കണ്ണൂർ ജില്ലയിലെ പൈതൽമലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുറിഞ്ഞിയാണ് സ്ട്രൊബൈലാന്തസ് കണ്ണനീ.[1] വനം സംരക്ഷകനായിരുന്നു കുമളി മന്നാക്കുടി ഗേറ്റിങ്കൽ ജി. കണ്ണനോടുള്ള ആദരസൂചകമായാണ് കുറിഞ്ഞിക്ക് ഈ പേരു നൽകിയത്. ബോട്ടണി അദ്ധ്യാപകരായ തലശ്ശേരി ബ്രണ്ണൻ കോളേജിലെ ഇ.ജെ. ജോസ്‌കുട്ടി, കാസർഗോഡ് ഗവണ്മെന്റ് കോളേജിലെ പി. ബിജു, പാലാ സെന്റ് തോമസ് കോളേജിലെ ജോമി അഗസ്റ്റിൻ എന്നിവരാണ് ഗവേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കൂടാതെ ഓക്സ്ഫഡ് സർവ്വകലാശാല പ്ലാന്റ് സയൻസ് വകുപ്പിലെ ജെ.ആർ.ഐ. വുഡും ഇവരുമായി സഹകരിച്ചു.

അവലംബം തിരുത്തുക

  1. മനോരമദിനപത്രം, 2017 ജൂലൈ 25, പേജ് 17