ജി.എച്ച്.എസ്സ്.എസ്സ്. എടവിലങ്ങ്
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് എടവിലങ്ങ് ഗവ. ഹയർ സെക്കന്ററി സ്കൂൾ. എടവിലങ്ങ് പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് ഈ സ്കൂൾ. കൊടുങ്ങല്ലൂരിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
ജി.എച്ച്.എസ്.എസ്. എടവിലങ്ങ് | |
---|---|
Address | |
എടവിലങ്ങ് .പി.ഒ, എടവിലങ്ങ് എടവിലങ്ങ് 680 671 | |
വിവരങ്ങൾ | |
സ്കൂൾ തരം | പൊതു വിദ്യാലയം |
ആരംഭം | 1888 കുംഭം 1 |
അധികാരി | സർക്കാർ |
സ്കൂൾ കോഡ് | 23017 |
പ്രിൻസിപ്പൽ | അനിൽകുമാർ ആർ വി |
ഹെഡ്മിസ്ട്രസ് | ഷൈനി ജോസഫ് |
Number of pupils | 342 |
ഭാഷാ മീഡിയം | മലയാളം |
ചരിത്രം
തിരുത്തുക1895 മലയാളവർഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂൾ നിലവിൽ വന്നത്.പതിനെട്ടരയാളം പ്രവൃത്തി പാഠശാല എന്നാണ് ഈ സഥാപനത്തിൻറെ ആദ്യനാമം. ഈ പേര് വരാനുളള കാരണം എടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പതിനെട്ടര കവികൾ ജീവിച്ചിരുന്നത് കൊണ്ടാണ്.
ഒരു ഏക അധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യ വിദ്യാർത്ഥി പത്മനാഭൻ എന്ന കുട്ടിയാണ്; തറമേൽ വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പർ പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളർന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങ്ങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർന്ന് ആദ്യ പത്താംക്ലാസിൽ പരീക്ഷ എഴുതുവാനുളള സെൻറർ അനുവദിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
തിരുത്തുക3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇന്ററാക്ടീവ് ബോർഡ് ഉള്ള സ്മാർട്ട് ക്ലാസ്സ്റൂം ഉണ്ട്. ഭൂരിഭാഗം ക്ലാസ്സുകളും ഹൈടെക് ആയി മാറിയിരിക്കുന്നു എൽ.സി.ഡി. പ്രൊജക്ടർ, ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
ഹയർ സെക്കന്ററിയിൽ ഹ്യുമാനിറ്റീസ്, സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. ഹൈസ്കൂളിൽ നാലു വർഷമായി 100 ശതമാനം റിസൾട്ട് ഉണ്ട്. മൾട്ടീമീഡിയ റൂം, സയൻസ്, മാത്സ്, സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
തിരുത്തുക- റെഡ്ക്രോസ്
- ക്ലാസ് ലൈബ്രറികൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ഹെഡ്മിസ്ട്രസ്സ്
തിരുത്തുകഷൈനി ജോസഫ്
മുൻ സാരഥികൾ
തിരുത്തുകസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- രമാദേവി ടി.കെ
- ബാലൻ കെ എം
- സുഭദ്ര കെ കെ
- ലൈസ സി എസ്
- പി വത്സല
- കെ കെ ശിവദാസൻ
- കെ കെ വത്സമ്മ
- മോളി സി വി
- ബിന്ദു എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക- എം എൻ വിജയൻ മാസ്റ്റർ
- ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ