ജീരകപ്പുല്ല്
ചെടിയുടെ ഇനം
ജൻഷ്യനേസീ സസ്യകുടുംബത്തിലെ കാൻസ്കോറ ജനുസ്സിലുള്ള ഒരു ചെടിയാണ് ജീരകപ്പുല്ല്. (ശാസ്ത്രീയനാമം: Canscora diffusa[1]) ആഫ്രിക്ക, ഏഷ്യ, ആസ്ത്രേലിയ എന്നീ വൻ കരകളിൽ ഈ ചെടി കാണാറുണ്ട്. സമതലങ്ങളിലും ഇടനാടുകളിലും ഈർപ്പമുള്ള പരിസരങ്ങളിൽ വളരുന്നു. ഡിഫ്യൂടിഡിൻ, ഡിഫ്യൂട്ടിൻ എന്നീ ഫ്ലാവനോയിഡുകൾ ഈ സസ്യത്തിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. നാല് കോണുകളുള്ള തണ്ടാണ് ഇതിനുള്ളത്. ഞെട്ടുകളുള്ള ഇലകൾ നീണ്ടവയാണ്. ചെടിയുടെ അഗ്രത്തോടടുത്തുള്ള ഇലകൾക്ക് ഞെട്ടുകൾ ഇല്ല. ഇളം പിങ്ക് മുതൽ വെള്ളയോടടുക്കുന്ന നിറമുള്ള പൂക്കൾ സൈം പൂക്കുലകളിലാണ് വിരിയുന്നത്. ഒക്ടോബർ ജനുവരി മാസങ്ങളിൽ പൂക്കൾ വിരിയുന്നു. [2][3][4]
ജീരകപ്പുല്ല് | |
---|---|
Canscora diffusa from a riverbed in South East Burkina Faso | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. diffusa
|
Binomial name | |
Canscora diffusa | |
Synonyms | |
Gentiana diffusa Vahl
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-03. Retrieved 2018-05-24.
- ↑ https://indiabiodiversity.org/species/show/229033
- ↑ http://www.flowersofindia.net/catalog/slides/Kilwar.html
- ↑ Diffutin, a new adaptogenic glucosyloxyflavan from Canscora diffusa. Shibnath Ghosal, Saini K. S. and Sinha B. N., Journal of chemical research. Synopses, 1983, no12