ഇൻസാറ്റ്
ഭാരതത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾക്കും, കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റുമായി ഇസ്രോ വിക്ഷേപിച്ചിട്ടുള്ള വിവിധോദ്ദേശ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ പരമ്പരയാണ് ഇൻസാറ്റ് എന്നറിയപ്പെടുന്നത്. Indian National Satellite System (ഇന്ത്യൻ ദേശീയ ഉപഗ്രഹ സംവിധാനം) എന്നതിന്റെ ചുരുക്കപ്പേരാണ് ഇൻസാറ്റ് (ആംഗലേയം:INSAT). 1983ൽ കമ്മീഷൻ ചെയ്യപ്പെട്ട ഇൻസാറ്റ് പരമ്പരയാണ് ഏഷ്യാ-പസിഫിക് മേഖലയിലെ ഏറ്റവും വലിയ സ്വദേശീയ വാർത്താവിനിമയ ശൃംഖല. ഈ പരമ്പരയിലെ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങൾ ഇൻസാറ്റ്-2E, ഇൻസാറ്റ്-3A, ഇൻസാറ്റ്-3B, ഇൻസാറ്റ്-3C, ഇൻസാറ്റ്-3E, കല്പന-1 (മെറ്റ്സാറ്റ്), ജിസാറ്റ്-2, എഡ്യൂസാറ്റ് (ജിസാറ്റ്-3) ഇൻസാറ്റ്-4A എന്നിവയാണ്. ഇൻസാറ്റ് പരമ്പരയിലെ ഉപഗ്രഹങ്ങൾ ടെലിവിഷൻ ചാനലുകൾക്കും മറ്റു വാർത്താവിനിമയ ഉപാധികൾക്കുമായി അനവധി ട്രാൻസ്പോണ്ടറുകൾ(Transponder) (ഏകദേശം 150-ഓളം) വിവിധ ബാൻഡുകളിലായി(സി, കെ.യു, എക്സ്റ്റൻഡഡ് സി, എസ്) നൽകുന്നുണ്ട്. ഈ പരമ്പരയിലെ ചില ഉപഗ്രഹങ്ങളിൽ കാലാവസ്ഥാ പഠനങ്ങൾക്കായി ഹൈ റെസല്യൂഷൻ റേഡിയോമീറ്റർ, സിസിഡി കാമറകൾ തുടങ്ങിയ ആധുനിക ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. ഈ ഉപഗ്രഹങ്ങളിൽ ദക്ഷിണേഷ്യാ-ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ അപകടത്തിൽ പെടുന്ന കപ്പലുകളിൽനിന്നും മറ്റുമുള്ള സിഗ്നലുകൾ സ്വീകരിക്കാനായുള്ള ട്രാൻസ്പോണ്ടറുകളുമുണ്ട്. കോസ്പാസ്-സർസാറ്റ് പദ്ധതിയിലെ അംഗമായ ഇസ്രോ ഈ ഉപഗ്രഹങ്ങളുടെ സഹായത്താൽ അപകടത്തിൽ പെട്ട കപ്പലുകളെയും മറ്റും കണ്ടുപിടിക്കാനും രക്ഷാനടപടികൾ കൈക്കൊള്ളാനും സഹായിക്കാറുണ്ട്.
ഇൻസാറ്റ് നാഴികക്കല്ലുകൾ
തിരുത്തുകകൃത്രിമോപഗ്രഹം | വിക്ഷേപണ തീയതി | വിക്ഷേപണ വാഹനം | |
---|---|---|---|
ഇൻസാറ്റ് 1A | ഏപ്രിൽ 10, 1982 | Delta 3910/PAM-D | Deactivated: 6 September 1983 |
ഇൻസാറ്റ് 1B | ഓഗസ്റ്റ് 30, 1983 | STS-8 / PAM-D | Deactivated: August 1993 |
ഇൻസാറ്റ് 1C | ജൂലൈ 21, 1988 | Ariane-3 | |
ഇൻസാറ്റ്1D | ജൂൺ 12, 1990 | Delta 4925 | |
ഇൻസാറ്റ് 2DT | ഫെബ്രുവരി 26, 1992 | Ariane-44L H10 | ജനുവരി 01, 1998 നു ARABSAT-1C എന്ന ഉപഗ്രഹം ഏറ്റെടുത്ത് ഇൻസാറ്റ്-2DT എന്നു പുനർനാമകരണം ചെയ്തു. Deactivated: October 2004 |
ഇൻസാറ്റ് 2A | ജൂലൈ 10, 1992 | Ariane-44L H10 | |
ഇൻസാറ്റ് 2B | ജൂലൈ 23, 1993 | Ariane-44L H10+ | |
ഇൻസാറ്റ് 2C | ഡിസംബർ 7, 1995 | Ariane-44L H10-3 | |
ഇൻസാറ്റ് 2D | ജൂൺ 4, 1997 | Ariane-44L H10-3 | |
ഇൻസാറ്റ് 2E | ഏപ്രിൽ 3, 1999 | Ariane-42P H10-3 | |
ഇൻസാറ്റ് 3B | മാർച്ച് 22, 2000 | Ariane-5G | |
ജിസാറ്റ്-1 | Apr 18, 2001 | GSLV-D1 | |
ഇൻസാറ്റ് 3C | ജനുവരി 24, 2002 | Ariane5-V147 | |
കല്പന-1 | Sep 12, 2002 | PSLV-C4 | |
ഇൻസാറ്റ് 3A | Apr 10, 2003 | Ariane5-V160 | |
ജിസാറ്റ്-2 | May 08, 2003 | GSLV-D2 | |
ഇൻസാറ്റ് -3E | സെപ്റ്റംബർ 28, 2003 | Ariane5-V162 | |
എഡ്യുസാറ്റ് | Sep 20, 2004 | GSLV-F01 | |
HAMSAT | May 05, 2005 | PSLV-C6 | |
ഇൻസാറ്റ് 4A | ഡിസംബർ 22, 2005 | ARIANE5-V169 | |
ഇൻസാറ്റ്4B | മാർച്ച് 12, 2007 | Ariane5 | |
ഇൻസാറ്റ്-4CR | Sep 02, 2007 | GSLV-F04 | |
ജിസാറ്റ്-4 | Apr 15, 2010 | GSLV-D3 | |
ജിസാറ്റ്-5P | Dec 25, 2010 | GSLV-F06 | |
ജിസാറ്റ്-8 | May 21, 2011 | Ariane-5 VA-202 | |
ജിസാറ്റ്-12 | Jul 15, 2011 | PSLV-C17 | |
ജിസാറ്റ്-10 | Sep 29, 2012 | Ariane-5 VA-209 | |
ഇൻസാറ്റ് 3D | Jul 26, 2013 | Ariane-5 VA-214 | |
ജിസാറ്റ് -7 | Aug 30, 2013 | Ariane-5 VA-215 | |
ജിസാറ്റ്-14 | Jan 05, 2014 | GSLV-D5 | |
ജിസാറ്റ്-16 | Dec 07, 2014 | Ariane-5 VA-221 | |
ജിസാറ്റ്-6 | Aug 27, 2015 | ജി.എസ്.എൽ.വി.-ഡി6 എം.കെ.-2 | |
ജിസാറ്റ്-15 | Nov 11, 2015 | Ariane-5 VA-227 |