എം.ഐ.ടി.യിലെ റിച്ചാർഡ് സ്റ്റാൾമാന്റെ നേതൃത്വത്തിൽ 1983 സെപ്റ്റംബർ 27-നു പ്രഖ്യാപിക്കപ്പെട്ട പൊതു ജനസഹകരണത്തോടെയുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ പദ്ധതിയാണ് ഗ്നു പ്രൊജക്റ്റ്‌. 1984ൽ ഗ്നു എന്ന പേരിൽ ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടു. ഈ പദ്ധതിയുടെ ആദ്യകാല ലക്ഷ്യം സ്വതന്ത്രമായ സോഫ്റ്റ്‌വെയറുകൾ മാത്രമുപയോഗിച്ച് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുക എന്നതായിരുന്നു[1] . ഇതിന്റെ ഫലമായി ഗ്നു പദ്ധതിയുടെ കീഴിൽ ഗ്നു(GNU) എന്ന പേരിൽ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 1992ൽ ലിനക്സ്‌ എന്ന സ്വതന്ത്രസോഫ്റ്റ്‌വെയർ അധിഷ്ഠിത കെർണൽ ഉപയോഗിച്ചുകൊണ്ട് ഗ്നു/ലിനക്സ്‌ എന്ന പേരിൽ ഗ്നൂ സാർവ്വജനിക അനുവാദപത്രത്തിനു കീഴിൽ പുറത്തിറങ്ങി.

എറ്റനീ സുവാസ രൂപകൽപ്പന ചെയ്ത ഗ്നു ലോഗോ

ഗ്നു പദ്ധതിയുടെ ഇപ്പോഴത്തെ ലക്ഷ്യങ്ങൾ സോഫ്റ്റ്‌വെയർ നിർമ്മാണം, ഗ്നു പദ്ധതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, ഇതുമായി ബന്ധപ്പെട്ട പത്രികകൾ പങ്കുവെക്കുക, ഗ്നു പദ്ധതിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കുക എന്നിവയാണു.

  1. "The GNU Manifesto". Free Software Foundation. 2007-07-21. Retrieved 2007-11-10.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്നു_പദ്ധതി&oldid=2282278" എന്ന താളിൽനിന്ന് ശേഖരിച്ചത്