കാണ്ടാമൃഗത്തിന്റെ ഒരു ഉപവംശമായ ജാവൻ കാണ്ടാമൃഗം ഇൻഡോനേഷ്യയിലെ ജാവൻ ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഉജംഗ് കുലോൻ ദേശിയ പാർക്കിൽ മാത്രമാണ് ഇന്ന് കാണപ്പെടുന്നത്. വേട്ടയാടൽ മൂലം 2010-ൽ വിയറ്റ്നാമിൽ ജാവൻ കാണ്ടാമൃഗങ്ങൾക്ക് വംശനാശം സംഭവിച്ചു. IUCN-ന്റെ കണക്കുപ്രകാരം ജാവൻ കാണ്ടാമൃഗങ്ങൾ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽപ്പെടുന്നു. ഇവയുടെ ശാസ്ത്രീയ നാമം: Rhinoceros Sondaicus എന്നാണ്. കൊമ്പുകൾക്കു വേണ്ടിയാണ് ഇവയെ പ്രധാനമായും വേട്ടയാടുന്നത്. ഇവ 35-45 എണ്ണം മാത്രമെ ഇന്ന് അവശേഷിക്കുന്നുള്ളു. വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഏറ്റവും കുറവുള്ളതും ജാവൻ കാണ്ടാമൃഗങ്ങളാണ്.

ജാവൻ കാണ്ടാമൃഗം
Javan rhinoceros[1][2]
R. s. sondaicus in the London Zoo from March 1874 until January 1885
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. sondaicus
Binomial name
Rhinoceros sondaicus
Subspecies
  • Rhinoceros sondaicus annamiticus
  • Rhinoceros sondaicus inermis
  • Rhinoceros sondaicus sondaicus
Javan rhinoceros range[4]

ജാവൻ കാണ്ടാമൃഗങ്ങൾ മറ്റു ഉപവംശങ്ങളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയാണ്. ഇവയുടെ ശരീര ഭാരം ഏകദേശം 2,300 കി. ഗ്രാം ആണ്. ഇവയുടെ ഉയരം 5-5.5 അടി ആണ്. ഇവയുടെ ആയുസ്സ് ഏകദേശം 30-40 വർഷമാണ്. കാണ്ടാമൃഗങ്ങളുടെ അഞ്ച് ഉപവംശങ്ങളാണ് ഇന്നു കണ്ടുവരുന്നത്. ഏഷ്യയിൽ മൂന്നും ആഫ്രിക്കയിൽ രണ്ടും ആണ് ഉള്ളത്. ജാവയിലും ഇൻന്ത്യയിലും കണ്ടുവരുന്ന കാണ്ടാമൃഗങ്ങൾക്ക് ഒറ്റ കൊമ്പ് മാത്രമെ കാണുന്നുള്ളു. എന്നാൽ ആഫ്രിക്കയിലും സുമാത്രയിലുമുള്ള കാണ്ടാമൃഗങ്ങൾക്ക് രണ്ടു കൊമ്പുകൾ ഉണ്ട്. കൊമ്പുകൾ കരാറ്റിൻ എന്ന മാംസ്യം കൊണ്ട് നിർമ്മിച്ചിരിക്കുന്നു. മനുഷ്യന്റെ നഖവും മുടിയും ഇതേ പദാർത്ഥം കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. കാണ്ടാമൃഗങ്ങൾ എല്ലാം തന്നെ കൂടുതൽ സമയവും ഒറ്റയായി സഞ്ചരിക്കുന്നവയാണ്.

  1. Grubb, Peter (16 November 2005). "Order Perissodactyla (pp. 629-636)". In Wilson, Don E., and Reeder, DeeAnn M., eds (ed.). [http://google.com/books?id=JgAMbNSt8ikC&pg=PA636 Mammal Species of the World: A Taxonomic and Geographic Reference] (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 636. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: |editor= has generic name (help); External link in |title= (help)CS1 maint: multiple names: editors list (link)
  2. 2.0 2.1 "Rhinoceros sondaicus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 28 November 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  3. Rookmaaker, L.C. (1982). "The type locality of the Javan Rhinoceros (Rhinoceros sondaicus Desmarest, 1822)" (PDF). Zeitschrift fur Saugetierkunde. 47 (6): 381–382. Archived from the original (PDF) on 2015-09-24. Retrieved 2012-08-08.
  4. Map derived from range map in Foose and Van Strien (1997). This map does not include the possible population in Borneo described by Cranbook and Piper (2007).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജാവൻ_കാണ്ടാമൃഗം&oldid=4009800" എന്ന താളിൽനിന്ന് ശേഖരിച്ചത്