ജി കോംപ്രിസ്
രണ്ട് വയസ്സു മുതൽ പതിന്നാലു വയസ്സു വരെയുള്ള കുട്ടികൾക്ക് കളിച്ച് പഠിക്കാനുള്ള കളികളുടെ കൂട്ടമാണ് ജി കോംപ്രിസ് നിലവിൽ ഗ്നു പദ്ധതിയുടെ ഭാഗമാണിത്. ഗ്നു/ലിനക്സ്, മാക് ഓ.എസ്, വിൻഡോസ് എന്നിവയിലും ഇത് പ്രവർത്തിക്കും. മാക് ഓ.എസ്, വിൻഡോസ് എന്നിവയിൽ ലഭ്യമായ കളികളുടെ എണ്ണത്തിൽ കുറവുണ്ട്. പൂർണ്ണമായി ലഭ്യമാകണമെങ്കിൽ ഫീസടയ്ക്കേണ്ടതായിട്ടുണ്ട്. തിമൊത്തി ഗിയെറ്റ്, ജോണി എന്നിവരാണ് ഇപ്പോൾ ഈ പദ്ധതി പരിപാലിക്കുന്നത്.
Original author(s) | ബ്രൂണോ കുഡോയിൻ (Bruno Coudoin) |
---|---|
വികസിപ്പിച്ചത് | തിമൊത്തി ഗീയെറ്റ്, ജോണി (പരിഷ്ക്കർത്താവ് ) |
Stable release | 12.01
/ ജനുവരി 9, 2012 |
റെപോസിറ്ററി | |
ഭാഷ | C പൈതൺ |
ഓപ്പറേറ്റിങ് സിസ്റ്റം | ഗ്നു / ലിനക്സ്, മാക് ഓ.എസ് X, വിൻഡോസ് |
ലഭ്യമായ ഭാഷകൾ | മലയാളമടക്കം അൻപതിലധികം ഭാഷകളിൽ ലഭ്യം |
തരം | വിദ്യാഭ്യാസം |
അനുമതിപത്രം | GPL |
വെബ്‌സൈറ്റ് | gcompris.net |
സവിശേഷതകൾ
തിരുത്തുകജി കോംപ്രിസിൽ വൈവിധ്യമാർന്ന നൂറിലധികം പ്രവർത്തനങ്ങൾ ലഭ്യമാണ്.
- കംപ്യൂട്ടറിനെ അറിയുക: കീ ബോർഡ്, മൗസ്, പലതരം മൗസ് ചലനങ്ങൾ
- അക്കപഠനം: പട്ടികപ്പെടുത്തൽ, എണ്ണൽ, കമ്ണാടി ചിത്രങ്ങൾ
- ശാസ്ത്രം : ജല ചക്രം, അന്തർവാഹിനി, വൈദ്യുത സർക്കീട്ടുകൾ
- ഭൂമിശാസ്ത്രം : ഭൂപടത്തിൽ രാജ്യങ്ങളെ തിരിച്ചറിയാൻ
- കളികൾ: ചതുരംഗം, ഓർമ്മ, സുഡോക്കു
- വായന : വായന ശീലിക്കാൻ
- മറ്റുള്ളവ : സമയം പറയാൻ, ലോകോത്തര പെയിന്റിംഗുകളുടെ പസിൽ, കാർട്ടൂൺ നിർമ്മാണം l
ചരിത്രം
തിരുത്തുകജി കോംപ്രിസിന്റെ ആദ്യ ലക്കം 2000 ത്തിലാണ് ബ്രൂണോ കുഡോയിൻ എന്ന ഫ്രഞ്ച് സോഫ്റ്റ് വെയർ വിദഗ്ദ്ധൻ പുറത്തിറക്കുന്നത്. ആദ്യ ലക്കം മുതൽ സൗജന്യമായി ഇന്റർനെറ്റ് വഴി വിതരണം ചെയ്യപ്പെടുകയും ഗ്നു ലൈസൻസ് വഴി സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത്. തദ്ദേശീയമായ വിദ്യാഭ്യാസ വിഭവങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന്റെ പ്രേരണ. ഗ്രാഫിക്സിന്റെയും പ്രവർത്തനങ്ങളുടെയും കാര്യത്തിൽ നിരന്തരം പരിഷ്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സോഫ്റ്റ് വെയറാണിത്.
ബ്രൂണോ കുഡോയിൻ ഈ പദ്ധതിയോട് വിടപറയുകയും ജികോമ്പ്രിസ് ക്യുടി ക്വിക് എന്ന ലാഗ്വേജ് ഉപയോഗിച്ച് ഏതാണ്ട് പൂർണ്ണമായും മാറ്റിയെഴുതുകയും ചെയ്തു. ജാവാസ്ക്രിപ്റ്റ്, ക്യുഎംഎൽ, സി++ എന്നീ ഭാഷകൾ ഉപയോഗിച്ചാണ് ഇപ്പോൾ ജികോംപ്രിസ് വികസിപ്പിച്ചുവരുന്നത്.