ജിസാറ്റ്-17 എന്ന ഉപഗ്രഹം ഫ്രഞ്ച് ഗയാനയിൽ നിന്ന് 2017 ജൂൺ29ന് ഏരിയൻ 5 ഇസിഎ എന്ന റോക്കറ്റിൽ വിക്ഷേപിച്ച ഉപഗ്രഹമാണ്.[1][2][4] വിക്ഷേപണ സമയത്തെ ഭാരം 3477 കി.ഗ്രാം ആയിരുന്നു. അതിൽ സാമഗ്രികളായി (Payloads) വിവിധ വാർത്താവിനിമയ സേവനങ്ങൾക്കായുള്ള സാധാരണ സി-ബാൻഡ്, എക്സ്റ്റെൻഡഡ് സി-ബാന്റ്, എസ്-ബാൻഡ് എന്നിവ ഉണ്ട്. കൂടാതെ മുമ്പത്തെ ഇൻസാറ്റ് ഉപഗ്രഹങ്ങൾ നൽകിയിരുന്ന മീറ്റീരിയോളജിക്കൽ ഡാറ്റ റിലേക്കു വേണ്ടതും തിരച്ചിലിനും രക്ഷാദൗത്യത്തിനും വേണ്ട ഉപകരണങ്ങളും ഉണ്ടായിരുന്നു.[5]

GSAT-17
ദൗത്യത്തിന്റെ തരംCommunication
ഓപ്പറേറ്റർIndian National Satellite System
വെബ്സൈറ്റ്http://www.isro.gov.in/Spacecraft/gsat-17
ദൗത്യദൈർഘ്യംPlanned: 15 years
Elapsed: 7 വർഷം, 5 മാസം, 29 ദിവസം
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്I-3K
നിർമ്മാതാവ്ISRO Satellite Centre
Space Applications Centre
വിക്ഷേപണസമയത്തെ പിണ്ഡം3,477 കി.ഗ്രാം (7,665 lb)[1][2]
ഊർജ്ജം6,000 W
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി28 June 2017, 21:15 (2017-06-28UTC21:15) UTC[1][2]
റോക്കറ്റ്Ariane 5 ECA, VA238[1]
വിക്ഷേപണത്തറGuiana Space Centre, ELA-3[3]
കരാറുകാർArianespace[3]
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeGeostationary
രേഖാംശം93.5° E[2]
ട്രാൻസ്പോണ്ടറുകൾ
ബാൻഡ്24 × C band
2 × lower C band
12 × upper C band
2 × C-up/S-down
2 × S-up/C-down
1 × DRT & SAR

സി-ബാൻഡ്, എക്സ്റ്റെൻഡഡ് സി-ബാൻഡ്, എസ്-ബാൻഡ് സേവനങ്ങൾ നൽകികൊണ്ടിരിക്കുന്ന ഉപ്ഗ്രഹങ്ങളുടെ സേവനത്തിന്റെ തുടർച്ചയാണ് ഗിസാറ്റ്-17. അരിയാനെ-5 വിഎ-238 വിക്ഷേപണ വാഹനത്തിലാണ് ഈ ഉപഗ്രഹത്തെ ജിയൊസിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിച്ചത്. അതിനുശേഷം ഇസ്രോ(ISRO) യുടെ ഹസ്സനിലെ പ്രധാന നിയന്ത്രണ കേന്ദ്രം ഗിസാറ്റ്-17ന്റെ നിയന്ത്രണം ഏറ്റെടുത്തു. അതിനുശേഷം പ്രഥമ ബ്രമണ പഥത്തിലേക്ക് ഉയർത്തുന്നതിന് ദ്രവ അപ്പോജി മോട്ടൊർ (LAM) ഉപയോഗിച്ച് വൃത്താകാര ഭൂസ്ഥിര ഭ്രമണ പഥത്തിലേക്ക് എത്തിച്ചു.

15 വർഷമാണ് ഭ്രമണപഥത്തിലെ ആയുസ്സായി കണക്കാക്കുന്നത്.

കുറിപ്പുകൾ

തിരുത്തുക

[[1]] [[2]]

  1. 1.0 1.1 1.2 1.3 Bergin, Chris (28 June 2017). "Ariane 5 conducts dual payload launch for three providers". NASASpaceFlight.com. Retrieved 29 June 2017.
  2. 2.0 2.1 2.2 2.3 Clark, Stephen (28 June 2017). "Ariane 5 rocket tallies 80th straight success with on-target satellite launch". Spaceflight Now. Retrieved 29 June 2017.
  3. 3.0 3.1 "Annual Report 2015-2016" (PDF). Indian Space Research Organisation. December 2015. p. 28. Archived from the original (PDF) on 2016-07-05. Retrieved 2017-08-06.
  4. "Communication satellite GSAT-17 launched from French Guiana". The Economic Times. Press Trust of India. 29 June 2017. Retrieved 29 June 2017.
  5. Krebs, Gunter D. "GSat 17". Gunter's Space Page. Retrieved 10 September 2016.
"https://ml.wikipedia.org/w/index.php?title=ജിസാറ്റ്-17&oldid=3786616" എന്ന താളിൽനിന്ന് ശേഖരിച്ചത്