ജി. മാർത്താണ്ഡൻ
മലയാളചലച്ചിത്രസംവിധായകനാണ് ജി മാർത്താണ്ഡൻ.[1]
G. Marthandan | |
---|---|
ജനനം | 18 ജൂലൈ |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | Bachelor's Degree in Economics |
കലാലയം | NSS Hindu College, Changanassery |
തൊഴിൽ | Film director |
സജീവ കാലം | 1995–present |
മാതാപിതാക്ക(ൾ) |
|
വ്യക്തിജീവിതം
തിരുത്തുകകോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ എം.എസ്. ഗോപാലൻ നായരുടെയും ശ്രീമതി പി. കമലമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശേരി എൻ.എസ്.എസ്. ബോയ്സ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചങ്ങനാശ്ശേരിയിലെ തന്നെ എൻ.എസ്.എസ്. കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി.
ചലച്ചിത്രജീവിതം
തിരുത്തുക1995-ൽ സ്വർണ്ണച്ചാമരം എന്ന സിനിമയിൽ സഹസംവിധായകനായിട്ടാണ് ചലച്ചിത്രജീവിതം ആരംഭിച്ചത്. രാജീവ് നാഥ് സംവിധാനം ചെയ്ത ഈ ചിത്രം പിന്നീട് ഉപേക്ഷിക്കപ്പെട്ടു. തുടർന്ന് സംവിധായകൻ നിസാറിനൊപ്പം സഹസംവിധായകനായി ദീർഘകാലം പ്രവർത്തിച്ചു. അൻവർ റഷീദ്, രൺജി പണിക്കർ, ലാൽ, ഷാഫി, രഞ്ജിത്ത്, മാർട്ടിൻ പ്രക്കാട്ട്, ടി കെ രാജീവ് കുമാർ, ഷാജി കൈലാസ് എന്നിവരുടെ കൂടെയും പ്രവർത്തിച്ചു.[2]
ചലച്ചിത്രങ്ങൾ
തിരുത്തുകസംവിധാനം
തിരുത്തുകവർഷം | ചലച്ചിത്രം | അഭിനേതാക്കൾ | തിരക്കഥ |
---|---|---|---|
2013 | ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് | മമ്മൂട്ടി, സിദ്ദിഖ്, ഹണി റോസ് | ബെന്നി പി. നായരമ്പലം |
2015 | അച്ഛാ ദിൻ | മമ്മൂട്ടി, മാനസി ശർമ്മ, മണിയൻപിള്ള രാജു | വിജീഷ് എ.സി. |
2016 | പാവാട | പൃഥ്വിരാജ്, അനൂപ് മേനോൻ, ആശ ശരത് | ബിപിൻ ചന്ദ്രൻ |
2018 | ജോണി ജോണി യെസ് അപ്പ | കുഞ്ചാക്കോ ബോബൻ | ജോജി തോമസ് |
അവലംബം
തിരുത്തുക- ↑ http://www.imdb.com/name/nm3265321/
- ↑ "ജി മാർത്താണ്ഡൻ". m3db. Retrieved 15 ഒക്ടോബർ 2020.