ജിസാറ്റ്-9 എന്നത് ജിഎസ്എൽവി റോക്കറ്റ് വഴി ഐഎസ്ആർഒ 2016 ൽ വിക്ഷേപിക്കാനായി ഒരുങ്ങുന്ന മൾട്ടിബാൻഡ് കമ്മ്യൂണിക്കേഷൻ ഒബ്സർവേഷൻ സാറ്റലൈറ്റ് ആണ്. എയർട്രാഫിക്ക് കണ്ട്രോൾ സംഘടനകൾ, സുരക്ഷാസേനകൾ എന്നിവർക്ക് ജിപിഎസ്സ് സേവനം നൽകുന്ന ഗഗൻ നാവിഗേഷൻ പെയ്‌ലോഡ് കൃത്രിമോപഗ്രഹം വഹിക്കും. ഗഗൻ എന്നത് ഇന്ത്യ പ്രാദേശികമായി വികസിപ്പിച്ച ജിപിഎസ് നാവിഗേഷൻ സിസ്റ്റമാണ്. കൃത്രിമോപഗ്രഹത്തിന് 12 വർഷത്തെ കാലാവധിയുണ്ട്.[3]

GSAT-9
ദൗത്യത്തിന്റെ തരംCommunication
ഓപ്പറേറ്റർISRO
ദൗത്യദൈർഘ്യം12 years (planned)
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്I-2K
നിർമ്മാതാവ്ISRO Satellite Centre
Space Applications Centre
വിക്ഷേപണസമയത്തെ പിണ്ഡം2,330 കിലോഗ്രാം (5,140 lb)
ഊർജ്ജം2.3 kilowatts
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിJuly 2016[1]
റോക്കറ്റ്GSLV Mk.II
വിക്ഷേപണത്തറSatish Dhawan SLP
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeGeostationary
രേഖാംശം48° East[2]
ട്രാൻസ്പോണ്ടറുകൾ
ബാൻഡ്12 Ku band

കൃത്രിമോപഗ്രഹം

തിരുത്തുക

ജിസാറ്റ്-9 12 കെയു ട്രാൻസ്പോണ്ടറുകളും ഗഗൻ പെയ്ലോഡും വഹിക്കുന്നു. ഈ കൃത്രിമോപഗ്രഹം 2016 ജൂലൈയിൽ ജിഎസ്എൽവിലാണ് വിക്ഷേപിക്കാൻ തീരുമാനിച്ചത്. [1] കൃത്രിമോപഗ്രഹത്തിന് 2,330 കി.ഗ്രാം ലിഫ്റ്റ്ഓഫ് ഭാരമുണ്ട്. [4]

കൃത്രിമോപഗ്രഹം പ്രദക്ഷിണസ്ഥലം നിലനിർത്താൻ ഇലക്ടിക്ക് പ്രൊപ്പൽഷൺ ഉപയോഗിക്കും. [1]

പെയ്‌ലോഡ്

തിരുത്തുക

കൃത്രിമോപഗ്രഹം അഹമ്മദാബാദിലെ സ്പേസ് ആപ്പ്ലിക്കേഷൻ സെന്ററിൽ നിർമ്മിച്ച ഗഗൻ പെയ്ലോഡും 12 കെയു ട്രാൻസ്പോണ്ടറുകളും വഹിക്കും. ഈ പെയ്‌ലോഡ് ആൻഡമാൻ നിക്കോബാർ ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളും.

വിക്ഷേപണം

തിരുത്തുക

ജിഎസ്എൽവി റോക്കറ്റ് വഴി 2016 ൽ വിക്ഷേപിക്കാനായി ഒരുങ്ങുന്നു. [1][5]

  1. 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-07. Retrieved 2016-05-03.
  2. "GSAT-9". Archived from the original on 2014-01-07. Retrieved 7 January 2014.
  3. "GSAT-9 statistics". Retrieved 2012-04-17.
  4. "GSAT-9". Archived from the original on 2010-11-25. Retrieved 2012-04-17.
  5. "Satellite Details GSAT-9". Retrieved 2012-04-17.
"https://ml.wikipedia.org/w/index.php?title=ജിസാറ്റ്-9&oldid=4022733" എന്ന താളിൽനിന്ന് ശേഖരിച്ചത്