ജി.എച്ച്.എസ്.എസ്. ഹോസ്ദുർഗ്ഗ്
ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 2 വർഷങ്ങൾക്ക് മുമ്പ് Vijayanrajapuram (talk | contribs) ആണ്. (Purge) |
കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. ഹോസ്ദുർഗ്ഗ്. ബോർഡ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1902- ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിരുത്തുക1902 ൽ ഒരു കന്നഡ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1902-ൽത്തന്നെ മിഡിൽ സ്കൂളായും 1951 മുതൽ ഗവ. സ്കൂൾ ഹൊസ്ദുർഗ് എന്നും അറിയപ്പെട്ടു. 1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.