പെരിയാർ വന്യജീവി സേങ്കതത്തിലെ വനം സംരക്ഷകനായിരുന്നു ജി. കണ്ണൻ.( - 2017 ജൂൺ 21)[1] താടിക്കണ്ണൻ എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു.[2]

ജി. കണ്ണൻ

കുമളി മന്നാക്കുടി ആദിവാസി കോളനിയിൽ താമസക്കാരനായിരുന്നു കണ്ണൻ. ദിവസ വേതന ജീവനക്കാരനായിരുന്നു ഇദ്ദേഹം. 35 വർഷം പെരിയാർ കടുവ സേങ്കതത്തിലെ സംരക്ഷകനായി പ്രവർത്തിച്ചിരുന്നു. 2015-ലാണ് സർക്കാർ ഇദ്ദേഹത്തെ ജോലിയിൽ സ്ഥിരപ്പെടുത്തിയത്. കാട്ടിലെ മരങ്ങളുടെയും പക്ഷികളുടെയും ശലഭങ്ങളുടെയും മീനുകളുടേയുമെല്ലാം ശാ്‌സത്രീയനാമങ്ങൾ കണ്ണനു മനപാഠമായിരുന്നു.[3] മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച കാലത്തു തൊഴിലാളിയായി വന്ന ബംഗ്ലാദേശ് കുടുംബത്തിന്റെ മൂന്നാം തലമുറക്കാരനാണ് കണ്ണൻ.[4] 2017 ജൂലൈ 21-ന് വനത്തിൽ വച്ചുണ്ടായ ഹൃദയാഘാതത്താൽ കണ്ണൻ മരണമടഞ്ഞു.

വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ മുഴുവൻ വി.ഐ.പികൾക്കും നാട്ടുകാർക്കും കാട്ടിനുള്ളിലെ വഴികാട്ടിയായിരുന്നു ഇദ്ദേഹം. തേക്കടി ബോട്ട് ദുരന്തമുണ്ടായ വേളയിൽ ഇദ്ദേഹം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക

ഇദ്ദേഹത്തോടുള്ള ആദരസൂചകമായി കണ്ണൂർ ജില്ലയിലെ പൈതൽമലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുറിഞ്ഞിയ്ക്ക് സ്ട്രൊബൈലാന്തസ് കണ്ണനീ എന്നു പേരു നൽകിയിരുന്നു.[5]

1996 മുതൽ പുരസ്കാരങ്ങൾ തേടിയെത്തിയ കണ്ണനെ വിവിധ എൻ.ജി.ഒകൾ, സന്നദ്ധ സംഘടനകൾ എന്നിവയെല്ലാം പുരസ്കാരങ്ങൾ നൽകി ആദരിച്ചു. 2011-ൽ ഗ്രീൻ ഇന്ത്യൻ ബെസ്റ്റ് വാച്ചർ പുരസ്കാരം, ഇതേ വർഷം തിരുവനന്തപുരത്ത് പ്രകൃതി സംരക്ഷണത്തിനുള്ള മാധവൻപിള്ള ഫൗണ്ടേഷൻ പുരസ്കാരം, കടുവ സംരക്ഷണത്തിനായി നൽകുന്ന ഭാഘ്‌സേവക് അവാർഡ്, സാങ്ച്വറി ഏഷ്യ അവാർഡ്, തിരുവനന്തപുരം ഗ്രീൻ ഇൻഡ്യൻസ് അവാർഡ് എന്നിവ ലഭിച്ചിരുന്നു.[6] പെരിയാർ കടുവ സങ്കേതത്തെ ഇന്നത്തെ രീതിയിലേക്ക് മാറ്റിയെടുക്കുന്നതിൽ നിർണായക സ്ഥാനം വഹിച്ച കണ്ണനെപ്പറ്റി 'ലൈഫ് ഫോർ ലൈവ്സ്' ഉൾപ്പെടെ നിരവധി ഡോക്യുമെന്ററികൾ, ഫീച്ചറുകൾ എന്നിവയും പുറത്തിറക്കിയിരുന്നു. ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരൻ ഇന്ത്യയിലെത്തിയപ്പോൾ ഒപ്പം വിളിച്ചുനിർത്തി കണ്ണനെ ആദരിച്ചിരുന്നു.[7]

  1. "കണ്ണൻ, കൊടുംകാടി​ന്റെ കാവൽക്കാരൻ". മാധ്യമം. Archived from the original on 2017-07-25. Retrieved 25 ജൂലൈ 2017. {{cite web}}: zero width space character in |title= at position 17 (help)
  2. "കാടിനെ സ്നേഹിച്ച കണ്ണൻ കാടോടു ചേർന്നു". മനോരമ. Archived from the original on 2017-07-25. Retrieved 25 ജൂലൈ 2017.
  3. "പച്ചക്കാടിന്റെ മാറിൽ കണ്ണൻ കാടോടലിഞ്ഞു". മംഗളം. Archived from the original on 2017-07-25. Retrieved 25 ജൂലൈ 2017.
  4. "കാടുകാക്കുന്ന കണ്ണന്റെ കഥ നാളെ വെള്ളിത്തിരയിൽ". കേരള ഓൺലൈൻ ന്യൂസ്. Archived from the original on 2017-07-25. Retrieved 25 ജൂലൈ 2017.
  5. മനോരമദിനപത്രം, 2017 ജൂലൈ 25, പേജ് 17
  6. "കാടിന്റെ കണ്ണീർ". മംഗളം. Archived from the original on 2017-07-25. Retrieved 25 ജൂലൈ 2017.
  7. "കാട്ടിൽ വഴികാട്ടാൻ ഇനി കണ്ണനില്ല; ഫോറസ്റ്റ് വാച്ചർ കണ്ണൻ അന്തരിച്ചു". അഴിമുഖം. Archived from the original on 2017-07-25. Retrieved 25 ജൂലൈ 2017.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജി._കണ്ണൻ&oldid=3775948" എന്ന താളിൽനിന്ന് ശേഖരിച്ചത്