ജാസ്മീനം സബ്ട്രിപ്ലിനെർവ്

ചെടിയുടെ ഇനം

ജാസ്മീനം സബ്ട്രിപ്ലിനെർവ് ഒലിയേസീ സസ്യകുടുംബത്തിലെ ഒരു ജാസ്മീൻ സ്പീഷീസാണ്. വിയറ്റ്നാമിൽ ഇതിന്റെ ഇലകൾ പാനീയമുണ്ടാക്കാൻ ഉപയോഗിക്കുന്നു.

ജാസ്മീനം സബ്ട്രിപ്ലിനെർവ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Oleaceae
Genus: Jasminum
Species:
J. subtriplinerve
Binomial name
Jasminum subtriplinerve

ജാസ്മിനം സബ്ട്രിപ്ലിനർവ് ബ്ലൂമിന്റെ ഇലകളിൽ നിന്നും കാണ്ഡങ്ങളിൽ നിന്നും അഞ്ച് അസംസ്കൃത സത്തുക്കൾ ഉണ്ടാക്കിയിട്ടുണ്ട്. ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ്, സൈറ്റോടോക്സിക് തുടങ്ങിയ ഇവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരീക്ഷണാടിസ്ഥാനത്തിലാണ്.[1]പെട്രോളിയം, ഈതർ, എഥൈൽ അസറ്റേറ്റ്, എത്തനോൾ, മെത്തനോൾ അല്ലെങ്കിൽ ജലം എന്നിവ ഉപയോഗിച്ചാണ് സത്ത് വേർതിരിച്ചെടുക്കൽ നടത്തിയത്. ജലത്തിന്റെ അംശം ഒഴികെ എല്ലാ സത്തുക്കളും ആൻറി ബാക്ടീരിയൽ പ്രവർത്തനം പ്രകടമാക്കി. മറുവശത്ത്, ഡിപിപിഎച്ച് റാഡിക്കൽ സ്കാവെൻജിംഗ് അസ്സെ ഉപയോഗിച്ച് പെട്രോളിയം ഈതർ ഒഴികെ എല്ലാ സത്തുക്കളും ആന്റിഓക്‌സിഡന്റ് പ്രവർത്തനം കാണിക്കുന്നു.[2]

  1. Ngan, Dai Hue; Hoai, Ho Thi Cam; Huong, Le Mai; Hansen, Poul Erik; Vang, Ole (2008). "Bioactivities and chemical constituents of a Vietnamese medicinal plant Che Vang, Jasminum subtriplinerve Blume (Oleaceae)". Natural Product Research. 22 (11): 942–949. doi:10.1080/14786410701647119. ISSN 1478-6427. PMID 18629708.
  2. "jasminum subtriplinerve blume: Topics by WorldWideScience.org". worldwidescience.org (in ഇംഗ്ലീഷ്). Archived from the original on 2019-08-22. Retrieved 2019-08-22.

ബാഹ്യ ലിങ്കുകൾ

തിരുത്തുക