. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പുന:ക്രമീകരണത്തിൽ ഖഫ്ജി ഔദ്യാഗികമായി സൗദി അറേബ്യയുടെ ഭാഗമായി. ഇവിടത്തെ എണ്ണപ്പാടങ്ങൾ ഇരുരാജ്യത്തെയും കമ്പനികൾക്ക് തുല്യാവകാശമുള്ള സംയുക്തസംരംഭത്തിന്റെ കീഴിലാണ്. 1991ലെ ഇറാഖ്-കുവൈറ്റ്‌ യുദ്ധകാലത്ത് ഇറാഖ് സൈന്യം കുവൈത്തിൽ നിന്ന് സൗദിയിലേക്ക് ഖഫ്ജി വഴി കടക്കാൻ ശ്രമിച്ചു. ഖഫ്ജിയിലെ യുദ്ധം എന്ന് പേരുകേട്ട ഇത് ഗൾഫ് യുദ്ധത്തിലെ വഴിത്തിരിവായിരുന്നു.

ഖഫ്ജി പട്ടണത്തിന്റെ വികസനം മുൻനിർത്തി ഖഫ്ജിയിൽ ഭൂമി വാങ്ങാനും വിൽക്കാനും ജി.സി.സി പൗരന്മാർക്ക് സൗദി സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-17. Retrieved 2013-02-10.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-19. Retrieved 2013-02-10.


"https://ml.wikipedia.org/w/index.php?title=ഖഫ്ജി&oldid=3898077" എന്ന താളിൽനിന്ന് ശേഖരിച്ചത്