വാർത്താവിനിമയ ഉപഗ്രഹം

(Communications satellite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിദൂരങ്ങളിലേക്ക് ആശയവിനിമയം ചെയ്യുവാനായി ഉപയോഗിക്കുന്ന കൃത്രിമോപഗ്രഹമാണ് വാർത്താവിനിമയ ഉപഗ്രഹം. ഇന്ന് ടെലിഫോൺ, ടെലിവിഷൻ, ഉപഗ്രഹറേഡിയോ തുടങ്ങി ചാരപ്രവർത്തനം വരെ ഉപഗ്രഹങ്ങൾ ഉപയോഗിച്ച്‌ സാധ്യമാണ്‌. 36000 കി.മി ഉയരത്തിൽ ഭൂമിയെ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത്തിൽ തന്നെ ചുറ്റുന്ന ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഉപയോഗിച്ചായിരുന്നു ആശയവിനിമയം ആദ്യമായി തുടങ്ങിയത്‌. അത്തരം ഉപഗ്രഹത്തെ ഭൂമിയുടെ ഒരു പ്രത്യേക ഭാഗത്തു നിന്നു നിരീക്ഷിക്കുമ്പോൾ അത്‌ സ്ഥിരമായി നിൽക്കുകയാണെന്ന് തോന്നും. അത്തരം ഉപഗ്രഹങ്ങൾ മൂന്നെണ്ണം ഉപയോഗിച്ചാൽ ഭൂമിമുഴുവനും ആശയവിനിമയം സാധ്യമാകും. എന്നാൽ ഇവയിൽ നിന്നുള്ള സിഗ്നൽ ഭൂമിയിലെത്തുമ്പോഴേക്കും ദൂരക്കൂടുതൽ മൂലം ശക്തികുറഞ്ഞു പോകുന്നതുകൊണ്ട്‌, അവയെ സ്വീകരിക്കുവാൻ ഡിഷ്‌ ആന്റിനകൾ വേണ്ടി വരുന്നു. അത്‌ ഏറെ ബുദ്ധിമുട്ടുള്ളതാണ്‌. അത്രയും മെച്ചപ്പെട്ട മറ്റൊരു സംവിധാനം വികസിപ്പിക്കാൻ സാധിക്കാത്തതു മൂലം ഇന്നും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്‌ ഭൂസ്ഥിര ഉപഗ്രഹങ്ങൾ മൂലമുള്ള ആശയവിനിമയം ആണ്‌.

U.S. military MILSTAR communications satellite

എങ്കിലും നിത്യോപയോഗത്തിൽ അവ അസാദ്ധ്യമാണ്‌. താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങൾ അതിനാണ്‌ ഉപയോഗിക്കുന്നത്‌. കീശയിൽ സൂക്ഷിക്കാവുന്ന ചെറു ഉപകരണങ്ങൾ കൊണ്ട്‌ അവയുമായി ആശയ വിനിമയം സാദ്ധ്യമാണ്‌. ഇറിഡിയം എന്ന കമ്പനി ആണ്‌ അത്‌ ആദ്യമാവിഷ്കരിച്ചത്‌. ഭൂമിയിൽ നിന്ന് 700-ഓളം കി. മി ഉയരത്തിൽ ചുറ്റുന്ന ഉപഗ്രഹങ്ങളാണ്‌ അതിനുപയോഗിക്കുന്നത്‌. ഇറിഡിയം ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്ന അവ ഒരിടത്തും സ്ഥിരമായി നിൽക്കുന്നില്ല അവ അതിവേഗം നൂറു മിനിറ്റുകൊണ്ട്‌ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കും, അതുകൊണ്ട്‌ ഒരു സ്ഥലവുമായുള്ള സ്ഥിരമായ ആശയവിനിമയത്തിന്‌ നിരവധി ഉപഗ്രഹങ്ങൾ വേണമെന്നു വന്നു. ഇറിഡിയം അതിനായി 66 ഉപഗ്രഹങ്ങളാണ്‌ വിക്ഷേപിച്ചിരിക്കുന്നത്‌. ഭൂമിയുടെ ഏതു ഭാഗത്തുനിന്നും ഏതെങ്കിലും ഒരു ഉപഗ്രഹവുമായി ബന്ധപ്പെടാൻ സാധിക്കും. ഉയർന്ന സാങ്കേതികവിദ്യമൂലം അവക്ക്‌ ഉയർന്ന ചെലവാണ്‌, ഇന്ന് ഇന്ത്യയിൽ ഒരു ഇറിഡിയം ഫോൺ വേണമെങ്കിൽ അതിന്‌ ഒരു ലക്ഷം രൂപയോളം ചെലവാകും.

അമേരിക്കയും ജപ്പാനും സഹകരിച്ച്‌ ICO ഇന്റർമീഡിയറ്റ്‌ സർക്കുലർ ഭ്രമണപഥ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നുണ്ട്‌. അവക്ക്‌ 66 ഉപഗ്രഹങ്ങൾക്ക്‌ പകരം 10 ഉപഗ്രഹങ്ങൾ മതിയാകും, ഭ്രമണപഥത്തിന്റെ ഉയരം 600 മുതൽ 700 കി.മി വരെ ആണ്‌. അഞ്ച്‌ ഉപഗ്രഹങ്ങൾ ഭൂമധ്യരേഖയിലൂടെയും, അഞ്ചെണ്ണം ധ്രുവങ്ങൾ വഴിയുമാണ്‌ ഭ്രമണം ചെയ്യുന്നത്‌, മൂന്നോ നാലോ മണിക്കൂറുകൾ കൊണ്ടാണ്‌ അവ ഒരു ഭ്രമണം പൂർത്തിയാക്കുന്നത്‌. അവ പൂർണ്ണമായും പ്രയോഗത്തിൽ വന്നു കഴിയുമ്പോൾ ഏറെ പ്രയോജനപ്രദമാകുമെന്ന് വിശ്വസിക്കാം.

ഉപയോഗങ്ങൾ

തിരുത്തുക

സാറ്റലൈറ്റ് ടെലിവിഷൻ ടിവി സ൦ഭരകൻ

തിരുത്തുക

ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്

തിരുത്തുക

ഉപഗ്രഹ ടെലിവിഷൻറെ ഒരു ഉപയോഗമാണ് ഡയറക്ട്-ടു-ഹോം ബ്രോഡ്കാസ്റ്റിംഗ് അഥവ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്(DBS). ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് വീടുകളിലേക്ക് ടെലിവിഷൻ സംപ്രേഷണം ചെയ്യുന്ന രീതിയാണിത്.

സാറ്റലൈറ്റ് റേഡിയോ

തിരുത്തുക
പ്രധാന ലേഖനം: സാറ്റലൈറ്റ് റേഡിയോ

സാറ്റലൈറ്റ് ഉപയോഗിക്കുന്ന റേഡിയോ സേവനമാണ് സാറ്റലൈറ്റ് റേഡിയോ.

സാറ്റലൈറ്റ് ഇന്റർനെറ്റ്

തിരുത്തുക

ഭൌമോപരിതല ഇന്റർനെറ്റ് ആക്സ്സസ് ലഭ്യമല്ലാത്ത പ്രദേശങ്ങൾ, ദ്വീപുകൾ എന്നിവടങ്ങളിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വാർത്താവിനിമയ_ഉപഗ്രഹം&oldid=3237442" എന്ന താളിൽനിന്ന് ശേഖരിച്ചത്