ജി. പത്മനാഭൻ തമ്പി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(ജി. പദ്മനാഭൻ തമ്പി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒന്നാം കേരളനിയമസഭയിൽ തിരുവല്ല നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ജി. പത്മനാഭൻ തമ്പി (1929 - 26 നവംബർ 2002). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് പത്മനാഭൻ തമ്പി കേരള നിയമസഭയിലേക്കെത്തിയത്. കേരളവർമ്മ രാജയായിരുന്നു പിതാവ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പത്മനാഭൻ തമ്പി ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. സഹകരണ പ്രസ്ഥാനങ്ങളിലും നഗരസഭാ കൗൺസിലറായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

ജി. പത്മനാഭൻ തമ്പി
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിപി. ചാക്കോ
മണ്ഡലംതിരുവല്ല
വ്യക്തിഗത വിവരങ്ങൾ
ജനനം1929
മരണംനവംബർ 26, 2002(2002-11-26) (പ്രായം 72–73)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിപാലിയത്ത് രതി കുഞ്ഞമ്മ
കുട്ടികൾരണ്ട് മകൻ, ഒരു മകൾ
മാതാപിതാക്കൾ
  • കേരള വർമ്മ രാജ (അച്ഛൻ)
As of നവംബർ 11, 2011
ഉറവിടം: നിയമസഭ
"https://ml.wikipedia.org/w/index.php?title=ജി._പത്മനാഭൻ_തമ്പി&oldid=3510124" എന്ന താളിൽനിന്ന് ശേഖരിച്ചത്