ജി.എച്ച്.എസ്.എസ്. കരുനാഗപ്പള്ളി
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കരുനാഗപ്പള്ളി. 2019 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എസ്.പി.സി. സ്‌കൂളിനുള്ള ഐ.എസ്.ഒ അംഗീകാരം, കലിംഗ ഫെലോഷിപ്പ്, അക്കാദമിക് തലങ്ങളിൽ ഉയർന്ന നിലവാരം, വി.എച്ച്.എസ്.ഇ പരീക്ഷയിൽ സ്ഥിരമായി 100 ശതമാനം വിജയം എന്നിവയും ഈ സ്‌കൂളിന്റെ പ്രത്യേകതകളാണ്.[1] യു പി മുതൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ ക്ലാസ് മുറികളും ഹൈടെക്കാണ്. ആറ് വർഷമായി ജില്ലയിലെ മികച്ച ഹരിത വിദ്യാലയം കൂടിയായ സ്‌കൂളിന് സംസ്ഥാന ഹരിത വിദ്യാലയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പെൺ സൗഹൃദ വിദ്യാലയം കൂടിയായ ഇവിടെ വിദ്യാർഥിനികൾക്കും അമ്മമാർക്കും കൗൺസിലിംഗ് ഒരുക്കുന്ന 'അമ്മയറിയാൻ' എന്ന സ്ഥിരം കൗൺസിലിംഗ് സെന്റർ, പെൺകുട്ടികൾക്ക് ആയോധനകലയിൽ പരിശീലനം ഒരുക്കാൻ 'പെണ്ണ് ഒരുമ', പെൺകുട്ടികൾക്ക് പ്രത്യേക വിശ്രമമുറിയും ശുചിമുറിയും നാപ്കിൻ ബാങ്കും ഒരുക്കുന്ന 'ഷി കെയർ' തുടങ്ങി നിരവധി മാതൃകാപരമായ പദ്ധതികൾ നടപ്പാക്കി വരുന്നു.[2]
2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു. സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[3] ജനപ്രതിനിധികളുടെ വികസന ഫണ്ടും, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും, ജനകീയ കൂട്ടായ്മകളിലൂടെ സ്വരൂപിച്ച ഫണ്ടും ചേർത്തായിരുന്നു നിർമ്മാണം.
അവലംബം
തിരുത്തുക- ↑ "കരുനാഗപ്പള്ളി ഹയർസെക്കൻഡറി സ്‌കൂളിൽ എല്ലാ ക്ലാസ് മുറികളും ഹൈടെക്ക്". PRD. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "കരുനാഗപ്പള്ളി ഹയർസെക്കൻഡറി സ്‌കൂളിൽ എല്ലാ ക്ലാസ് മുറികളും ഹൈടെക്ക്". September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link)